Saturday, 28 September 2013

ഒരു ഇന്റര്‍വ്യൂവിനു പോയ കഥ 2



     എനിക്ക് പറ്റിയ അമളിയുമോര്‍ത്തു ഞാന്‍ അങ്ങനെ എന്റെ ശരിയായ ട്രാവല്‍ ഓഫീസ്‌ കണ്ടു പിടിച്ചു . അങ്ങനെ  ഉള്ളില്‍ കേറി ചെന്നപ്പോള്‍ രണ്ടു പേര്‍ റിസെപ്ഷന്‍ ഇല്‍ രണ്ടു ചേച്ചിമാര്‍ ഉണ്ട് ഒരാളെ കണ്ടതെ മനസ്സിലായി മലയാളി ആണെന്ന്... ആ ലുക്ക്‌ കണ്ടാലെ പറയും.!.. കൂടാതെ ഒരാള്‍ അവിടെ നിന്ന് രെജിസ്റ്ററില്‍ പേര് എഴുതുന്നുണ്ട് അവനാണ്  ഞാന്‍ അവിടെ ചെന്നതിനു ശേഷം ആദ്യമായ് പരിചയപ്പെടുന്ന ആള്‍ . അവന്റെ പേര് സ്റ്റാനി വില്‍ഫ്രെഡ് .. കൊല്ലം കാരനാണ് . അങ്ങനെ ഞാനും അവനും കൂടി അവിടെ നിന്നും ഇറങ്ങി.ഇന്റര്‍വ്യൂ നടക്കുന്നത് അവിടെ അല്ല. അതാണ് കുരിശു.....!  കാരണം ഇനിയും അന്വോഷിച്ചു പിടിച്ചു  ചെല്ലുംബോളെക്കും അവിടെ ഇന്റര്‍വ്യൂ കഴിഞ്ഞു അറബി അങ്ങ് അബുദാബിയില്‍ ചെന്നിട്ടുണ്ടാകും.... ആവൊ വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ മുടിഞ്ഞ ട്രാഫിക് ...!!! പാപി ചെല്ലുന്നിടം പാതാളം എന്നാ അവസ്ഥ ആയി. എന്ത് ചെയ്തിട്ടും റോഡ്‌ ക്രോസ് ചെയ്യാന്‍ സാദിക്കുന്നില്ല.. നിന്ന് മടുത്തു. അങ്ങനെ ഒരു വിധത്തില്‍ റോഡ്‌ ക്രോസ് ചെയ്തു .. 
      അവിടുന്ന് കോടമ്പക്കം പവര്‍ ഹൌസ് എന്നാ സ്റ്റോപ്പില്‍ ആണ് ഇറങ്ങേണ്ടത് . ഒരു വിധത്തില്‍ അവിടെ എത്തി........! അവിടെ സ്ഥലം തപ്പി പിടിച്ചു ചെന്നപ്പോള്‍ കണ്ടു ഇമ്മിണി  ബല്യ ഒരു ജനക്കൂട്ടം ..അവിടെ ആണ് ഞങ്ങളുടെ ഇന്റര്‍വ്യൂ  നടക്കുന്നത് എന്ന് മനസ്സിലായി . അപ്പോളേക്കും എന്റെ കോന്ഫിടെന്‍സ് കാറ്റ് അഴിച്ചുവിട്ട ബലൂണ്‍  പോലെ ആയി .... ആ എന്തുമാവട്ടെ ... ചെന്ന് അപ്ലിക്കേഷന്‍ കൊടുത്തു. എന്നിട്ട് ഒരു പുള്ളി ഞങ്ങളെ ടെറസ്സിലേക്ക്  കൂട്ടിക്കൊണ്ടുപോയി. ഇത് എന്ത് പരിപാടി .വല്ല 5 സ്റ്റാര്‍ ഹോട്ടലില്‍ വല്ലതും ആവും ഇന്റര്‍വ്യൂ എന്ന് കരുതിയാണ് ഞാന്‍ വന്നത് അതും പൊയി....!! അങ്ങനെ എന്റെ ഊഴവും കാത്തിരിക്കുകയാണ്‌. ... ആ കാത്തിരുപ്പ് കുറച്ചധികം നേരം നീണ്ടു.. അങ്ങനെ ഞങ്ങളെ ഒരു അഞ്ചു പേരെ  താഴേക്ക്‌ കൊണ്ട്  പോയി . അവിടെ ചെന്ന് വീണ്ടും കാത്തിരുപ്പ്. അങ്ങനെ കാത്തിരിക്കുബോള്‍ ഒന്നും എനിക്ക് ഒരു ടെന്‍ഷന്‍‌ ഉം ഇല്ല ... ഞാന്‍ ചുമ്മാ ഇരിക്കുകയാണ്  ഇന്റര്‍വ്യൂവിനു വന്നതാണ്‌ എന്നുള്ള ഒരു തോന്നല്‍ പോലും ഇല്ല ... എന്റെ അടുത്തിരിക്കുന്നവന്‍ ആണെങ്കില്‍ . അവന്റെ ഫയലും കയ്യില്‍ പിടിച്ചിരുന്നു വിറക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് ഒരു പേടി തോന്നാതിരുന്നില്ല ... ഏയ്‌ തോന്നില്ല........!!!! 
         അങ്ങനെ എന്റെ ഊഴം വന്നു. ഞാന്‍ പൂര്‍വ്വാധികം ധൈര്യത്തോടെ .. എന്റെ അഗ തട്ടിലേക്ക് വലതുകാല്‍ വെക്കണമെന്ന് ഓര്‍ത്തെങ്കിലും ..... ഇടതുകാല്‍ വെച്ച് കേറി... പറ്റിപ്പോയ്...!!! അങ്ങനെ ഒരു ഗുഡ് അഫ്റെര്‍നൂന്‍ പറയാം എന്ന് ഓര്‍ത്തെങ്കിലും അതും അവിടെ വെച്ച് പറ്റില്ല ... ആ ..... പിന്നെ എപ്പോലെലും കൊടുക്കാം ... എന്നോര്‍ത്തു......!! അകത്തേക് കേറി ഒന്ന് ചുറ്റും നോക്കി അവര്‍ എന്റെ എതിരാളികള്‍ മൂന്നു പേര്‍ .... ഒരാള്‍ ഒരു തടിയന്‍ അടുത്ത ആള്‍ ഒരു ചുള്ളന്‍ ....! അതിനടുത്ത ആള്‍ ഒരു കിളവന്‍ ...അങ്ങനെ ആണ്  എന്റെ എതിരാളികളുടെ നില..! വേറൊന്നും ചെയ്യാന്‍ പറ്റില്ല എന്നാല്‍ ഒന്ന് ചോദിച്ചിട്ട് ഇരിക്കാം എന്ന് വെച്ചത് ആണ് . പക്ഷേ അതും അങ്ങട് നടന്നില്ല അതിനു മുന്‍പ് ഇരിക്കണ്ടാതായി വന്നു ...!!! അങ്ങനെ ഇന്റര്‍വ്യൂ ആരംഭിച്ചു അവര്‍ ചോദിയ്ക്കാന്‍  സാധ്യത ഉള്ള ചോദ്യങ്ങള്‍ കുറച്ചു ഞാന്‍ മനപ്പാഠം ആക്കിയിരുന്നു. അതിനു എന്നെ സഹായിച്ചത് സൈഫുദ്ദീന്‍ എന്നാ എന്റെ കൂട്ടുകാരന്‍ ആണ് . അങ്ങനെ ഞാന്‍ ആ ചോദ്യങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ച് ഇരിക്കുകയാണ് . എന്നാല്‍ അതെല്ലാം തകിടം മറിച്ചു കൊണ്ട് അവര്‍ എന്നോട് ആദ്യ ചോദ്യം ചോദിച്ചു . ഇതിനു മുന്‍പ് ജോബ്‌ ചെയ്തു എക്സ്പീരിയന്‍സ്‌ ഉണ്ടോ.  ..??  ' no sir ' എന്റെ ഉത്തരം ഭംഗിയായ്‌ ഞാന്‍ പറഞ്ഞു അപ്പോഴേക്കും എന്റെ  കോന്ഫിടെന്‍സ് ലെവല്‍ 200 കി. മി . വേഗതയില്‍ ഓടുന്ന വണ്ടി സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ അതിന്റെ സ്പീഡോ മീറ്റര്‍  സൂചി പുറകോട്ടു വരുന്ന മാതിരി ഒരു പോക്ക് ആരുന്നു . ഇവര്‍ അന്വോഷിക്കുന്നത് എക്സ്പീരിയന്‍സ്‌ ഉള്ളവരെ ആണോ.???? . അതിനു പുറകെ അടുത്ത ചോദ്യം ' റിഗിനെ കുറിച്ച് അറിയാമോ...??? '     " ya sir  " sorry yes sir '" ഇതും കൂട്ടുകാരന്റെ ഉപദേശം ആയിരുന്നു ya  എന്നാ വാക്ക് ഉപയോഗിക്കരുത്  yes എന്ന് വേണം ഉപയോഗിക്കാന്‍ . അങ്ങനെ ഞാന്‍ തിരുത്തി. അവര്‍ക്ക് മനസ്സിലായോ ആവൊ..??? അവര്‍ അടുത്ത ചോദ്യത്തിനു തയ്യാര്‍ എടു ക്കുകയാണ് . ഒരു ബ്രോഷര്‍ കാണിച്ചു കൊണ്ട് എന്നോട് ചോദിച്ചു" ഇത് എന്താണ്...?? ; ഓഫ്‌ ഷോര്‍ റിഗ് സര്‍ ..." എന്റെ മറു പടി  ഉടനെ വന്നു. അടുത്ത ഒരു ഫോട്ടോ കാട്ടിക്കൊണ്ട് അതെന്താണ് എന്ന് ചോദിച്ചു ..? അത് ഓണ്‍ ഷോര്‍ റിഗ് ന്റെ ഫോട്ടോ ആണ് അങ്ങനെ വിജയകരമായ് ഞാന്‍ ആ ഭാഗം പൂര്‍ത്തിയാക്കി .
