ഇത് ഒരു
വെറും കഥയല്ല ഒരു സംഭവം ആണ്. എന്റെ കൂട്ടുകാരന്റെ ജീവിതത്തില്‍ സംഭവിച്ച
സംഭവം ....! അവന്റെ പേര് ഇവിടെ പറയാന്‍ നിവൃത്തിയില്ല പറഞ്ഞാല്‍ അവന്‍ എനിക്കിട്ടു
"പണി " തരും ...! ഈ കഥയിലെ നായകന്‍ എന്റെ ഉറ്റ സുഹൃത്ത് ആണ്... ഇനി
ബാക്കി പറയുമ്പോള്‍ നിങ്ങള്ക്ക് ആളെ മനസ്സിലാകും ...! അവന്റെ ജീവിതത്തിലെ
രണ്ടാമത്തെ ( എനിക്കറിയാവുന്ന ) പ്രണയം ആണ് ഇത് .. പിന്നെ ആദ്യപ്രണയം തകര്‍ന്നത്
അവന്റെ കുഴപ്പം കൊണ്ടല്ല എന്നും എനിക്ക് വ്യക്തമായി അറിയാം ... അത് വേറൊരു കഥയാണ്
.. അതു പിന്നെയാവട്ടെ ഇപ്പോള്‍ ഇത് കേള്‍ക്കു......... അവന്‍
ഇപ്പോള്‍ പഠിക്കുന്നത് നമ്മുടെ അടുത്തുള്ള മുരിക്കാശ്ശേരി മാര്‍ സ്ലീവ
കോളേജില്‍ ആണ് .. അവന്‍ +2 കഴിഞ്ഞു
വേറൊരു കോഴ്സ് കഴിഞ്ഞാണ് അവിടെ കോളേജില്‍ ചേരുന്നത് . അല്പം താമസിച്ചാണ് അവിടെ
ചേര്‍ന്നത് .ആദ്യമായ് അവന്‍ കോളേജില്‍ ചെല്ലുകയാണ് അവസാനം ചേര്‍ന്നത് കൊണ്ട്
അവന്‍ ചെന്നപ്പോള്‍ ക്ലാസ്സില്‍ എല്ലാരും ഉണ്ട് .. ഒരു പുതിയ ആളായത് കൊണ്ട്
എല്ലാവരും അന്ന് അവനെ ശ്രദ്ധിച്ചു ....! കാരണം അവന്‍ ഒരു സുന്ദരന്‍ ആയിരുന്നു. ക്ലാസുകള്‍ തുടങ്ങി സാധാരണപോലെ എന്നും ക്ലാസുകള്‍
നടന്നു . ഒരു പുതിയ ക്ലാസ്സില്‍ ചെല്ലുമ്പോള്‍ ആദ്യം ചെയ്യുന്നത് അവിടെ ഉള്ള പെണ്‍കുട്ടികളെ
എല്ലാവര്ക്കും തുല്യമായ് വീതിക്കുകയാണല്ലോ.....! എന്ന് പറഞ്ഞാല്‍
"എനിക്ക് അവളെ മതി നിനക്ക് ഇവളെ എടുത്തോ ഇവളാണ് നിന്റെ ലൈന്‍ "
അങ്ങനെ നമ്മുടെ നായകനും കിട്ടി ഒരു കുട്ടിയെ. അവന്‍ അവളെ ഒന്ന് നോക്കി
കുഴപ്പമില്ല. അന്ന് ആദ്യം കണ്ടപ്പോള്‍ തന്നെ എന്തോ ഒരു അടുപ്പം
തോന്നിയിരുന്നു. എന്തോ പറയുമല്ലോ "ഫസ്റ്റ് സൈറ്റ് ഇന്‍ ലവ് "
അങ്ങനെ എന്തോ ആണ് ..... ! എന്തായാലും അവനു ഒറ്റ നോട്ടത്തില്‍ തന്നെ മുന്‍പ്
പറഞ്ഞ ലത് തോന്നി അവളോട് . അങ്ങനെ അവന്‍
അത് മനസ്സില്‍ ഇട്ടു താലോലിച്ചു നടന്നു ഒരു നേരം പോക്ക് വേണ്ടേ.....!
