Sunday, 15 December 2013

ധ്യാനത്തിനിടക്ക് പുട്ട് കച്ചവടം..!

       അങ്ങനെ ഒത്തിരി നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഒരു ധ്യാനം കൂടി  ഇനി ആത്മീയതയുടെ പാതയില്‍ ഒന്ന് നടന്നു നോക്കാം. (ഇത് കേട്ട് ഇത്രനാളും തോന്ന്യവാസം ആയിരുന്നു എന്ന് തെറ്റിദ്ധരിക്കല്ലേ...  !!) അല്ലെങ്കിലും ആത്മീയത ഇല്ലെങ്കില്‍ ഒരുവന്‍ പൂര്‍ണമായും മനുഷ്യന്‍ ആയി മാറുന്നില്ല . ആത്മീയത ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്  ഈ ലോകത്തില്‍. ഇത് എന്നെ സംബന്തിച്ചു ആണ് ഞാന്‍ പറയുന്നത് അങ്ങനെ ആത്മീയത ഇല്ലാതെ ജീവിക്കുന്നവരും ഉണ്ട് കേട്ടോ....??? ഞാന്‍ കൂടുതല്‍ ആത്മീയത പറഞ്ഞു ബോര്‍ ആക്കുന്നില്ല സാധാരണ ആര്‍ക്കും കേള്‍ക്കാന്‍ വല്യ താല്പര്യം ഇല്ലാത്ത ഒരു വിഷയം ആണ് ആത്മീയത.
      ധ്യാനത്തിന് പോയപ്പോള്‍ എനിക്കുണ്ടായ ചില രസകരമായ അനുഭവങ്ങള്‍ ഞാന്‍ നിങ്ങളോട് പങ്കു വെക്കാം. ധ്യാനം നടക്കുന്നത്  കൊടുംബിടി താബോര്‍ ധ്യാനകേന്ദ്രത്തില്‍ ആണ് . ഞാന്‍ കാപ്പികുടി കഴിഞ്ഞതെ വീട്ടില്‍ നിന്ന് ഇറങ്ങി . നേരെ ചെറുതോണിയില്‍ ചെന്നു അവിടെ ചെന്നു ഇറങ്ങുമ്പോള്‍ ആണ് കാണുന്നത് രണ്ടുമൂന്നു അത്ഭുതങ്ങള്‍  വേറെ ഒന്നും അല്ല എന്റെ രണ്ടു ഫ്രണ്ട്സ് അതാ അവിടെ ജിന്റുവും, ജസ്റ്റിയും. ജസ്റ്റി കോളേജില്‍  പോകുവാണ് . ജിന്റുവിനോട് എവിടെ എവിടെ പോകുവാണെന്ന് ചോദിച്ചു അപ്പോളാണ് രസം അവള്‍ക്കു അറിയില്ല എങ്ങോട്ടാണ് പോകണ്ടത് എന്ന് ..?? ങേ...!!! ഇവളിനി വീട്ടിന്നു ചാടിപോന്നതാണോ ..??? എനിക്ക് ഉണ്ടായ സംശയം ആണ് കേട്ടോ..! പിന്നെ പറഞ്ഞു ഒന്ന് കറങ്ങാന്‍ പോകുവാന്നു .. അതും മുട്ടത്തും..! അകെ കണ്ഫ്യൂഷന്‍ ആയി..! അപ്പോള്‍ അവള്‍ പറയുന്നു ഒറ്റയ്ക്കല്ല വേറെ ആളും കൂടെ ഉണ്ടെന്നു. ങേ ..! എന്നാല്‍ ആ ആളിനെ കണ്ടിട്ടേ ഉള്ളു എന്നായി ഞാന്‍ അവന്‍ വരുന്നതും കാത്തു ഞങ്ങള്‍ നോക്കി നിന്നു.  