     അടുത്തത്  ആ ചുള്ളന്‍ ചെക്കന്റെ ഊഴമായിരുന്നു അവനും തുടങ്ങി ചോദ്യശരങ്ങള്‍ കൊണ്ട് എന്നെ വീര്‍പ്പുമുട്ടിക്കാന്‍ ... അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി ഒരു വിധത്തില്‍ രക്ഷ പെട്ട് വരുമ്പോളാണ് ആ കിളവന്‍ മുന്‍പിലെ ഗ്ലാസ്സിലേക്ക്‌ ഒരു പാക്കറ്റ് എന്തോ പൊടി കലക്കുന്നത് കണ്ടത് ഒരു നിമിഷം എന്റെ ശ്രദ്ധ ചെറുതായൊന്നു മാറി പോയ്‌ . അപ്പോള്‍  ദേ വരുന്നു അടുത്ത ചോദ്യം .. ബ്രോഷര്‍ തന്നിട്ട്  എന്നോട് പറഞ്ഞു ഒരു പരഗ്രഫ് വായിക്കാന്‍ .  ഞാന്‍ അത് മേടിച്ചു എന്നിട്ട് വായിക്കുവാന്‍ എന്റെ കണ്ഠം ഒന്ന് ശുദ്ധി വരുത്തി . എന്നിട്ട് വായന ആരംഭിച്ചു ഒരു സെന്റന്‍സ് വായിച്ചു കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് ഞാന്‍ വായിക്കുന്നതിന്റെ സൌണ്ട് വരുന്നില്ല എയര്‍ മാത്രമേ ഒള്ളു എന്ന്.....!!!!! അപ്പോള്‍ ഞാന്‍ അകെ ഒന്ന് പേടിച്ചു എന്ന് പറയാം. അപ്പോള്‍ എന്റെ ബ്ലഡ്‌ പ്രെഷര്‍  അങ്ങ് കേറിപ്പോയ്‌  എന്ന് തോന്നി ... ! ഞാന്‍ വീണ്ടും ശ്രമം ആരംഭിച്ചു ഒന്ന് കൂടി കണ്ഠം ശുചിയാക്കി അങ്ങോട്ട്‌ തകര്‍ത്തു. ഒരു തരത്തില്‍ ഒപ്പിച്ചു. പിന്നെ അടുത്ത ആള്‍ തുടങ്ങി .  സേഫ്റ്റി എന്നാല്‍ എന്താണ്...???? ഞാന്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.  .. ! അപ്പോള്‍ അടുത്ത ചോദ്യം PP എന്നാല്‍ എന്താണ് ..???  ഭാഗ്യത്തിന് അത് എന്താണെന്നു പുറത്തിരുന്നപ്പോള്‍ ആരോ പറയുന്നത് കേട്ടരുന്നു PP എന്നാല്‍ PERSONAL PROTECTION ആണ് എന്ന്. ഞാന്‍ അങ്ങ് തകര്‍ത്തില്ലേ ... അപ്പോള്‍ ദേ അടുത്ത ചോദ്യം PP equipment's  എന്തൊക്കെ ആണ്.????  അതും ഭാഗ്യത്തിന്  എനിക്കറിയാം .. ഹെല്‍മെറ്റ്‌ , ഗ്ലാസ് ,ഷൂ  .. ഇത്രയും പറഞ്ഞപ്പോലെക്കും ആ കിളവന്‍ എന്നോട് പറഞ്ഞു ok GO GO  അത് കേട്ടതും എന്റെ മനസ്സ് ഒന്ന് പിടച്ചു എല്ലാം തകര്‍ന്നല്ലോ  ... !!! ഞാന്‍ അവര്‍ക്ക് അവസാനമായ് ഒരു നന്ദിയും കൊടുത്തു പുറത്തിറങ്ങി .എന്റെ പാസ്പോര്‍ട്ട് അവരുടെ കയ്യില്‍ ആണ് അത് കിട്ടുക  ആയിരുന്നേല്‍ പോകാമായിരുന്നു ... 
     ഞാന്‍ അങ്ങനെ പുറത്തു നില്‍ക്കുകയാണ്. അല്‍പനേരം കഴിഞ്ഞപ്പോള്‍ എന്റെതടക്കം കുറച്ചു പാസ്പോര്‍ട്ട്‌ കള്‍ പുറത്തു വന്നു പേരുകള്‍ വിളിച്ചു പാസ്പോര്‍ട്ട്‌ കൊടുക്കുവാന്നു .അതില്‍ ചിലര്‍ മെഡിക്കല്‍ എടുക്കാന്‍ പറഞ്ഞു വിടുന്നു ചിലരെ വീട്ടില്‍ പറഞ്ഞു വിടുന്നു...!! ഞാനും വീട്ടില്‍ പോകാന്‍  ഉള്ളതാണ്.. പെട്ടെന്ന് എന്റെ പേര് വിളിച്ചു .. "ഡിവിന്‍ ദേവസ്യ " ആ വിളി എന്റെ കാതുകള്‍ക്ക്‌ ഒരു പ്രകമ്പനം പോലെയാണ് തോന്നിയത് . എന്നിട്ട് എന്നോട് പറഞ്ഞു "മെഡിക്കല്‍ ചെയ്തോളു.".......... അപ്പോള്‍ എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി ....! ഒന്നല്ല ഒത്തിരി ലഡ്ഡു കള്‍ ഒന്നിച്ചു പൊട്ടി ... മാലപ്പടക്കം പോട്ടുന്നമാതിരി .....!!!!!! ഞാന്‍ അങ്ങനെ ഇന്റര്‍വ്യൂ എന്നാ കടമ്പ കടന്നിരിക്കുന്നു............. സത്യത്തില്‍ ഞാന്‍ വാ പൊളിച്ചു നിന്നുപോയി .........!!!  
            പിന്നെ  അവിടെ നിന്ന്  മെഡിക്കല്‍ എടുക്കാന്‍ ഉള്ള നെട്ടോട്ടം ആയിരുന്നു അത് ഒരു ഓട്ടം തന്നെ ആയിരുന്നു..ആദ്യം അവിടെ നിന്ന് പാരിസ് നഗറില്‍ എത്തണം  അവിടെത്താന്‍ കുറച്ചു സമയം എടുത്തു. അങ്ങനെ അവിടെ വന്നു കേറിയപ്പോള്‍  അവിടെ കണ്ട കാഴ്ച ഞങളെ  ഞെട്ടിച്ചു കളഞ്ഞു..... !! അവിടെ ഞങ്ങള്‍ക്ക് മുന്‍പ് വന്നവരുടെ ഒരു കൂട്ടം ഉണ്ട് . ഞങ്ങള്‍ ആണ്  അവസാനം അവിടെ എത്തിയിരിക്കുന്നത് ....  