കുറച്ചു ദിവസം കടന്നു പോയി .... ഒരു ദിവസം
ക്ലാസ്സ് നടന്നു കൊണ്ടിരിക്കുവാണ് അപ്പോള്‍ ടീച്ചര്‍ ചോദ്യം ചോദിച്ചത്
നായികയോട് ആണ് അവള്‍ സിമ്പിള്‍ ആയി എഴുന്നേറ്റു നിന്ന് ...... ഒന്നും
പറഞ്ഞില്ല അപ്പോള്‍ തുടങ്ങി ടീച്ചറുടെ ശകാരം .... നിനക്ക് വീട്ടില്‍ എന്തടി
പരിപാടി...??? ഇതിനിടക്ക്
ഏതോ ഒരു വിദ്വാന്‍ ഒരു കമന്റ് " ടീച്ചറെ അവള്‍ ____ നു
മെസ്സേജ് അയചോണ്ടിരിക്കുവ വീട്ടില്‍ പിന്നെ എപ്പോള പഠിക്കാന്‍ സമയം .....!! "
നമ്മുടെ നായകന്റെ പേരാണ് ആ വിദ്വാന്‍ പറഞ്ഞത് .... എല്ലാരും അന്തം വിട്ടിരുന്നു
നായകനാണെങ്കില്‍ പേടിച്ചു 110
KV ലൈനില്‍ പിടിച്ചപോലെ ഇരുന്നു വിറച്ചു .... എന്തായാലും അപ്പോള്‍
കൂടുതല്‍ സംഭവങ്ങള്‍ ഒന്നും നടന്നില്ല. ക്ലാസ്സ് കഴിഞ്ഞതും നായകന്‍ ഇറങ്ങി ഒരു
ഓട്ടമായിരുന്നു .... പേടികാരണം അവനു ബോധമേ ഇല്ലാരുന്നു ...എന്തായാലും അന്ന്
രക്ഷപെട്ടു . പിറ്റേ ദിവസം ക്ലാസ്സില്‍ വെച്ച് നായകനെ നായികാ വിളിച്ചു
.....!!! കൊല്ലാനാണോ വളര്‍ത്താന്‍ ആണോ എന്നറിയാതെ അവന്‍ അവളുടെ അരികിലേക്ക് ചെന്നു........!! അവള്‍ക്കു ചോദിക്കാന്‍ ഒന്നേ
ഉണ്ടായിരുന്നുള്ളു ഇന്നലെ അവന്‍ പറഞ്ഞതില്‍ എന്തേലും കാര്യം ഉണ്ടോ ...???? അവനു
പേടികാരണം കയിച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാ
അവസ്ഥയില്‍ ആരുന്നു . ഇവളെ ഇഷ്ടമാണ് താനും എന്നാല്‍ അത് പറഞ്ഞാല്‍ ചിലപ്പോള്‍
ചെരുപ്പ് ഊരി അടിച്ചാലോ..???!!
അവന്‍ രണ്ടും കല്പിച്ചു എനിക്കൊന്നും അറിയില്ല അവര്‍ ചുമ്മാ
കളിയാക്കിതാണ് എന്ന് പറഞ്ഞൊപ്പിച്ചു.......!!
