ഞാന്‍ അങ്ങനെ ആദ്യമായ് ഒരു ഇന്റര്‍വ്യൂവിനു പോയ കഥയാണ് പറയാന്‍ പോകുന്നത് ...........!!! ഇതൊരു കഥയല്ല ഇമ്മിണി ബല്ല്യ ഒരു കാര്യമാണ്.... (എനിക്ക്......!) അകെ ഞാന്‍ ഒരു ഇന്റര്‍വ്യൂവിനെ പോയിട്ടുള്ളു ..അത് ഇതാണ്.. !!! അങ്ങനെ ഇന്റര്‍വ്യൂ ചെന്നൈ എന്നാ മഹാനരകത്തില്‍ ( നഗരം ' അതുപോലെ ചൂട് ആണ് ') ആണ്. അവിടെ എന്റെ സുഹൃത്തായ പോള്‍സണ്‍ ഉണ്ട് തലേദിവസം തന്നെ ചെന്നൈ നഗരത്തില്‍ എത്തി . പോള്‍സണ്‍ ന്റെ വീട്ടില്‍ അന്തിയുറങ്ങി ..... അതി രാവിലെ ----- എഴുന്നേറ്റു (എന്റെ അതിരാവിലെ ) കുളിക്കാന്‍ വെള്ളം കുറവാണു ആ ഉള്ള വെള്ളത്തില്‍ ഒന്ന് കുളിച്ചു എന്ന് വരുത്തി തീര്‍ത്തു... പുതിയ ഷര്‍ട്ട് പുതിയ പാന്റും പുതിയ ബെല്‍റ്റ് ... അങ്ങനെ എല്ലാം പുതിയത് ഇട്ടു ഇന്സേര്ട്ട് ചെയ്തു പുറത്തിറങ്ങി. നേരം പര പര വെളുക്കുന്നത്തെ ഒള്ളു . ഇന്റര്‍വ്യൂ നുന്ഗംപക്കം എന്നാ ഒരു സ്ഥലത്താണ് . ഞാന്‍ നില്‍ക്കുന്നത് നാരായണപുരം എന്നാ സ്ഥലത്തും. അവിടുന്ന് ആദ്യം കണ്ട ബസ് നു ഗിണ്ടി ടിക്കറ്റ് എടുത്തു. സ്ഥലം വരുന്നതും നോക്കി ഇരുന്നു .... അവിടെ ഇറങ്ങി അവിടുന്ന് ട്രെയിനില്‍ ആണ് നുന്ഗംപക്കം പോകേണ്ടത്. ഓടിച്ചെന്നു ടിക്കറ്റ് എടുത്തു വണ്ടി വന്നു കേറി നുന്ഗംപക്കം ചെന്നിറങ്ങി . ഇനിയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. ... അവിടെ നിന്നും പുറത്തിറങ്ങാന്‍ ഓവര്‍ ബ്രിഡ്ജ് കേറി രണ്ടു വഴി ഉണ്ട് ഒന്ന് ഇടത്തോട്ടും ഒന്ന് വലത്തോട്ടും .....! അവിടെ ഒന്ന് പകച്ചു നിന്നു ഞാന്‍ എന്നാലും ഞാന്‍ ആരോടും ചോദിച്ചില്ല നമുക്ക് എല്ലാം അറിയാമല്ലോ എന്നാ ഭാവത്തില്‍ ഇടത്തോട്ട് ഉള്ള വഴിയിലൂടെ നടന്നു .