അപ്പോള്‍ തന്നെ സമയം 5 മണിയായിരുന്നു .... ഇനി എപ്പോള്‍ മെഡിക്കല്‍ കഴിയുമോ..???? അങ്ങനെ  അടൂര്‍ ന്റെ  സിനിമ കാണുന്നത് പോലെ  കാത്തിരുന്നു  മെഡിക്കല്‍ നായി  അപ്പോഴേക്കും ആദ്യം വന്നവര്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിരുന്നു അവര്‍ പുറത്തിറങ്ങുമ്പോള്‍ അവരുടെ കയ്യില്‍ മൂന്നു സ്ലിപ് ഉം ഉണ്ട് അതെന്തെന്നു അറിയാന്‍ നോക്കിയപ്പോള്‍ ആണ് അറിയുന്നത്... അവിടേം കൊണ്ട് മെഡിക്കല്‍ തീരുന്നില്ല ഇനിയും ചെന്നൈ ഉടെ പലഭാഗങ്ങളിലായി മൂന്നു ഇടത്തും കൂടി  ഉണ്ട് .  അതിന്റെ എല്ലാം അട്രെസ്സും  അവിടെ ചെല്ലേണ്ട ടൈമിങ്ങ്  ആണ്  ......! ഹാവൂ‍ൂ‍ൂ‍ൂ‍ൂ ഇപ്പോള്‍ എല്ലാം കൊണ്ടും തൃപ്തി ആയി. അവിടെ ആദ്യം ബ്ലഡ്‌ എടുത്തു  അത് എടുക്കനിരുന്ന ആളിനെ കണ്ടാല്‍ ചോര കുടിക്കാന്‍ ഇരിക്കുന്നവന്‍ ആണെന്ന് തന്നെ പറയും. പുള്ളിടെ ഒരു കുത്ത് പശുവിനെ കുത്തുന്ന പോലെയാണ് അങ്ങേരു എന്റെ ബ്ലഡ്‌ എടുത്തത്‌.....!! അത് കഴിഞ്ഞു ചെല്ലുമ്പോള്‍ ഒരു കുപ്പി തന്നിട്ട് പറഞ്ഞു പൊയ്  യൂറിന്‍ എടുത്തോണ്ട് വരന്‍ അത് കഴിഞ്ഞു ചെന്നപ്പോള്‍ പറഞ്ഞു ഷര്‍ട്ട് ഊരാന്‍ ങേ ... !! ഇതെന്തിനാ ഷര്‍ട്ട് ഊരുന്നത് ഇനി വല്ല തട്ടിപ്പും ആണോ ആവൊ. അതിനൊന്നും ആയിരുന്നില്ല X- RAY എടുക്കാന്‍ ആയിരുന്നു. അങ്ങനെ അവിടുത്തെ പരിപട്യെല്ലാം കഴിഞ്ഞപ്പോള്‍  6 മണിയായ്‌  അവിടുന്ന് കിട്ടിയ  സ്ലിപും ആയി ഞങളുടെ ഓട്ടം തുടങ്ങി ഞങ്ങളുടെ ബാച്ചില്‍ അപ്പോള്‍ 5 പേരാണ് ഉള്ളത്..
       അടുത്ത ലക്‌ഷ്യം ഐ ഹോസ്പിറ്റല്‍ ആണ് ... !!  അവിടെ പ്രതേകിച്ചു പരിപാടി ഒന്നും ഇല്ലാരുന്നു ... ചെന്ന് ഇറങ്ങി.  അവിടെന്നു എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ 6 .45 ആയി ഇനി 7.30  ക്കു മുന്‍പ് അടുത്ത സ്ഥലത്ത് എത്തണം  പിന്നെ അങ്ങോട്ട്‌ ഉള്ള ഓട്ടമായി  അത് ചെന്നൈ ഉടെ ഏതോ ഒരറ്റത്ത് ആണ് ഒരു വിധത്തില്‍ അവിടെ ചെന്ന് എത്തി  അവിടുത്തെ ടെസ്റ്റിംഗ് എല്ലാം കഴിഞ്ഞു ഇറങ്ങി അവിടുന്ന് ഇറങ്ങിയപ്പോള്‍ സമയം 8.30  കഴിഞ്ഞു. ഇനി TH. റോഡ്‌ എന്നാ സ്ഥലത്ത് പോണം ഇപ്പോള്‍ നില്‍ക്കുന്നത്  മൈലാപൂര്‍ എന്നാ സ്ഥലത്ത് ആണ് ഇനി അങ്ങോട്ടുള്ള ബസ്‌ എവിടുന്നു കിട്ടുമെന്ന് അറിയില്ല .....!!!  ഒരാളോട് ചോദിച്ചപ്പോള്‍ പുള്ളി ഒരിടത്തേക്ക് ചൂണ്ടി  അന്ങ്ങനെ അങ്ങോട്ട്‌ നടന്നു  അവിദ് ചെന്നപ്പോള്‍ അറിയുന്നു അവിടെയല്ല ഞങ്ങള്‍ വന്നതിന്റെ നേരെ ഓപ്പോസിറ്റ് സൈഡില്‍ ആണ് ബസ്‌ വരിക എന്ന്..... മടുത്തു അളിയാ ... നടന്നു മടുത്തു ... കൂട്ടത്തിലെ അല്പം തടിയുള്ള ബേസില്‍ പറഞ്ഞു ..... അത് ശരിയാ ഞങള്‍ എല്ലാരും മടുത്തു. രാവിലെ തൊട്ടു ഒന്നും കഴിച്ചിട്ടുമില്ല.......!!! എന്തായാലും നടക്കുകയല്ലാതെ വേറെ വഴിയില്ല അങ്ങനെ നടന്നു ഒരു വിധത്തില്‍ ചെന്ന്  ബസ്‌ പിടിച്ചു . അതില്‍ കയറിയതും ബേസില്‍ നല്ല ഉറക്കം.... ബസ്‌ ആണെങ്കില്‍ പണ്ട് ആമയും മുയലും ഓടിയപ്പോള്‍ ആമ ജയിച്ചതിന്റെ  വാശി തീര്‍ക്കാന്‍  ആമയെകാളും പയ്യെ ആണ് ഓടുന്നത്...... ബസ്‌ ഓടി ഓടി ഒരു വിധത്തില്‍ സ്ഥലമെത്തി . അവിടെ ക്ലിനിക്‌ തപ്പി പിടിച്ചു അവിടുത്തെ ടെസ്റ്റും കഴിഞ്ഞു ഇറങ്ങിയപ്പോള്‍ സമയം 9.30 കഴിഞ്ഞു. 
      എനിക്ക് ഇനി 10 മണിക്ക് മുന്‍പ് ബീച്ച് സ്റ്റേഷനില്‍ എത്തണം എന്റെ ലാസ്റ്റ് വണ്ടി 10 മണിക്ക് ആണ്. അവരോടു യാത്ര പറഞ്ഞു അടുത്ത് കണ്ട ഷെയര്‍ ഓട്ടോയില്‍ കേറി . ഞാനും ഒരു ചേച്ചിയും ഒരു കൊച്ചും മാത്രമാണ് ഓട്ടോയില്‍ ഉള്ളത്. പോകുന്ന വഴിക്ക്  ചേച്ചി ഇറങ്ങി  ഇനി ഞാന്‍ മാത്രം . ചെറിയൊരു പേടി ... ഏയ്‌ അങ്ങനൊന്നും ഇല്ല ......!!!! കുറച്ചു മുന്‍പോട്ടു പോയപ്പോള്‍ ആണ് ശരിക്കും പേടിച്ചത് . ഒരു പുള്ളിക്കാരന്‍ വണ്ടിക്കു വട്ടം ചാടി അത് കണ്ടു ഓട്ടോക്കാരന്‍ അങ്ങേരെ തെറി വിളിച്ചു വണ്ടി നിരുതിയിട്ടാണ് തെറിവിളി ...!!! കുറുകെ ചാടിയ പുള്ളി ഓടി വന്നു ഓട്ടോ കാരനെ പിടിച്ചു രണ്ടു അടി ..... !! അമ്മോ... പിന്നെ ഓട്ടോക്കാരന്റെ  പുറത്തു വീഴുന്ന കൈകളുടെ എണ്ണം കൂടി ... ഞാന്‍ അകെ പെട്ട് പോയ അവസ്ഥ ഞാന്‍ ഓട്ടോയുടെ ഉള്ളില്‍ ഒരു മൂലയ്ക്ക് പതുങ്ങി ഇരിക്കുകയാണ് . എന്തോ ഭാഗ്യത്തിന് അവര്‍ എന്റെ പുറത്തു കൈ വെച്ചില്ല. എങ്ങനെയോ ഓട്ടോക്കാരന്‍ അവിടുന്ന് രക്ഷപെട്ടു ഓടി വന്നു വണ്ടി എടുത്തു ഒറ്റ പോക്കരുന്നു ... എന്റെ സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ ചാടി ഇറങ്ങി  പുള്ളി ചോദിച്ച പൈസയും കൊടുത്തു അവിടുന്ന് സ്ഥലം കാലിയാക്കി  ഇല്ലെങ്കില്‍ തമിഴ്നാട്‌ ആണേ സ്ഥലം ചിലപ്പോള്‍ എനിക്ക് കിട്ടാത്ത അടി വണ്ടിയും  പിടിച്ചു വന്നുന്നു ഇരിക്കും ..... അങ്ങനെ എന്റെ സംഭവ ബഹുലമായ ചെന്നയിലെ ഇന്റര്‍വ്യൂ  കഴിഞ്ഞു..... ഒരു വേറിട്ട അനുഭവം ആയിരുന്നു......!!!!!