അവിടേം കൊണ്ട് എല്ലാം തീര്‍ന്നു എന്ന് ഓര്‍ത്തിരുന്നത്
അവന്‍ .. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവനെ ഫോണില്‍ ഒരു മെസ്സേജ് വന്നു .. എന്നെ
അറിയുമോ ... എന്ന് ചോദിച്ചു .. അവനു ആളെ മനസ്സിലായില്ല അവന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല പിന്നെ വീണ്ടും മെസ്സേജ് വന്നു .. അവനും സംശയം ആയി ആരാണ് ക്ലാസ്സില്‍
ഉള്ള ആരോ ആണ് എന്ന് മെസ്സേജ് വുകയും ചെയ്തു ഏതോ ഒരു പെണ്‍കുട്ടിയാണ്. താനും
തന്റെ കൂടെയുള്ള ഫ്രണ്ട്സ് നു അല്ലാതെ വേറെ ആര്‍ക്കും നമ്പര്‍ അറിയില്ല
അപ്പോള്‍ പിന്നെ ആരോ നമ്പര്‍ കൊടുത്തിട്ടുണ്ട് ... അവസാനം അവള്‍ തന്നെ ആയിരുന്നു
നമ്മുടെ നായികാ. അങ്ങനെ ആ മെസ്സേജ് കളിലൂടെ അവര്‍ നല്ല ഫ്രണ്ട്സ് ആയി ..
അവളുടെ വീട് അന്ന് ‘തങ്കമണി' യില്‍
ആരുന്നു അവന്റെത് 'കോട്ടയം
കാനവും' ഒരു
ദിവസം അവര്‍ ക്ലാസ്സ് കഴിഞ്ഞു ബസ് കത്ത് നില്‍ക്കുവാരുന്നു. അന്ന് ആദ്യത്തെ ബസ്
നല്ലതിരക്കയിരുന്നു അത് കൊണ്ട് അടുത്ത ബസിനു പോകാന്‍ വേണ്ടി അവര്‍ കാത്ത് നിന്നു. അവരുടെ
കഷ്ടകാലത്തിനു അടുത്ത ബസ് നിറുത്തിയും ഇല്ല . ഇനി അടുത്ത ബസ് അല്പം കഴിഞ്ഞാണ്
അത് വരെ അവര്‍ വര്‍ത്തമാനം പറഞ്ഞു നിന്നു ഇതിനിടക്ക് അവന്റെ ഒരു ഫ്രണ്ട്
വണ്ടികൊണ്ട് വന്നു പോരുന്നുണ്ടോ എന്ന് അവനോടു ചോദിച്ചു . അവന്‍ നോക്കിയപ്പോള്‍
നേരം ഒരു പാട് താമസിച്ചു ഇനി അവളെ തന്റെ ഫ്രെണ്ടിനെ ഒറ്റക്കാക്കി പോകുന്നത്
ശരിയല്ലല്ലോ അത് കൊണ്ട് അവനെ പറഞ്ഞു വിട്ടു അവള്‍ക്കു വേണ്ടി അവന്‍ കൂട്ട് നിന്നു.
അത് സത്യത്തില്‍ ദൈവം ആണ് അവനെ അന്ന് അവിടെ നിറുത്തിയത്. ബാക്കി കൂടി
വായിക്കുമ്പോള്‍ നിങ്ങള്ക്ക് അത് മനസ്സിലാകും ....!!!! അങ്ങനെ കാത്ത് നിന്ന
ബസ് വന്നു രണ്ടു പേരും അതില്‍ കയറി .
ബസ് തോപ്രംകുടിയും പ്രകാശും പിന്നിട്ടു കോട്ടയം
കാനവും അടുക്കുകയാണ് അവനു ഇറങ്ങേണ്ടത് അവിടെ ആണ് അവന്‍ ഇറങ്ങാനായ്
എഴുന്നേറ്റു അപ്പോള്‍ അവനു ഒരു ടാറ്റാ കൊടുക്കാന്‍ അവളും എഴുന്നേറ്റു പിന്നെ
അവിടെ നടന്നത് എന്താണെന്നു ആര്‍ക്കും പെട്ടെന്ന് മനസ്സിലായില്ല .....!!!!