പുറത്തിറങ്ങിയതും ഒരു ഷെയര്‍ ഓട്ടോ എന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്നു ചവുട്ടി നിരുത്തീട്ടു ചോദിച്ചു " അണ്ണാ എന്ഗെ പോണം ...?????' (സേലത്ത് പഠിച്ചതുകൊണ്ട് തമിള്‍ ഭാഷ നല്ലപോലെ അറിയാം എന്നുള്ള ധൈര്യംത്തിലാണ് ചെന്നൈയില്‍ വന്നിറങ്ങിയത്) പറഞ്ഞു ' KFC പോണം ' 'വാന്ഗോ എരുന്ഗോ ' ഹാവൂൂൂൂൂ ആശ്വാസമായ് .. വന്നതേ വണ്ടി കിട്ടില്ലോ... !! അതൊരു വല്യ പണിയാണ് വണ്ടിക്കു വന്നെതെന്നു പിന്നെയാണ് അറിഞ്ഞത് .... പുള്ളിക്കാരന്‍ ചെന്നൈ മുഴുവന്‍ കറക്കിന്നു തോന്നുന്നു. ഇടയ്ക്കു ഞാന്‍ ചോദിക്കും "അണ്ണാ വന്തിച്ച ...???" പുള്ളി പറയും "പക്കത്തില് ത ഇരുക്ക് ...." ആരുടെ പക്കത്തില് ആണ് ആവൊ..???? അവസാനം ഏതോ ഒരു പട്ടിക്കാട്ടില്‍ കൊണ്ട് പൊയ് എന്നെ ഇറക്കിട്ട് പുള്ളി പറഞ്ഞു ' ഇഗെന്നു ഫസ്റ്റ് ലെഫ്റ്റ് കട്ട് പണ്ണി ... സ്ട്രൈറ്റ പോയ പോതും കണ്ണേ......!!! ' എനിക്ക് ഒന്നും മനസ്സിലായില്ല .... അവിടെന്നു നോക്കിയിട്ട് ഒരു KFC യും ഇല്ല . അകെ പെട്ട് പോയ അവസ്ഥ . അവസാനം ഏജന്‍സിയില്‍ ഉള്ള സാറിനെ ഫോണ്‍ വിളിച്ചു . പുള്ളിയോട് ഞാന്‍ നില്‍ക്കുന്ന സ്ഥലത്തെ അഡ്രെസ്സ് പറഞ്ഞു കൊടുത്തപ്പോള്‍ പുള്ളി ചോദിച്ചു എന്തിനാ അവിടെ പോയത് എന്ന് ..?? 'അതൊരു ഓട്ടോക്കാരന്‍ പട്ടിച്ചതാണ് സാറെ ..!!' സര്‍ എന്നോട് പറഞ്ഞു ആദ്യം ഓട്ടോ കേറിയ സ്ഥലത്ത് വരാന്‍. ഇനി അങ്ങോട്ടുല്‍ ഓട്ടോക്ക് എവിടെ പോകണോ ...!!!???. അങ്ങനെ ഒരു തരത്തില്‍ ഒരു മൈല്‍ നടന്നു ഓട്ടോ കിട്ടി ആദ്യം കേറിയ സ്ഥലത്ത് വന്നു . അവിടെ നിന്ന് മാക്ബത്ത് എന്നുള്ള ഹോട്ടലിന്റെ അടുത്ത് പോകാനുള്ള ഷെയര്‍ ഓട്ടോയില്‍ കേറി . അപ്പോളും എന്റെ ടെന്‍ഷന്‍ പൊയട്ടില്ല ഇനി ഈ ഓട്ടോക്കാരന്‍ എവിടെ കൊണ്ട് പൊയ് വിടുമോ..!!?? . അത് കൊണ്ട് കേറിയപ്പോള്‍ തൊട്ടു ഞാന്‍ പുള്ളിയോട് ചോദ്യം തുടങ്ങി." അണ്ണാ KFC ആയിടിച്ച ..???" പുള്ളി പറയും" ഇല്ല " . കുറച്ചു കഴിയുമ്പോള്‍ ഞാന്‍ വീണ്ടും ചോദിക്കും പഴയ ചോദ്യം ..." അണ്ണാ KFC ആയിടിച്ച ..???" പുള്ളി പഴയ മറുപടി തന്നെ തരും . അവസാനം എന്റെ വെവലാധി മറ്റുള്ളവര്‍ക്ക് അരോചകമായി തുടങ്ങി എന്ന് എനിക്ക് അവരുടെ മുഖത്തുനിന്നും മനസ്സിലാക്കി . എന്നാലും ഒന്ന് പറ്റിയ അമളി ഇനി പറ്റെല്ലെന്നു ആണല്ലോ എന്റെ ചിന്ത. അവസാനം എന്റെ അടുത്തിരുന്ന പുള്ളി പറഞ്ഞു ഞാന്‍ ഇറങ്ങുന്നിടത് ഇറങ്ങിയാല്‍ മതി എന്ന് . അങ്ങനെ ഒരു വിധം ആശ്വാസമായ് . പുള്ളി ഇറങ്ങിയതിന്റെ കൂടെ ഞാനും ഇറങ്ങി പുള്ളി വഴി പറഞ്ഞു തന്നു . അങ്ങനെ ഒടുവില്‍ ലാത് കണ്ടുപിടിച്ചു കാവേരി കോമ്പ്ലെക്സ് ...!! പിടിച്ചത് പുലി വാല്‍ ആകാതിരുന്നാല്‍ മതി ...!!