പിന്‍കുറിപ് : അല്പം വല്യ ഒരു പോസ്റ്റ്‌ ആണ്.... എല്ലാം കൂടി ഈ ഒറ്റ പോസ്റ്റില്‍ അങ്ങ് എഴുതി തീര്‍ത്തു വല്യ മെഗാ സീരിയേല്‍ പോലെ വലിച്ചു നീട്ടാന്‍ താല്പര്യമില്ല അത് കൊണ്ട..... പിന്നെ അത്ര ഭാഷ ശുദ്ധി കാണില്ല ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല അത് കൊണ്ടാണ് ക്ഷമിക്കണം.. പൊറുക്കണം.... 


Sunday, 22 September 2013

ഒരു ഇന്റര്‍വ്യൂവിനു പോയ കഥ 1

                 ഞാന്‍ അങ്ങനെ ആദ്യമായ്  ഒരു ഇന്റര്‍വ്യൂവിനു പോയ കഥയാണ്  പറയാന്‍ പോകുന്നത് ...........!!! ഇതൊരു കഥയല്ല ഇമ്മിണി ബല്ല്യ ഒരു കാര്യമാണ്.... (എനിക്ക്......!)  അകെ ഞാന്‍ ഒരു ഇന്റര്‍വ്യൂവിനെ  പോയിട്ടുള്ളു ..അത് ഇതാണ്.. !!!     അങ്ങനെ ഇന്റര്‍വ്യൂ ചെന്നൈ എന്നാ മഹാനരകത്തില്‍ ( നഗരം ' അതുപോലെ ചൂട് ആണ് ') ആണ്.  അവിടെ എന്റെ സുഹൃത്തായ പോള്‍സണ്‍  ഉണ്ട് തലേദിവസം തന്നെ ചെന്നൈ നഗരത്തില്‍ എത്തി . പോള്‍സണ്‍  ന്റെ വീട്ടില്‍ അന്തിയുറങ്ങി ..... അതി രാവിലെ   -----       എഴുന്നേറ്റു (എന്റെ അതിരാവിലെ ) കുളിക്കാന്‍ വെള്ളം കുറവാണു ആ ഉള്ള വെള്ളത്തില്‍ ഒന്ന് കുളിച്ചു എന്ന് വരുത്തി തീര്‍ത്തു... പുതിയ ഷര്‍ട്ട്  പുതിയ പാന്റും പുതിയ ബെല്‍റ്റ്‌ ... അങ്ങനെ എല്ലാം പുതിയത് ഇട്ടു ഇന്സേര്ട്ട് ചെയ്തു പുറത്തിറങ്ങി. നേരം പര പര വെളുക്കുന്നത്തെ ഒള്ളു . ഇന്റര്‍വ്യൂ നുന്ഗംപക്കം എന്നാ ഒരു സ്ഥലത്താണ് . ഞാന്‍ നില്‍ക്കുന്നത്  നാരായണപുരം  എന്നാ സ്ഥലത്തും. അവിടുന്ന് ആദ്യം കണ്ട ബസ്‌ നു  ഗിണ്ടി ടിക്കറ്റ്‌ എടുത്തു.  സ്ഥലം വരുന്നതും നോക്കി ഇരുന്നു .... അവിടെ ഇറങ്ങി  അവിടുന്ന് ട്രെയിനില്‍ ആണ് നുന്ഗംപക്കം പോകേണ്ടത്. ഓടിച്ചെന്നു ടിക്കറ്റ്‌ എടുത്തു വണ്ടി വന്നു കേറി നുന്ഗംപക്കം ചെന്നിറങ്ങി . ഇനിയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. ... അവിടെ  നിന്നും പുറത്തിറങ്ങാന്‍ ഓവര്‍ ബ്രിഡ്ജ് കേറി രണ്ടു വഴി ഉണ്ട് ഒന്ന് ഇടത്തോട്ടും ഒന്ന് വലത്തോട്ടും .....! അവിടെ ഒന്ന് പകച്ചു നിന്നു ഞാന്‍ എന്നാലും ഞാന്‍ ആരോടും ചോദിച്ചില്ല  നമുക്ക് എല്ലാം അറിയാമല്ലോ എന്നാ ഭാവത്തില്‍ ഇടത്തോട്ട് ഉള്ള വഴിയിലൂടെ നടന്നു .
         പുറത്തിറങ്ങിയതും ഒരു ഷെയര്‍ ഓട്ടോ എന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്നു ചവുട്ടി നിരുത്തീട്ടു  ചോദിച്ചു " അണ്ണാ എന്ഗെ പോണം ...?????' (സേലത്ത് പഠിച്ചതുകൊണ്ട് തമിള്‍ ഭാഷ നല്ലപോലെ അറിയാം എന്നുള്ള ധൈര്യംത്തിലാണ് ചെന്നൈയില്‍ വന്നിറങ്ങിയത്) പറഞ്ഞു ' KFC പോണം '    'വാന്ഗോ എരുന്ഗോ ' ഹാവൂ‍ൂ‍ൂ‍ൂ‍ൂ ആശ്വാസമായ് .. വന്നതേ വണ്ടി കിട്ടില്ലോ... !! അതൊരു വല്യ പണിയാണ്  വണ്ടിക്കു വന്നെതെന്നു  പിന്നെയാണ് അറിഞ്ഞത് .... പുള്ളിക്കാരന്‍ ചെന്നൈ മുഴുവന്‍ കറക്കിന്നു തോന്നുന്നു. ഇടയ്ക്കു ഞാന്‍ ചോദിക്കും "അണ്ണാ വന്തിച്ച ...???" പുള്ളി പറയും "പക്കത്തില്  ത ഇരുക്ക്‌ ...." ആരുടെ പക്കത്തില് ആണ് ആവൊ..???? അവസാനം ഏതോ ഒരു പട്ടിക്കാട്ടില്‍ കൊണ്ട് പൊയ് എന്നെ ഇറക്കിട്ട് പുള്ളി പറഞ്ഞു ' ഇഗെന്നു  ഫസ്റ്റ് ലെഫ്റ്റ്  കട്ട്‌ പണ്ണി ... സ്ട്രൈറ്റ പോയ പോതും കണ്ണേ......!!! ' എനിക്ക് ഒന്നും മനസ്സിലായില്ല .... അവിടെന്നു നോക്കിയിട്ട് ഒരു KFC യും ഇല്ല . അകെ പെട്ട് പോയ അവസ്ഥ . അവസാനം ഏജന്‍സിയില്‍ ഉള്ള സാറിനെ ഫോണ്‍ വിളിച്ചു . പുള്ളിയോട് ഞാന്‍ നില്‍ക്കുന്ന സ്ഥലത്തെ അഡ്രെസ്സ് പറഞ്ഞു കൊടുത്തപ്പോള്‍ പുള്ളി ചോദിച്ചു എന്തിനാ അവിടെ പോയത് എന്ന് ..?? 'അതൊരു  ഓട്ടോക്കാരന്‍ പട്ടിച്ചതാണ് സാറെ ..!!' സര്‍ എന്നോട് പറഞ്ഞു ആദ്യം ഓട്ടോ കേറിയ സ്ഥലത്ത് വരാന്‍.  