ബസ്
എങ്ങോട്ടോ പറക്കുന്നതായിട്ടാണ് എല്ലാര്ക്കും തോന്നിയത് . എല്ലാരും ഒന്ന് മലക്കം
മറിഞ്ഞു ബസിനു അകത്തു തന്നെ വീണു ..!!!!! പിന്നെ അവിടെ ഒരു നിലവിളി ശബ്ദം മാത്രമേ കേള്‍ക്കാനുള്ളയിരുന്നു. അപ്പോളേക്കും കുറച്ചു പേര്‍ക്ക് മനസ്സിലായിരുന്നു ബസ്
എവിടെയോ താഴേക്ക് മറിഞ്ഞു എന്ന് ... അവന്‍ ഒരു വിധത്തില്‍ എഴുന്നേറ്റു
നോക്കിയപ്പോള്‍ അവന്റെ അയല്‍ക്കാരിയായ ഒരു ഫ്രണ്ട് എഴുന്നേറ്റു ചിരിച്ചു കൊണ്ട്
വരുന്നു എനിക്കൊന്നും പറ്റിയില്ലെട.........!! അവന്റെ കൂടെ തന്നെ പഠിക്കുന്ന ആളാണ്
...! അപ്പോഴും അവന്റെ നോട്ടം അവന്റെ കൊച്ചിന് എന്തേലും പറ്റിയോ എന്നാരുന്നു അവളെ
തപ്പി കണ്ടു പിടിച്ചപ്പോള്‍ അവളുടെ മൂക്കില്‍ നിന്നും ചോര കുടു കൂടെ
ഒഴുകുകയായിരുന്നു . അവളുടെ യൂണിഫോം മുഴുവന്‍ ചോരയുടെ നിറമായിരുന്നു. അവന്‍
ഓടി ചെന്നു അവളെ കോരിയെടുത്തു അവള്‍ക്കു ബോധം ഉണ്ടായിരുന്നു . അവളെയും
കൊണ്ട് ബസില്‍ നിന്നും ചാടി അവന്‍ റോഡിലേക്ക് നടന്നു . കൂടെ അവന്റെ അയല്‍ക്കാരിയും
. ഓടിച്ചെന്നു ആദ്യം കണ്ട ഓട്ടോ യില്‍ കേറി ഓട്ടോ അവരെയും കൊണ്ട് പാഞ്ഞു .
അപ്പോളാണ് അവന്റെ അയല്‍ക്കാരിയുടെ ചോദ്യം .. ഡാ നിന്റെ കയ്യില്‍ പൈസ ഉണ്ടോ
...??? സാധാരണ
എല്ലാവരും ചോദിക്കാറുള്ള ചോദ്യം .....??!! അവന്‍ പറഞ്ഞു എന്റെ കയ്യില്‍ ഇല്ല ...! അവള്‍
പറഞ്ഞു അവളുടെ വീട്ടില്‍ പൊയി എടുത്തിട്ട് വരാം എന്ന് .... അവിടെ അടുത്ത്
തന്നെ ആണ് അവളുടെ വീട് ...!! അവള്‍ അവിടെ ഇറങ്ങി. പാവം നമ്മുടെ നായകന്റെ
തോളിലേക്ക് നായികാ തായും ചായിച്ചു കിടക്കുകയാണ് അവളുടെ മൂക്കില്‍ നിന്നും ചോര
ഒഴുകുകയാണ് അവനെ ഷര്‍ട്ട് മുഴുവന്‍ ചോരയായി . അവന്‍ ഒറ്റക്കാണ് തങ്കമണി
ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ പറഞ്ഞു അവിടെ നിന്നും കട്ടപ്പനയ്ക്ക് കൊണ്ട്
പൊക്കോളാന്‍ ..!!! അപ്പോളേക്കും അവളുടെ വീട്ടില്‍ എങ്ങനെയോ അറിയിച്ചു എന്നാല്‍
അവര്‍ വരുന്നതിനു മുന്‍പ് തന്നെ അവളെയും കൊണ്ട് അവന്‍ കട്ടപ്പനയ്ക്ക് പൊയ്.