ബസില്‍ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോള്‍ ഞെട്ടിയത് ഞാന്‍ ആണ്.. അത് എന്റെ കൂടെ തന്നെ പഠിച്ച സോനയാരുന്നു..!! ഞാന്‍ ചമ്മി .. :) അവസാനം അവള്‍ പറഞ്ഞു അവള്‍ ഒരു ധ്യാനത്തിന് പോകുവാന്ന്. എവിടെ .? മുട്ടത്തിന് അടുത്ത് ഒരു സ്ഥലത്ത് ..? അത് എവിടെ.? എവിടെ എന്നാണ് എന്ന് അവള്‍ക്കു അറിയില്ല .. നോക്കണേ ധ്യാനത്തിന് പോകുവാണ് അവള്‍ക്കു അറിയില്ല എവിടെയാണ് പോകുന്നത് എന്ന് ..!!!! സോനാ പറഞ്ഞു  താബോര്‍ എന്നോ മറ്റോ ആണ് അതിന്റെ പേര് .. അപ്പോളാണ് ഞാന്‍  സത്യത്തില്‍ അമ്പരന്നത് ...!!! ഞാന്‍ പോകുന്നിടത്ത് തന്നെയാണ് ഇവരും... !!!!! അപ്പോള്‍ പണി മുഴുവന്‍ പാളിയോ..???
     അങ്ങനെ അവിടുന്ന്  ബസിനു താബോറില്‍ എത്തി. ആദ്യം കിട്ടിയ പണി അവിടെ മൊബൈല്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്നാണ് ....!! :( അങ്ങനെ ഞാന്‍ എന്റെ റൂമില്‍ എത്തി അവിടെ 7 കട്ടില്‍ ഉണ്ട് ഒന്ന് ഞാന്‍ കയ്യേറി . പുറകെ വന്നവര്‍ ഓരോന്ന് കയ്യേറി ഞങ്ങള്‍ റൂമില്‍ ഇപ്പോള്‍ 7 പേര്‍ കംബിളികണ്ടംകാരന്‍ ബിനു ചേട്ടന്‍ ,വാഴക്കുളം കാരന്‍ ഫ്രാന്‍സിസ് ചേട്ടന്‍  , കൊടിവേലി കാരന്‍ ദേവസ്യ ചേട്ടന്‍ , പിന്നെ ചങ്ങനാസ്സേരിക്കാര്‍ ചാക്കോയും ടിജോയും പിന്നെ നമ്മുടെ സ്വന്തം ലെഫ്റ്നെറ്റ് കേണല്‍ കമാണ്ടര്‍ മാത്യു  MT  ഈ ചേട്ടന്‍ ആണ്  ഞങ്ങളുടെ നേരം പോക്ക്...! പുള്ളിടെ പട്ടാള കഥയാണ് സംഭവം .. യ്യോ .... എന്താണെന്നോ..? 
        പുള്ളിടെ  കുറച്ചു പട്ടാള വിശേഷം ഞാന്‍ പറയാം ചേട്ടന്‍ പട്ടാളത്തില്‍ ചേര്‍ന്ന് കഴിഞ്ഞുള്ള ട്രെയിനിംഗ് നടന്നു കൊണ്ടിരിക്കുകയാണ് വെടി വെക്കാന്‍ പഠിപ്പിക്കുകയാണ് രാത്രി ആണ് ക്ലാസ് കാരണം ഇരുട്ടത്ത് വെടി വെച്ച് ലക്ഷ്യത്തില്‍ എത്തിക്കുന്നവന്‍ പകല്‍ വെടിവെച്ചാല്‍ ലക്‌ഷ്യം പിഴക്കില്ലല്ലോ..?? ഇത് ചേട്ടന്റെ കണ്ടു പിടുത്തം ആണ്....! അങ്ങനെ ചേട്ടന്‍ വെടി വെക്കാന്‍ പോകുകയാണ് കട്ടില്‍ ആണ് ക്ലാസ് നടക്കുന്നത് . വെടി വെച്ച് പഠിക്കാന്‍ ആയി തകിടില്‍ വെട്ടിയ മനുഷ്യ രൂപം ഉണ്ട് അകെ 10 ഉണ്ട കൊടുക്കും അതില്‍ 5 എണ്ണം എങ്കിലും കൊള്ളിക്കണം എന്നാല്‍ പാസ്‌ ആകും . അങ്ങനെ ഓക്കേ ഫയര്‍ .. ട്ടേ ട്ടേ ട്ടേ ... 