ഇനി അങ്ങോട്ടുല്‍ ഓട്ടോക്ക് എവിടെ പോകണോ ...!!!???. അങ്ങനെ ഒരു തരത്തില്‍ ഒരു മൈല്‍ നടന്നു ഓട്ടോ കിട്ടി  ആദ്യം കേറിയ സ്ഥലത്ത് വന്നു . അവിടെ നിന്ന്  മാക്ബത്ത് എന്നുള്ള ഹോട്ടലിന്റെ അടുത്ത് പോകാനുള്ള ഷെയര്‍ ഓട്ടോയില്‍ കേറി . അപ്പോളും എന്റെ ടെന്‍ഷന്‍ പൊയട്ടില്ല ഇനി ഈ ഓട്ടോക്കാരന്‍ എവിടെ കൊണ്ട് പൊയ് വിടുമോ..!!?? . അത് കൊണ്ട് കേറിയപ്പോള്‍ തൊട്ടു ഞാന്‍ പുള്ളിയോട് ചോദ്യം തുടങ്ങി." അണ്ണാ KFC ആയിടിച്ച ..???" പുള്ളി പറയും" ഇല്ല " . കുറച്ചു കഴിയുമ്പോള്‍ ഞാന്‍ വീണ്ടും ചോദിക്കും പഴയ ചോദ്യം ..." അണ്ണാ KFC ആയിടിച്ച ..???"  പുള്ളി പഴയ മറുപടി തന്നെ തരും . അവസാനം എന്റെ വെവലാധി മറ്റുള്ളവര്‍ക്ക് അരോചകമായി തുടങ്ങി എന്ന് എനിക്ക് അവരുടെ മുഖത്തുനിന്നും മനസ്സിലാക്കി . എന്നാലും ഒന്ന് പറ്റിയ അമളി ഇനി പറ്റെല്ലെന്നു ആണല്ലോ എന്റെ ചിന്ത. അവസാനം എന്റെ അടുത്തിരുന്ന പുള്ളി പറഞ്ഞു ഞാന്‍ ഇറങ്ങുന്നിടത് ഇറങ്ങിയാല്‍ മതി എന്ന് . അങ്ങനെ ഒരു വിധം ആശ്വാസമായ് . പുള്ളി ഇറങ്ങിയതിന്റെ കൂടെ ഞാനും ഇറങ്ങി പുള്ളി വഴി പറഞ്ഞു തന്നു . അങ്ങനെ ഒടുവില്‍ ലാത് കണ്ടുപിടിച്ചു  കാവേരി കോമ്പ്ലെക്സ് ...!! പിടിച്ചത് പുലി വാല്‍ ആകാതിരുന്നാല്‍ മതി ...!! 
ഇതെല്ലാം എന്ത്........!!!!
          അങ്ങനെ കാവേരി കോമ്പ്ലെക്സ്  സ്റെപ്പുകള്‍ കയറി  ചെന്നു അവിടെ എന്നെ കാത്തിരുന്നത് പോലെ കുറച്ചു പേര്‍ ഇരുപ്പുണ്ടാരുന്നു ...!! ഞാന്‍ ചെന്നത്തെ അവര്‍ പറഞ്ഞു  വലതു വശത്തേക്ക് പോയാല്‍ മതി.. ഹാവു..  അങ്ങനെ ഏജന്‍സി ഓഫിസ്‌ കണ്ടെത്തിയ ആശ്വാസത്തോടെ അങ്ങോട്ട്‌ ചെന്നു .. അവിടെ കണ്ട കാഴ്ച ഇങ്ങനെ ആണ് . 20ഉം , 30ഉം, 50ഉം  വയസ് പ്രായമുള്ള ആള്‍ക്കാര്‍ ... ഞാന്‍ വിചാരിച്ചു ഇവരോടൊക്കെ ആണല്ലോ ഞാന്‍ ഏറ്റു മുട്ടേണ്ടി വരിക . ഉള്ളി ചെന്നു അവിടെ രണ്ടു തമിഴത്തി തരുണീ മണികള്‍ ഇരുപ്പുണ്ട്‌ അവരോടു ഞാന്‍ പറഞ്ഞു  ഇന്റര്‍വ്യൂവിനു വന്നതാണ്‌....! അവര്‍ ഒരു അപ്ലിക്കേഷന്‍ ഫോം തന്നു അത് പൂരിപ്പിചു സെര്‍ട്ടിഫികറ്റ് ഉം വെച്ച് കൊടുക്കാന്‍ പറഞ്ഞു.  ഞാന്‍ പുറത്തു വന്നിരുന്നു ആഞ്ഞു പൂരിപ്പിച്ചു രണ്ടു പേജുണ്ട് അത്. അവസാനം ഞാന്‍ അതുമായ് അവരുടെ അടുത്ത് ചെന്നു അവര്‍ സ്നേഹത്തോടെ അത് വാങ്ങിച്ചു .എന്നിട്ട് അത് നോക്കിയിട്ട് പറഞ്ഞു ഇതില്‍ എക്സ്പീരിയന്‍സ്‌  സെര്‍ട്ടിഫികറ്റ്  ഇല്ലല്ലോ. അതിനു എക്സ്പീരിയന്‍സ്‌  ഉണ്ടെങ്കില്‍  അല്ലെ ആ സെര്‍ട്ടിഫികറ്റ് കാണു... ഞാന്‍ തിരിച്ചു ചോദിച്ചു . അവര്‍ക്ക് അത് അത്രയ്ക്ക് അങ്ങ് ബോധിച്ചില്ല . യ്യോ ഞാന്‍ പറഞ്ഞത് ഇനി കൂടിപ്പോയോ .    !!
                അവര്‍ ചോദിച്ചു ഇതു പോസ്റ്റിലേക്ക് ആണ് അപ്ലിക്കേഷന്‍ ..?? Roustabout എന്നാ പോസ്റ്റ്‌ ആണ്.....!!? . അവര്‍ തമ്മില്‍ മുഖത്തോട് മുഖം നോക്കിയിട്ട് എന്നോട് .. ഇങ്ങനൊരു പോസ്റ്റ്‌ ഇവിടെ എടുക്കുന്നില്ല .....!! എന്റെ കണ്ണില്‍ ഇരുട്ട് കേറി ... ഇതിനു വേണ്ടി ഇവിടെ വരേ വന്നിട്ട്....!!!! ഇലയിട്ടു ഉണ്ണാന്‍ വിളിച്ചിട്ട് ചോറില്ല എന്ന് പറയുന്ന മാതിരി ...!! എന്തെടപാട് ..?!! ഞാന്‍ മൊബൈല്‍ എടുത്തു എനിക്ക് വന്ന മെസ്സേജ്ലെ അഡ്രെസ്സ് കാണിച്ചു കൊടുത്തു . അവര്‍ അപ്പോള്‍ കറുത്ത മുഖത്ത് വെളുത്ത പല്ലുകാട്ടി ചിരിച്ചോണ്ട് പറഞ്ഞു . ഇത് ഇവിടെയല്ല ഈ ഫ്ലോറില്‍ ഇടതു വശത്ത് ലാസ്റ്റ് റൂം ആണ്.!!!! ഞാന്‍ ചുറ്റും നോക്കി ആരും കണ്ടില്ലാന്നു തോന്നുന്നു .. ചമ്മി ഐസ് അയ മുഖവുമായി ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു ലാസ്റ്റ് റൂമിലേക്ക്‌ .എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ട ആ മഹാന്മാരെ കുറിച്ച് മനസ്സില്‍ നല്ല പോലെ ..... ഓര്‍ത്തുകൊണ്ട്‌...... ഇവന്മാര്‍ ഇങ്ങനെ  സഹായിക്കാന്‍ തുടങ്ങിയാല്‍ മനുഷ്യന്‍ പെട്ട് പോയത് തന്നെ........!!!!  