ആംബുലന്‍സില്‍ ആണ് പോകുന്നത് കട്ടപ്പനക്കുള്ള വഴി മുഴുവന്‍ വളവും തിരിവും ആണ് ..
എന്നാലും ആ വഴിയിലൂടെ ആംബുലന്‍സ് ചീറിപ്പായുകയാണ്. ഒരു വളവു വീശിയെടുത്ത
ആംബുലന്‍സ് എതിരെ വന്ന ഒരു ബൈക്ക് ചേട്ടനെ ഒന്ന് തലോടിയിരുന്നു ആ ചേട്ടന്‍
പറന്നു പോകുന്നത് കണ്ടു ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു നിങ്ങള്‍ അത് കാര്യം ആക്കണ്ട
പുള്ളിക്കാരന്‍ പയ്യെ വന്നോളും .. ആദ്യം ഇവര്‍ക്ക് എന്താണെന്നു മനസ്സിലായില്ല
.....!! അവിടെ ഹോസ്പിറ്റല്‍ ലില്‍ ചെണ് അവിടെ അവളെ അഡ്മിറ്റ് ചെയ്തു . അവളുടെ
മൂക്കിന്റെ പാലത്തിനു പൊട്ടല്‍ ഉണ്ട് അപ്പോഴേക്കും അവളുടെ ബന്തുക്കളും മറ്റും
അവിടെ എത്തിയിരുന്നു അവര്‍ പിന്നെ കാര്യങ്ങള്‍ ഒക്കെ ഏറ്റെടുത്തു ....!
അപ്പോളാണ് അത്യാഹിത വിഭാഹത്തില്‍ നിന്നും ഒരു ചേട്ടനെ വീല്‍ ചെയറില്‍ കൊണ്ട്
വരുന്നു എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോള്‍ ഏതോ ഒരു ആംബുലന്‍സ്
ഇടിച്ചതാണ് എന്ന് ...!!! ഇപ്പോളാണ് അവനു ഡ്രൈവര്‍ പറഞ്ഞതിന്റെ കാര്യം മനസ്സിലായത്
" പുറകെ വന്നോളും......!!!!"
ഇതെല്ലം
കഴിഞ്ഞപ്പോള്‍ ആണ് അവന്‍ അവന്റെ കാര്യം ഓര്‍ത്തത് തന്നെ അവന്റെ കൈക്ക് നല്ല
വേദനയും നീരും ഉണ്ട് അപ്പോളേക്കും ഫ്രണ്ട്സും വന്നു അവര്‍ പറഞ്ഞു പൊട്ടല്‍
കാണും ഇവിടെ ഒന്നും ചെയ്യേണ്ട തങ്കമണി ക്ക് പോകാം. അങ്ങനെ അവര്‍ തങ്കമണി ക്ക്
പോന്നു .. ഈ സമയം എല്ലാം അവന്റെ വീട്ടുകാര്‍ അവനെ അന്വോഷിച്ചു
നടക്കുകയായിരുന്നു. അവസാനം അവനെ അവര്‍ തങ്കമണി ഹോസ്പിറ്റലില്‍ നിന്നും കണ്ടെത്തി
അവന്റെ കൈ ക്ക് പൊട്ടല്‍ ഉണ്ടാരുന്നു . അവന്റെ വിഷമം അതൊന്നും അല്ലാരുന്നു
നാളെ അവളുടെ ജന്മദിനം ആണ് ഏതായാലും അവര്‍ ഹോസ്പിറ്റലില്‍ വെച്ച് അവളുടെ പിറന്നാള്‍
ആഘോഷിച്ചു . പിറ്റേ ദിവസം തന്നെ അവന്‍ ഹോസ്പിറ്റലില്‍ ചെന്നു അവനു ഗംഭീരമായ
വരവേല്പ് ആണ് ലഭിച്ചത് കാരണം ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച മഹന്‍ ആണ് .....!!!