![]() |
| ഇതെല്ലാം എന്ത്........!!!! |
അവര്‍ ചോദിച്ചു ഇതു പോസ്റ്റിലേക്ക് ആണ് അപ്ലിക്കേഷന്‍ ..?? Roustabout എന്നാ പോസ്റ്റ് ആണ്.....!!? . അവര്‍ തമ്മില്‍ മുഖത്തോട് മുഖം നോക്കിയിട്ട് എന്നോട് .. ഇങ്ങനൊരു പോസ്റ്റ് ഇവിടെ എടുക്കുന്നില്ല .....!! എന്റെ കണ്ണില്‍ ഇരുട്ട് കേറി ... ഇതിനു വേണ്ടി ഇവിടെ വരേ വന്നിട്ട്....!!!! ഇലയിട്ടു ഉണ്ണാന്‍ വിളിച്ചിട്ട് ചോറില്ല എന്ന് പറയുന്ന മാതിരി ...!! എന്തെടപാട് ..?!! ഞാന്‍ മൊബൈല്‍ എടുത്തു എനിക്ക് വന്ന മെസ്സേജ്ലെ അഡ്രെസ്സ് കാണിച്ചു കൊടുത്തു . അവര്‍ അപ്പോള്‍ കറുത്ത മുഖത്ത് വെളുത്ത പല്ലുകാട്ടി ചിരിച്ചോണ്ട് പറഞ്ഞു . ഇത് ഇവിടെയല്ല ഈ ഫ്ലോറില്‍ ഇടതു വശത്ത് ലാസ്റ്റ് റൂം ആണ്.!!!! ഞാന്‍ ചുറ്റും നോക്കി ആരും കണ്ടില്ലാന്നു തോന്നുന്നു .. ചമ്മി ഐസ് അയ മുഖവുമായി ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു ലാസ്റ്റ് റൂമിലേക്ക് .എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ട ആ മഹാന്മാരെ കുറിച്ച് മനസ്സില്‍ നല്ല പോലെ ..... ഓര്‍ത്തുകൊണ്ട്...... ഇവന്മാര്‍ ഇങ്ങനെ സഹായിക്കാന്‍ തുടങ്ങിയാല്‍ മനുഷ്യന്‍ പെട്ട് പോയത് തന്നെ........!!!!
ഇനിയും ഉണ്ട് ഒത്തിരി വിശേഷങ്ങള്‍ ഇന്റര്‍വ്യൂ റൂമില്‍ കേറിയതും മെഡിക്കല്‍നു പോയതും .. എല്ലാം കൂടെ ഒന്നിച്ചു പറഞ്ഞു നിങ്ങളെ ബോര്‍ അടിപ്പിക്കുന്നില്ല ബാക്കി അടുത്ത ദിവസം ......
ചിത്രം ; ഗൂഗിളിന്റെ ആണ്

Ha Ha Ha
ReplyDeleteDivin, story is cool. Nalla rasam und ezhuthu :)
ReplyDeletetheerchayayum.............but ithu oru story alla ........... my story..
Delete......anyway thankzzzzzzzzzzzzzzzz.....