 ഇനിയും ഉണ്ട് ഒത്തിരി വിശേഷങ്ങള്‍ ഇന്റര്‍വ്യൂ റൂമില്‍ കേറിയതും മെഡിക്കല്‍നു പോയതും .. എല്ലാം കൂടെ ഒന്നിച്ചു പറഞ്ഞു നിങ്ങളെ ബോര്‍ അടിപ്പിക്കുന്നില്ല ബാക്കി അടുത്ത ദിവസം ......

ചിത്രം ; ഗൂഗിളിന്റെ ആണ് 

Thursday, 12 September 2013

വേര്‍പാടിന്റെ നൊമ്പരങ്ങള്‍...........

സേലം ... അത് എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു സ്ഥലമാണ്‌.  എന്നെ ഇടുക്കിയിലെ ഇടുങ്ങിയ ചിന്തകളില്‍ നിന്ന് ( ഇടുക്കികാര്‍ അങ്ങനെയല്ല ഞാന്‍ ഒരു അതിശയോക്തി   പറഞ്ഞതാണ്‌.....) ഒരു വല്യ ചിന്തകളുടെ ലോകത്തേക്ക് എത്തിച്ചത് സേലത്തെ എന്റെ ജീവിതമാണ്‌...... ഇന്ന്നു കാന്നുന്ന മഞ്ഞു തുള്ളി ഉണ്ടാകാന്‍  തന്നെ കാരണം സേലം ആണെന്ന് പറയാം. ആദ്യമായ് സേലത്ത് വരുമ്പോള്‍.  ഏതോ അത്ഭുത ലോകത്ത് എത്തിയ ആലീസിനെ പോലെ ഇടുക്കിയുടെ ഇടുക്കില്‍ നിന്നും പുറത്തെ ( ഒരിക്കലും ഞാന്‍ ഇടുക്കിയെ മോശമായി കാണുക ഇല്ല കാരണം ഇടുക്കി എന്റെ സ്വന്തം നാടാണ്‌.. അതിനപ്പുറം മറ്റൊന്നും ഇല്ല ......... സ്വര്‍ഗ്ഗം ആണ് ഇടുക്കി..) മറ്റൊരു ലോകത്തിലേക്ക് പുതിയ ജീവിത രീതികളിലേക്ക് ഉള്ള ഒരു കാല്‍വയ്പ്‌ ആരുന്നു അത്.......!!! ( സെലെത്തെ കുടുതല്‍ സംഭവങ്ങള്‍ വരുന്നുണ്ട്.)
ഇത് പട്ടിണി സഹിക്കാതായപ്പോള്‍   ചെയ്ത ഒരു പരിപാടി 
    നാലു വര്ഷം കൊണ്ട് എന്നെ ജീവിതം പഠിപ്പിച്ചതും ജീവിക്കാന്‍ പഠിപ്പിച്ചതും എന്നെ ഞാന്‍ എന്നാ ഒരു വ്യക്തി ആക്കി തീര്‍ത്തതിനും ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്‌ സേലം . സേലത്തെ ജീവിതത്തിലൂടെ ഞാന്‍ പഠിക്കേണ്ടതും പഠിക്കേണ്ട ആവശ്യം ഇല്ലാത്തതുമായ ഒരുപാടു കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. ഇവിടുത്തെ ജീവിതത്തിലൂടെ ഞാന്‍ കോളേജ്  ജീവിതം ആസ്വദിക്കുക എന്നതിലുപരി ജീവിക്കാന്‍ പഠിക്കുകയാണ്   ചെയ്തത്....! അത് ഏത് രീതിയിലും ജീവിക്കാന്‍ പഠിപ്പിച്ചു എന്ന് തന്നെ പറയാം. !!!!...   പുതിയ  രീതികള്‍! പുതിയ ട്രെണ്ട്സ്...! അതി ഭീകരമായ ചൂട് ..! ഇത് വരെ ആരും കാണാത്ത പട്ടിണി  .......!!! എങ്ങനെ ഒക്കെ വെള്ളമടിക്കാം ......!!!!( അത് കണ്ടു പഠിച്ചതെ ഒള്ളു... ! അങ്ങനെ ഒരു ദൃഡപ്രതിഞ്ജ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു .. എന്നാലും ഒരു സങ്കടം ഉള്ളത് ഞാന്‍ കുടിക്കില്ല എന്ന് അറിഞ്ഞിട്ടും ഇതിനു വേണ്ടി നിര്‍ബന്ധിച്ച ഒരു പാട് പേര്‍ ഉണ്ട്  അവരോടു ഒരു വാക്ക് ...!! വെള്ളമടി തുടങ്ങിയാല്‍ നിര്‍ത്തുവാന്‍ വല്യ പാടാണ് ..... അതിനു ഒരാളെ കൂടി  കെണിയില്‍ പെടുത്തേണ്ട ആവശ്യമുണ്ടോ......??????  )  എങ്ങനെ ഒക്കെ പാമ്പ് ആകാം അത് ഏതൊക്കെ രീതിയില്‍ ഉണ്ട്........????? !!! അങ്ങനെ പലതും ..! അതെല്ലാം ഇവിടെ പറയാന്‍ പറ്റില്ല ചിലപ്പോള്‍ എന്നെ excise കാര് പിടിചു ഉള്ളെ തള്ളും..!!!
എഞ്ചിനീയറിംഗ്  സെര്ട്ടിഫികെട്ടും ആയി ഞാന്‍....
അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പഠിച്ച ഒരു ജീവിതന്മാണ് .............' സേലത്തെ ജീവിതം അതിനോട് വിട പറയാന്‍ ഒത്തിരി ബുദ്ധിമുട്ട് ഉണ്ട്.....!!!
     ആ ജീവിതം പടിപ്പിച്ച  പാഠംങ്ങളിലൂടെ  ഇന്നുംജീവിക്കുന്നു......! സേലത്തെ എല്ലാ ജീവിത രസങ്ങളും അവസാനിപ്പിച്ച്‌ വിട പറയുകയായിരുന്നു ഇന്നലെ ... ഇത്ര നാളത്തെ ജീവിതത്തിലൂടെ ഒരു എഞ്ചിനീയര്‍ ആയി എന്നതിലുപരി ഏത്  സാഹചര്യത്തിലും ജീവിക്കാന്‍ പഠിച്ചു  എന്നതാണ് ........!!! എങ്കിലും സേലത്തോട് വിട പറയാന്‍ ഒരു വിഷമം .. വേര്‍പാടുകള്‍  എന്നും നമ്മെ വേദനിപ്പിക്കും എന്നാല്‍ ആ വേര്‍പാട് ന്ല്ലതിനെങ്കില്‍ അതില്‍ സന്തോഷിക്കണം....!!!


പിന്‍കുറിപ്: ഇത് എന്റെ ചെറിയ ഒരു വിഷമം ഇന്നലെ സെര്ട്ടിഫികെട്ടും ആയി  വിടപറയുന്ന നിമിഷങ്ങളില്‍ തോന്നിയത് !! ...... 
നിങ്ങള്ക്ക് എത്രത്തോളം ഇഷ്ടപെടുമെന്നു അറിയില്ല........!!!!
 കുടുതല്‍ സേലത്തെ  വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ കാണാം   ...!!!