10 വെടി പൊട്ടി .ഓഫീസര്‍ ചെറിയ ലൈറ്റും ആയി അത് ചെക്ക് ചെയ്യാന്‍ പോകുകയാണ് . നമ്മുടെ ചേട്ടന്റെ രൂപത്തില്‍ ഒരു സൈഡില്‍ ആയി ഒരു തുള ഉണ്ട് ... !!! ഓഫീസര്‍ പുള്ളിയെ ഒന്ന് നോക്കി .. ?? പുള്ളി ഒന്ന് വിറച്ചു എങ്ങനെ രക്ഷപെടാന്‍ പറ്റും ...??? ആ അത് തന്നെ വഴി  സര്‍ ഞാന്‍ ഞാന്‍ നാട്ടില്‍ നല്ല വെടിക്കാരന്‍ ആണ് . ആ പരിശീലനം കൊണ്ട് എന്റെ 10 വെടിയുണ്ടയും ദാ ഈ ഒറ്റ തുളയിലൂടെ ഞാന്‍ അപ്പുറം എത്തിച്ചു .... !!! എങ്ങനെയോ പറഞ്ഞൊപ്പിച്ചു .....!!??? ഓഫീസര്‍ പുള്ളിയെ അടിമുടി ഒന്ന് നോക്കി ...!! എന്നിട്ട് തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു " അരേ വാ . you have special talent ..... " ഹോ ചേട്ടന്‍ ഒന്ന് പൊങ്ങി ..എന്നിട്ട് നീട്ടി ഒരു താങ്ക്യൂ ഉം കൊടുത്തു . പിന്നെ ചേട്ടന്‍ ആത്മഗതം എന്നപോലെ പറഞ്ഞു  സത്യത്തില്‍ ആ ഒരു തുള എന്റെ വെടി കൊണ്ടാകാന്‍ വഴി ഇല്ല അടുത്ത് നിന്നവരുടെ തോക്കില്‍ നിന്നാകും...!!! ഹിഹിഹിഹി ..... ഇത് പോലെയാണ് ചേട്ടന്റെ കഥകള്‍ .... എന്തായാലും ചേട്ടന്റെ കഥ കുറെ കേട്ടു ... 
         ഇതിനിടക്ക്‌ എനിക്ക് കൌതുകം തോന്നിയ ഒരു കാര്യം ധ്യനത്തിനിടക്ക് ചിലരുടെ കൈ കൊട്ടല്‍ ആണ് എത്ര രീതിയില്‍ ആണ് ആളുകള്‍ കൈ കൊട്ടുന്നത് .. അത് നോക്കി നിന്നാല്‍ നമ്മള്‍ ചിരിച്ചു ചിരിച്ചു താഴെ വീഴും . നമ്മുടെ പട്ടാള ചേട്ടന്റെ കൈകൊട്ടും കേമം ആണ് കൈകള്‍ക്കിടയില്‍ ഉള്ള വായുവിനു ഒരു പോറല്‍ പോലും ഏല്‍ക്കാതെ വളരെ മയത്തില്‍ കൈകള്‍ സ്പര്‍ശിക്കും . ആരും അറിയില്ല പുള്ളി കൈകൊട്ടുന്നതിന്റെ സൌണ്ട് . അത് പോലെ വേറൊരു രീതി ആണ് ജിന്റുവിന്റെ കൈകൊട്ടും ഇത് എന്റെ അടുത്ത് നിന്ന ചേട്ടന്‍ ആണ് എനിക്ക് കാണിച്ചു തരുന്നത് ..! ഒരു പ്രത്യേക താളത്തില്‍ അത് പറയാന്‍ അറിയില്ല കാണാനാണ് രസം .. അത് പോലെ എത്ര പേരുടെ കൈകൊട്ടുകള്‍.. എന്തായാലും  വളരെ നല്ല ധ്യാനവും കുറെ നല്ല  അനുഭവങ്ങളും .. 