നാട്ടുകാര്‍ക്ക് അറിയില്ലല്ലോ അവള്‍ അവനു വെറും ഒരു പെണ്‍കുട്ടി അല്ലെന്നു അവന്റെ
ഹൃദയമാണ് അവളിലുള്ളത് എന്ന് അത് നിന്നാല്‍ തന്റെ ഹൃദയവും നിലക്കുമെന്നു ...!!!!! ഈ സംഭവത്തോട് കൂടി ഏതായാലും നമ്മുടെ നായകനും
നായികയും നന്നായ് അടുത്തു. ഇപ്പോള്‍ അവര്‍ സന്തോഷത്തോടെ
പ്രണയിക്കുന്നു ........!!!.......... ഈ
അപകടം ഇവരെ ഒന്നിപ്പിക്കാന്‍ ദൈവം ചെയ്തതാകും അല്ലേ..........!!!!!!!!
എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു പ്രണയ ജോടി ആണ് അവര്‍ ... അത്രക്കും നിഷ്കളങ്കമാണ്
അവന്റെ സ്നേഹം.......!! അവരുടെ പ്രണയത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു
..................
ഇതെല്ലം
കഴിഞ്ഞപ്പോള്‍ ആണ് അവന്‍ അവന്റെ കാര്യം ഓര്‍ത്തത് തന്നെ അവന്റെ കൈക്ക് നല്ല
വേദനയും നീരും ഉണ്ട് അപ്പോളേക്കും ഫ്രണ്ട്സും വന്നു അവര്‍ പറഞ്ഞു പൊട്ടല്‍
കാണും ഇവിടെ ഒന്നും ചെയ്യേണ്ട തങ്കമണി ക്ക് പോകാം. അങ്ങനെ അവര്‍ തങ്കമണി ക്ക്
പോന്നു .. ഈ സമയം എല്ലാം അവന്റെ വീട്ടുകാര്‍ അവനെ അന്വോഷിച്ചു
നടക്കുകയായിരുന്നു. അവസാനം അവനെ അവര്‍ തങ്കമണി ഹോസ്പിറ്റലില്‍ നിന്നും കണ്ടെത്തി
അവന്റെ കൈ ക്ക് പൊട്ടല്‍ ഉണ്ടാരുന്നു . അവന്റെ വിഷമം അതൊന്നും അല്ലാരുന്നു
നാളെ അവളുടെ ജന്മദിനം ആണ് ഏതായാലും അവര്‍ ഹോസ്പിറ്റലില്‍ വെച്ച് അവളുടെ പിറന്നാള്‍
ആഘോഷിച്ചു . പിറ്റേ ദിവസം തന്നെ അവന്‍ ഹോസ്പിറ്റലില്‍ ചെന്നു അവനു ഗംഭീരമായ
വരവേല്പ് ആണ് ലഭിച്ചത് കാരണം ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച മഹന്‍ ആണ് .....!!!
നാട്ടുകാര്‍ക്ക് അറിയില്ലല്ലോ അവള്‍ അവനു വെറും ഒരു പെണ്‍കുട്ടി അല്ലെന്നു അവന്റെ
ഹൃദയമാണ് അവളിലുള്ളത് എന്ന് അത് നിന്നാല്‍ തന്റെ ഹൃദയവും നിലക്കുമെന്നു ...!!!!! ഈ സംഭവത്തോട് കൂടി ഏതായാലും നമ്മുടെ നായകനും
നായികയും നന്നായ് അടുത്തു. ഇപ്പോള്‍ അവര്‍ സന്തോഷത്തോടെ
പ്രണയിക്കുന്നു ........!!!.......... ഈ
അപകടം ഇവരെ ഒന്നിപ്പിക്കാന്‍ ദൈവം ചെയ്തതാകും അല്ലേ..........!!!!!!!!
എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു പ്രണയ ജോടി ആണ് അവര്‍ ... അത്രക്കും നിഷ്കളങ്കമാണ്
അവന്റെ സ്നേഹം.......!! അവരുടെ പ്രണയത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു
..................