Monday, 9 September 2013

ചെറുകഥ ; ചതി


  
       അവള്‍ അവന്റെ പുറകില്‍ പറ്റിപ്പിടിച്ചിരുന്നു ബൈക്കില്‍ പോവുകയാണ് . അവരുടെ ആ യാത്ര കണ്ടാല്‍ തോന്നും ഏതോ ഭാര്യയും ഭര്‍ത്താവും ആണെന്ന് . അങ്ങനെ ഒന്നും അല്ല കേട്ടോ ...... അവള്‍ പറഞ്ഞു  ' മനോജേ ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ ..! ദൈവം എനിക്കീ ജന്മം തന്നത് മനോജിന്റെ കൂടെ ജീവിക്കുവാനാണ് .....! നീ എന്നും എന്‍റെ കൂടെ വേണം.....! ആ ഉള്ളില്‍ തട്ടിയ വാക്കുകള്‍ പറഞ്ഞപ്പോളെക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു ............! മഞ്ചുവിന്റെ തെനോലിക്കുന്ന വാക്കുകള്‍ കേട്ട്  അവന്‍  അക്സിലെറെര്‍ ആഞ്ഞുതിരിച്ചു . വണ്ടി പറക്കുകയാണ് അപ്പോള്‍ ആ ബൈക്ക് വിചാരിച്ചു 'ഇവനൊക്കെ ഓരോന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ വള്ളിയില്‍ തന്നെ പിടിച്ചേ വലിക്കാവു എന്‍റെ വിധി ....!!!' 
ഗൂഗിളിന്റെ ആണ് പടം 
      അവരുടെ ബൈക്ക് റോഡിലൂടെ ചീറിപായുകയാണ്.. അതിനു കടിഞ്ഞാണിട്ടത് പോലെ അവളുടെ കിളി മൊഴി അവന്റെ കാതില്‍ എത്തി. മനോജേ സമയം ഒത്തിരി ആയി  എന്നെ അടുത്ത ബസ്സ്റ്റോപ്പില്‍ എന്നെ ഇറക്കിവിടു ഇനിയും വ്യ്കിയാല്‍ അമ്മ വഴക്ക് പറയും.... !!!... അപ്പോള്‍ മനോജിന്റെ മുഖത്ത് ഒരു ചെറു ചിരി വിടരുന്നത് അവള്‍ കണ്ടില്ല .... അവന്‍ അവളെ അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിട്ടു ...അവന്‍ അവിടെ നിന്നും ബൈക്കുമായി പറന്നു അടുത്ത താഴ്വരയിലേക്ക് ........
         അപ്പോള്‍ എല്ലാം അവള്‍ വാച്ചിലേക്ക് തേര് തെരെ നോക്കുന്നുണ്ടായിരുന്നു സമയം 4.10 ആയി ഇനിയും ആര്‍ക്കോ വേണ്ടി കാത്തുനില്‍ക്കുകയാണ് .... അജയ്  ഇത് വരെ വന്നില്ല അവനോടു പറഞ്ഞിരിക്കുന്നത് 4.15 ആണ് എന്തോ ഭാഗ്യത്തിന് അവന്‍ എത്തിയിട്ടില്ല ...!!
ഈ സമയം അജയ് കാര്‍ പറപ്പിക്കുകയായിരുന്നു അവളോട്‌ പറഞ്ഞേക്കുന്നത് 4.15 ആണ്. സുമിയെ കൊണ്ടുവിട്ടു ലേറ്റ് ആയി . അവന്‍ ചെന്നപ്പോള്‍ അവള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു . അവള്‍ക്കു വേണ്ടി അവന്‍ കാറിന്റെ ഡോര്‍ തുറന്നു കൊടുത്തു . അവള്‍ ഉള്ളിലേക്ക് കേറി അവന്‍ A/C ഓണ്‍ ചെയ്തു . മഞ്ചു കാത്തു നിന്ന് മുഷിഞ്ഞരുന്നോ ..?? അവന്‍ സ്നേഹത്തോടെ ചോദിച്ചു . ഏയ്‌ ഇല്ല ഞാന്‍ ഇപ്പോള്‍ എത്തിയതെ ഒള്ളു....!! അവള്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു കൊണ്ട്......ഈ യാത്രകള്‍ അവസാനിക്കാതിരുന്നെങ്കില്‍ ....! മഞ്ചു നിനക്ക് അത്രയ്ക്ക് ഇഷ്ടമാണോ എന്നെ......!! ദൈവം എനിക്കീ ജന്മം തന്നത് തന്നെ നിന്റെ കൂടെ ജീവിക്കാന്‍ അല്ലെ ....അജയ്....!! അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു ... അവള്‍ വിരലുകള്‍കൊണ്ട്‌ കണ്ണീര്‍ തുടച്ചു... കുറച്ചു നേരം ആ തണുത്ത A/C ഇല്‍ യാത്ര ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു ഇവിടെ നിര്‍ത്തിയേക്കു അജയ് ഇപ്പോള്‍ തന്നെ സമയം ഒരു പാട് വൈകി . ഇനിയും താമസിച്ചാല്‍ അമ്മ വഴക്ക് പറയും.... അജയ് വണ്ടി ഓരം ചേര്‍ത്ത് നിറുത്തി ... ബൈ അജയ് ... നാളെ കാണാം ....... അവള്‍ അവനെ യാത്രയാക്കി .. വാച്ചില്‍ നോക്കിക്കൊണ്ട്‌ അടുത്ത് കണ്ട ബസ്സ്റ്റൊപ്പിലേക്ക് നടന്നു അടുത്ത ആളെയും പ്രതീഷിച്ചു ... ആണെന്ന് തോന്നുന്നു ......
       കാറും ആയി പറന്ന അജയയുടെ മുന്നിലേക്ക്‌ മനോജിന്റെ കരീസ്മാ ബൈക്ക് ചേര്‍ത്ത് നിറുത്തി...എന്നിട്ട് അജയ്നോടായ് ... "അളിയാ അവള്‍ക്കീ ജന്മം കൊടുത്തത് നമുക്ക് വേണ്ടിയാട .....!!!!" അവര്‍ ഇരുവരും ഒരുമിച്ചു പറഞ്ഞു ... ദൈവമേ ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍........!!!!!! 

പിന്‍കുറിപ്: ഇത് ഒരു ചെറു കഥയാണ്  ... എവിടെയേലും  ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിനു സാമ്യം തോന്നരുത് ...! തോന്നിയാല്‍ എന്‍റെ കുഴപ്പമല്ല.......!!!
ആരു ആരെ ചതിച്ചു എന്ന് ചോദിക്കരുത്..........!!!!

Sunday, 8 September 2013

മനസ്സാക്ഷിക്കും വാതം പിടിച്ചോ...?

          അങ്ങനെ മഞ്ഞുതുള്ളിയുടെ ഒരു സ്വപ്നം പൂവണിയുകയാണ് ഇന്ന് ആദ്യമായ് മഞ്ഞുതുള്ളിയുടെ ഭിത്തിയില്‍ ഒരു പോസ്റ്റ്‌ അങ്ങേട്‌ പോസ്ടുവാണ് ഇതങ്ങട് മിന്നിചെക്കണേ മാതാവേ ...... (മഞ്ഞുതുള്ളി അല്പം വിശ്വാസിയാന്നേ ..!)
      ബ്ലോഗ്‌ എന്താണെന്നു അറിയില്ലാത്ത കാലത്ത്  ബ്ലോഗ്‌  ബ്ലോഗ്‌  .. എന്ന് കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്തോ വല്യാ സാധനം ആയിരിക്കും എന്ന് ....  അങ്ങനെ ഞാന്‍ ഗൂഗിളില്‍ കേറിയങ്ങ് തപ്പി ... അങ്ങനെ തപ്പി തപ്പി ചെന്നപ്പോള്‍ ഒരു ബ്ലോഗ്‌ കണ്ടു ബെര്‍ളിത്തരങ്ങള്‍  ഹോ ഒരു സംഭവമാണ് ആ ബ്ലോഗ് ... പിന്നെ അങ്ങനെ ഒത്തിരി എണ്ണം കണ്ടു......(ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ,ചിപ്പി,ഇതൊക്കെ ഉദാഹരണം....... )
എനിക്ക് അങ്ങനെ എഴുതാനൊന്നും അറിയില്ല ... പിന്നെ അതുമിതുമൊക്കെ കുത്തി കുറിക്കും ..
ഇതില്‍ വരുന്ന തെറ്റുകളും കുറ്റങ്ങളും എല്ലാം സദയം ക്ഷമിച്ചു തെറ്റ് തിരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തരുമെന്ന് പ്രതീഷിച്ചു കൊണ്ട്.....എന്‍റെ ആദ്യ പോസ്റ്റ്‌  അങ്ങെട്‌ പോസ്റ്റാന്‍  പോകുവാ.......!!!!!