പിന്‍ കുറിപ്പ്; 
സാഹിത്യം കുറവാണു തമാശ കുറവാണു .. ഉള്ളത് കൊണ്ട് തൃപ്തി പെടുക....!!!!
 .. ഹിഹിഹിഹി ...!!!

Monday, 2 December 2013

ഇന്‍ വസന്തം നഗര്‍ 1

"ഇന്‍ വസന്തം നഗര്‍" എന്നാല്‍ ഒരു കഥയല്ല ഒരു കാലയവനികയുടെ  ചരിത്രം ആണ്.  ഞങ്ങള്‍ കുറച്ചു പേരുടെ ജീവിതം പഠിപ്പിച്ച ജീവിക്കാന്‍ പഠിപ്പിച്ച ഞങ്ങള്‍ ജീവിച്ച ആ കാലത്തിന്റെ സ്പന്ദനം ആണ് .  എന്റെ എഞ്ചിനീയറിംഗ്  പഠനകാലത്തെ കുറച്ചു ഓര്‍മ്മകള്‍ ഞാന്‍ പങ്കു വെക്കുകയാണ്‌ അത് എനിക്ക് ഇന്നും ജീവിക്കുന്ന സ്മരണകള്‍ ആണ് . അത്രക്കും വിലപ്പെട്ട ഒരു കാലയളവായിരുന്നു എനിക്ക്. ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ പേരാണ്  "വസന്തം നഗര്‍ " എന്റെ ആ വിശേഷങ്ങള്‍ ഞാന്‍ കുറച്ചു ചിത്രങ്ങളിലൂടെ പങ്കുവെക്കാം.

"272/1 വസന്തം നഗര്‍" ... ഞങ്ങളുടെ കൊട്ടാരം....
ഇതാണ് ഞങ്ങളുടെ  കൊട്ടാരം ഒരു പഴയ കൊട്ടാരം തന്നെ ആയിരുന്നു ഞങ്ങള്‍ക്ക് . തമിഴ്നാട്ടിലെ എല്ലാ വീടിന്റെ മുന്‍പിലും  ഒരു തല വെച്ചിട്ടുണ്ട് അതുപോലൊന്ന് ഞങളുടെ വീടിന്റെ മുന്‍പിലും ഉണ്ടായിരുന്നു എബിന്‍ അതിനു പറഞ്ഞിരുന്നത് അവരുടെ അമ്മാവന്റെ തലയാണ് എന്നാണ്...!!
ഈ വീടിനുമുണ്ട് ചില പ്രത്യേകതകള്‍ ആദ്യ വാതില്‍ തുറക്കുന്നത് കൈ വിരല്‍ ഉപയോഗിച്ചാണ്‌ ..... എനിക്കൊഴിച്ചു ബാക്കി രൂമിലുള്ളവര്‍ക്ക് എല്ലാവര്ക്കും അത് സാധിക്കും എനിക്ക്  മാത്രം പറ്റില്ലാരുന്നു. ഈ വീട്  സേലത്തു പഠിക്കുന്ന സര്‍വ മലയാളി പുള്ളെര്‍ക്കും അറിയാം...! കാരണം ഈ വീടിന്റെ അത്ര സുഗകരമായ രീതിയില്‍ ഇരുന്നു വെള്ളം അടിക്കാന്‍ പറ്റിയ ഒരു വീട് ആ സെലത്തെങ്ങും ഇല്ല ...! 
അത് കൊണ്ട് തന്നെ ഒരു മിനി ബാര്‍ ആയിരുന്നു മിക്ക ദിവസങ്ങളിലും ആ വീട്... ഒത്തിരി പാമ്പുകള്‍ വാളുപയോഗിച്ചു പടവെട്ടിയ ഒരു അംഗത്തട്ടയിരുന്നു അത് ചിലര്‍ക്ക് കന്നി അംഗവും ചിലര്‍ക്ക് സ്ഥിര പട വെട്ടലും ഒക്കെ നടന്ന വീട്.
ഈ കൊട്ടാരത്തിലെ അന്തേവാസികളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലേ ....
പന്തളം വിഷ്ണു എന്നാ മനീഷ് ഗോപി , ഇലന്തൂര്‍ അനോജ് പി സാമുവേല്‍ , പുന്തല എബിന്‍ ജോര്‍ജ് , കല്ലിശ്ശേരി ബിബിന്‍ ടി ചെറിയാന്‍ , ഹരിപ്പാട്‌ ജിതിന്‍ ജോണ്‍  പിന്നെ തോപ്രമ്കുടിക്കാരന്‍  ഡിവിന്‍ അതായതു ഈ ഞാന്‍. ഞാന്‍ മാത്രം ആണ് ഹൈ റേഞ്ചില്‍ നിന്നുള്ള ഒരാള്‍ ...!
ഇതാ ഞങ്ങളുടെ കോളേജില്‍ പോക്ക് ഒന്ന് കണ്ടു നോക്കു....!!
ഞങ്ങള്‍ വളരെ സിമ്പിള്‍ ആണേ.....!!! (ഫോട്ടോ എടുത്തത്‌ ഞാന്‍ ആണ് അതാ ഞാന്‍ ഈ കൂടെ ഇല്ലാത്തത്)
ഇതാണ് കോളേജ് ലൈഫ് .... !!!!

ജന്മദിനാഘോഷം

എനിക്ക് ഈ വീട്ടില്‍ വന്നതിനു ശേഷം ഏറെ പ്രിയപ്പെട്ടതായ ഒരു കാര്യം  ഇവിടുത്തെ ജന്മദിനാഘോഷം  ആണ് ... സത്യത്തില്‍  എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങള്‍ ആണ് . ഹോ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോളും കുളിര് കോരുന്നു ...!!! അതിന്റെ  ഒരു ഫോട്ടോ ആയാലോ..???
കേക്ക് തീറ്റിക്കുന്ന കൂട്ടുകാര്‍  നടുക്ക് നില്‍ക്കുന്ന അത് ഞാനാണ്‌ ട്ടോ 
ഇനി അവര്‍ എന്നെ മുട്ട കൊണ്ട് സ്നേഹം പ്രകടിപ്പിച്ചപോള്‍ .........!!!!
മുട്ട എനിക്കുള്ള സമ്മാനം 
ഇത് പോലെ എത്ര മുട്ടകള്‍ കൊണ്ടാണ് അവര്‍ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചത്  എന്ന് അറിയാമോ........?  ഞാന്‍ ഒരു ബാറ്റ് ആയി നിന്നുകൊടുത്തു അവര്‍ മുട്ട എന്നാ ബോള്‍  കൊണ്ട്  എറിഞ്ഞു പഠിച്ചു .... ആ സ്നേഹം എല്ലാം ഞാന്നും തിരിച്ചു കൊടുത്തു കേട്ടോ....  ആ ജന്മദിനഘോഷങ്ങളും ഒന്നും മറക്കില്ലൊരിക്കലും.........!
ഇത് പോലെ എത്ര എത്ര  ജന്മദിനങ്ങള്‍



പരീക്ഷണാ ശാല 

അത് പോലെ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആണ് ഞങ്ങളുടെ  പാചകം ..! ചില ദിവസങ്ങളില്‍ ഒരു സദ്യക്കുള്ള വിഭവങ്ങള്‍ തന്നെ കാണും ചിലപ്പോള്‍  ഉപ്പ് മാത്രമായിരിക്കും കറി.....! ചിലപ്പോള്‍ ഗ്യാസ് കാണില്ല അപ്പോള്‍ തനി നടന്‍ രീതിയിലേക്ക് മാരും പാചകം അതിന്റെ ചില സാക്ഷ്യങ്ങള്‍ ഇതാ.......
വേണേല്‍ അടുപ്പ് മുറ്റത്തും കൂട്ടാം

തീ കത്താന്‍ വല്യ പാടാണ്......
ഇത് പോലെ എത്ര വട്ടം ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എന്ത് രുചിയാണെന്നു അറിയാമോ...? ഇങ്ങനെ ഉള്ള പരീക്ഷണങ്ങള്‍ അവസാനം ആയപ്പോഴേക്കും നിറുത്തണ്ട അവസ്ഥ വന്നു . പിന്നെ ഓരോ മെസ്സ്കളിലും  ഉള്ള ഓട്ടമായിരുന്നു . ചില അവസരങ്ങളില്‍ ആള്‍ക്കാരും കൂടുതല്‍ ആയിരിക്കും അപ്പോള്‍ ഭക്ഷണം കൊണ്ടുവരുന്നത്  ദാ ഇങ്ങനെ ആണ്...??!!!!
തെറ്റിദ്ധരിക്കരുത് ... ചോറ് ആണ്.....!!

എന്താ ഒരു വെയിറ്റ് .........!!!!
സേലംത്തുള്ള എല്ലാ മെസ്സുകളിലെയും ഫുഡ്‌ ഞങ്ങള്‍ രുചിച്ചിട്ടുണ്ട് ..  അവസാനം അതും ഇല്ലാതെ വന്നപ്പോള്‍ നല്ല നാടന്‍..... തമിള്‍ നാടന്‍  ഭക്ഷണവും അടിച്ചു കെട്ടിയിറ്റുണ്ട് ...!!വിശപ്പ്‌ അല്ലെ പ്രധാനം ....!!!!!!

ഇത് പോലെ ഒത്തിരി കഥകള്‍ പറയാനുണ്ട്‌ ..   അതെല്ലാം പുറകെ വരുന്നുണ്ട്...