        ഇന്നലെ (06/09/13) ഞാന്‍ ഏറണാകുളം വരെ പോയിരുന്നു അപ്പോള്‍ അവിടെ എന്‍റെ കണ്മുന്നില്‍ നടന്നാ ഒരു ദാരുണമായ സംഭവത്തെ കുറിച്ചുള്ള എന്‍റെ വിഷമമാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. ഞാനും എന്‍റെ ഒരു ഫ്രെണ്ടും കുടി കടവന്ത്രയില്‍ നിന്ന് വയറ്റില റൂട്ടില്‍ നടക്കുവാരുന്നു. അപ്പോള്‍ വയറ്റിലയില്‍ നിന്നും ഒരു ആംബുലന്‍സ് അതിന്റെ സൈരെന്‍ ഒക്കെ ഇട്ടു ചീറിപ്പാഞ്ഞു വരുന്നത് . അപ്പോള്‍ സമയം 4.30pm ആയിരുന്നു വഴി നിറയെ വണ്ടികള്‍ അതിനിടയിലുടെ ആണ് നമ്മുടെ ആംബുലന്‍സ് പറന്നു വരുന്നത് . ചില വാഹനങ്ങള്‍ ഒതുക്കി കൊടുക്കുന്നുണ്ട് . ചിലര്‍ ഇത് എന്‍റെ സ്വന്തം വഴിയാണ് ഇതിലൂടെ ഞാന്‍ മാത്രം വണ്ടി ഓടിച്ചാല്‍ മതി എന്നരീതിയില്‍ നടുക്കുടെ തന്നെ വണ്ടി ഓടിക്കുന്നു . ആംബുലന്‍സ് ഡ്രൈവര്‍ നല്ലപരിചയമുള്ള ആള്‍ ആണെന്ന് തോന്നുന്നു ഇതിനിടയിലൂടെ എല്ലാം വെട്ടിച്ചു എടുത്താണ് അങ്ങേരു വരുന്നത് ആംബുലന്‍സ് ഞങ്ങളെ മറികടന്നു പൊയ് എന്‍റെ കണ്ണുകള്‍ സാധാരണപോലെ അതിന്റെ പിന്നാലെ പൊയി .പെട്ടെന്ന് ഒരു സൌണ്ട് കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത് .അപ്പോള്‍ അതാ ഒരു ബൈക്ക് മരിഞ്ഞുവീഴുന്നു അതില്‍ നിന്നും ഒരു ചേട്ടന്‍ റോഡിലേക്ക് തെറിച്ചു വീഴുന്നു . ചേട്ടന്റെ തലയാണ് ആദ്യം നിലത്തടിച്ച്ത്. അപ്പോളേക്കും ഒരു കാര്‍ ഞങളെ മറികടന്നു പൊയരുന്നു . ഞങ്ങള്‍ അങ്ങോട്ട്‌ ഓടിച്ചെന്നു പുള്ളിയെ പിടിച്ചു എഴുന്നേല്‍പ്പിച്ചു . ബൈക്ക് റോഡില്‍ നിന്നും എടുത്തു മാറ്റി വെച്ചു അപ്പോളേക്കും ഒരു ഏഴു എട്ടു പേര്‍ ഓടി വന്നു..അങ്ങോട്ട്‌ . എന്തോ ഭാഗ്യത്തിന് പുള്ളിക്കാരന് കുടുതല്‍ ഒന്നും പറ്റിയില്ല .പുള്ളിയുടെ ഹെല്‍മെറ്റ്‌ ഊരി എന്റെകയ്യില്‍ തന്നു ഞാന്‍ ആ ഹെല്‍മെറ്റ്‌ ഒന്ന് നോക്കി അതിന്റെ ഒരു വശം ചളുങ്ങി ഇരിക്കുന്നു . അപ്പോള്‍ ഞാന്‍ വിചാരിച്ചു ഈ ഹെല്‍മെറ്റ്‌ ഇല്ലായിരുന്നെങ്കില്‍ .....!!!! ഹെല്‍മെറ്റ്‌ ധരിക്കേണ്ടാതിന്റെ ആവശ്യം ഞാനോര്‍ത്തു പൊയ്  ഞാന്‍ പലപ്പോഴും നാലു പേര്  കാണാന്‍ വേണ്ടി ഹെല്‍മെറ്റ്‌ ഇല്ലാതെ ബൈക്ക് ഓടിച്ചിട്ടുണ്ടേ......???
           ഞാന്‍ പറയാന്‍ വന്ന കാര്യം ഇതൊന്നുമല്ല . അപ്പോള്‍ ഒരാള്‍ അപകടം പറ്റിയ ചേട്ടനോട് ചോദിച്ചു ആശുപത്രിയില്‍ പോണോ എന്ന് . പുള്ളി പറഞ്ഞു വേണ്ട കാര്യമായിട്ട് കുഴപ്പമൊന്നും ഇല്ല ... ! അത് കേട്ടപ്പോഴേക്കും അവിടെ കുടിയിരുന്നവരില്‍ ഭൂരിപക്ഷം പേര് അപ്രത്യക്ഷരായ് ... ഇതു വഴി പോയെന്നു പോലും കണ്ടില്ല. ഒരു ചേട്ടന്‍ വഴി നടുക്കുള്ള വണ്ടി എടുത്തു ഒരു കടയുടെ മുന്‍പിലേക്ക് മാറ്റിവെച്ചു എന്നിട്ട് പുള്ളിയും പൊയ്.......ഇനി ബാക്കി ഞങ്ങള്‍ മൂന്നു പേരുണ്ട് ഞാനും എന്‍റെ കൂട്ടുകാരന്‍ മനീഷും അപകടം പറ്റിയ ചേട്ടനും മാത്രം.  ചേട്ടന്‍ ചോദിച്ചു കുറച്ചു വെള്ളം കിട്ടുമോ എന്ന്. ഞാന്‍ അടുത്തുള്ള കടയില്‍ നിന്നും ഒരു ബോട്ടില്‍ വെള്ളം മേടിച്ചുകൊണ്ട് വന്നു കൊടുത്തു ... പുള്ളി ആവശ്യത്തിനു കുടിച്ചു മുറിവ് കഴുകി . ഈ സമയം എല്ലാം വഴി അരികിലൂടെ കുറച്ചു പേര്‍ നിന്ന് ഞങ്ങള്‍ ഏതോ അന്യ ഗ്രഹത്തില്‍ നിന്നും വന്ന ജീവികളെ പോലെ നോക്കുന്നു......!!! ആ ചേട്ടന്‍ മുറിവ് ഒക്കെ കഴുകിട്ടു അവിടെ ഒരു കടയുടെ സൈഡില്‍ ഇരുന്നു . ഈ സമയമെല്ലാം ഞങ്ങള്‍ ആ പുള്ളിക്ക് കൂട്ടിരിക്കുവാരുന്നു. ചേട്ടനോട് ഞാന്‍ ചോദിച്ചു എന്താണ് സംഭവിച്ചത് ....?? പുള്ളി പറഞ്ഞു.. ' ആംബുലന്‍സ് വരുന്നത് കണ്ടു ഞാന്‍ എന്‍റെ ബൈക്ക് ഒതുക്കി കൊടുത്തു അത് കടന്നുപോയ് ഞാന്‍ വണ്ടി പയ്യെ നേരെ ആക്കി. അപ്പോഴേക്കും ഒരു കാറുകാരന്‍ ആംബുലന്‍സ് പോയതിന്റെ പുറകെ കിട്ടിയ ഇടക്ക് ആ കാറുകാരന്‍ കിട്ടിയതക്കം ഉപയോഗിച്ചതാണ്. അത് പക്ഷെ എന്‍റെ ബൈക്ക് നു പിന്നില്‍ തട്ടിയോ എന്ന് പോലും അറിയില്ല അപ്പോഴേക്കും ബൈകിന്റെ കടിഞ്ഞാണ്‍ എന്‍റെ കയ്യില്‍ നിന്നും പോയിരുന്നു .  ഇതാണ് സത്യത്തില്‍ സംഭവിച്ചത് ....!! എന്നാലും ആ ചേട്ടന്‍ ഇത്ര തിടുക്കം കുട്ടിയത്  എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്‍റെ ഭാര്യക്കും കുഞ്ഞിനും ആരു ഉണ്ടാകുമായിരുന്നു ...??? ആ ചോദ്യം സത്യത്തില്‍ എന്റെയും മനസ്സില്‍ കൊണ്ട് ....!! കാരണം ഞാനും ഇതേ പോലെ ചിലപ്പോള്‍ വണ്ടി ഓടിക്കാറുണ്ട് ... !!! ഞാനപ്പോള്‍ ഒരു തീരുമാനം എടുത്തു ഇനി ശ്രദ്ധിച്ചേ വണ്ടി ഓടിക്കു .... ആ ചേട്ടനെ പറഞ്ഞു വിട്ടു  ഞങ്ങള്‍ തിരിച്ചു നടന്നു അപ്പോള്‍ എന്‍റെ മനസ്സില്‍ ഉയര്‍ന്നു വന്ന കുറച്ചു ചിന്തകള്‍ ആണ് ഞാന്‍ താഴെ പങ്കുവയ്ക്കുന്നത് .......

1.   എന്താണ് ഈ മനുഷ്യരൊക്കെ ഇങ്ങനെ .....???? 
2.   എല്ലാവര്‍ക്കും അവനവന്റെ കാര്യങ്ങള്‍ ആണ് വലുത് (ആയിക്കോട്ടെ.......) എന്നാലും മറ്റുള്ളവര്‍ക്ക് ഉപദ്രവമാവും വിധം പ്രവര്‍ത്തിക്കാതെ ഇരുന്നു കൂടെ ....?????
3.  എന്തിനാണീ പരാക്രമങ്ങള്‍ ..... ???  നാം മൂലം ആര്‍ക്കെങ്കിലും അപകടം പറ്റിയാല്‍ അവര്‍ക്കുണ്ടാകുന്ന നഷ്ടത്തിന്  ആരാകും ഉത്തരവാദി ....??? 

       ഇതൊക്കെ എല്ലാരും പറയുന്ന  കാര്യമാണെങ്കിലും ഒന്ന് കുടി ചിന്തിക്കാന്‍ വേണ്ടി പറഞ്ഞൂന്നേ ഒള്ളു.......!!!!!!!!!

അനുബന്ധം : ഞാന്‍ ആ ചേട്ടനെ അവിടെ കൊണ്ടുപോയ് ഇരുത്തിക്കഴിഞ്ഞപ്പോള്‍ ചേട്ടന്‍ ബാഗ്ഗില്‍ നിന്നും ഫോണ്‍ അടിക്കുന്നത് കേട്ട് എടുത്തു  അപ്പോള്‍ അതില്‍ വിളിച്ചത് ആ ചേട്ടന്റെ ഭാര്യ ആയിരുന്നു ......!!! എന്നാലും ആ കൃത്യ  സമയത്ത് ചേച്ചി വിളിച്ചത്  ഓര്‍ക്കുമ്പോള്‍  ഓരോ ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ എന്തോ നമുക്ക് ചിന്തിക്കാനാവാത്ത ഒരു ബന്ധം ഉണ്ട് ..... ശാസ്ത്രത്തിനു പോലും കണ്ടുപിടിക്കാന്‍ ആവാത്ത ബന്ധം..........