Friday, 20 June 2014

ഒരു തോല്‍വി .........!

              വളരെ നാളുകള്‍ക്ക്  ശേഷം ആണ്  ഇന്ന് ബ്ലോഗ്‌  ഓപ്പണ്‍ ചെയ്തത്. എന്തോ എനിക്ക് എഴുതാന്‍ തോന്നുക ഏതെങ്കിലും തരത്തിലുള്ള വികാരങ്ങള്‍ എന്നില്‍ നിറയുമ്പോള്‍ ആണ്. എല്ലാവരിലും അങ്ങനെ ആണോ എന്ന് അറിയില്ല  എങ്കിലും എന്റെ വിശ്വാസം ഏതെങ്കിലും തരത്തിലുള്ള വികാരങ്ങള്‍ ആണ് എഴുത്തിലൂടെ  പേപ്പറില്‍ നിറയുന്നത്.  ആ വികാരങ്ങള്‍ വായനക്കാര്‍ക്ക്  മറ്റു വികാരങ്ങള്‍ സമ്മാനിക്കുന്നു ......... ഞാന്‍ ഇങ്ങനെ  ഫിലോസഫി  പറഞ്ഞോണ്ടിരുന്നാല്‍ ഇത്  വായിക്കുന്നവര്‍ക്ക് ഒരു വികാരം ഉണ്ടാവും 'ബോറടി ' ............!
         ഇപ്പോള്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്റെ  ജീവിതത്തിലെ തന്നെ ഒരു സംഭവം  ആണ് . ഇതിനു മുന്പ് എന്റെ ജീവിതത്തില്‍ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട് .  അത് പോലെ ഒന്ന് വീണ്ടും സംഭവിച്ചു. 2013 ലെ സെപ്റ്റംബര്‍ മാസത്തില്‍ ഞാന്‍ ഒരു  ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോയത്  ആ ജോലി കിട്ടിയതും ഒക്കെ  വിവരിച്ചു കൊടുത്തിരുന്നു. (അത് വായിക്കാന്‍ ഇവിടെ ക്ലിക്കുക)   ആ  കൊടുത്ത വിവരണം എല്ലാം വെറും പഴം കഥയായി മാറി എന്ന് വേണം പറയാന്‍. എന്റെ  എല്ലാ  പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് ആ വിധി വന്നു ' അതെ അവിടുന്ന് ഏജന്‍സിയില്‍ നിന്നും.. ഇന്ന് പോകാം നാളെ പോകാം എന്ന്  ഓര്‍ത്തിരുന്ന  എന്റെ  അറബി നാട്ടിലെ സ്വപ്‌നങ്ങള്‍ എല്ലാം തകിടം മറിഞ്ഞു. ഇനി ആ സ്വപ്നങ്ങള്‍ എല്ലാം എന്റെ  ഓര്‍മയിലെ പാഴ്  സ്വപ്‌നങ്ങള്‍  മാത്രം .........!!!!!! :( ഇതില്‍ എനിക്ക് ഒത്തിരി അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട് ....! ;) ഞാന്‍ പഠനം കഴിഞ്ഞ ഉടനെ ജോലി കിട്ടിയ സന്തോഷത്തില്‍ ജോലി കിട്ടിയ കാര്യം 'റേഡിയോ മംഗോ' പോലെ  "നാട്ടിലെങ്ങും പാട്ടായി ....." എന്റെ കയ്യിലെ അബദ്ധം തന്നാണ്...... ! ആരോടും പറയണ്ടാരുന്നു....! എന്തോ എനിക്ക്  സന്തോഷം വന്നാലും സങ്കടം വന്നാലും ആരോടേലും പറയണം അല്ലാതെ ഉറക്കം വരില്ല....! ആ ഉറക്ക കുറവ് പിന്നീട്‌ ഉറക്കം ഇല്ലായ്മയിലേക്ക്‌  വഴി മാറി എന്നാ അവസ്ഥ വരെ എത്തി. ഈ നാട്ടുകാര്‍ക്കും ബന്തുക്കള്‍ക്കും എല്ലാം ഒരു കുഴപ്പം ഉണ്ട് എന്തെങ്കിലും ഒന്ന്  അറിഞ്ഞാല്‍ പിന്നെ അത് തീരുന്ന വരെ ചെറുതായ് കിള്ളിക്കൊണ്ടിരിക്കും. അത് ഈ നാട്ടിലെ മാത്രം കുഴപ്പം അല്ല  എല്ലാ നാട്ടിലും അങ്ങനെ  ആണെന്ന് അങ്ങ് ഉഗാണ്ടയിലെ സായിപ്പ് പോലും പറഞ്ഞിട്ടുണ്ട്......! എന്തായാലും എന്നോട് ഇങ്ങനെ തന്നെ ആയിരുന്നു എല്ലാവരും ചോദിച്ചിരുന്നത്  എന്നാ പോകുന്നത് ..?? എങ്ങോട പോകുന്നത്..???? എപ്പോഴാ പോകുന്നത്....????? എങ്ങനാ പോകുന്നത് .....???? എന്തിനാ പോകുന്നത്....?????  ഇങ്ങനെ നൂറായിരം ചോദ്യങ്ങള്‍ സത്യത്തില്‍ ആദ്യം ഒക്കെ  ഇത് പറയാന്‍ നല്ല ഗമ ആയിരുന്നു  ആഹാ എല്ലാവരും പരിച്ചയപെടുതുന്നത് പോലും 'അങ്ങ് .. അങ്ങ് ... ദൂരെ .. ദുഫായില്‍ ജോലി കിട്ടിയ പയ്യനാ ....  "  ആഹാ അത് കേള്‍ക്കുമ്പോള്‍ 5 അടി 8 ഇഞ്ച്‌ ഉള്ള ഞാന്‍  ഒരു  ആറര അടി വരെ അങ്ങ് പൊങ്ങും..... ;)  പൊങ്ങാതെ വയ്യല്ലോ  മ്മള് ദുഫായിക്കാരന്‍ അല്ലെ..???? ഏതു  ദുഫായിക്കാരന്‍....  !!
            അങ്ങനെ നാട്ടുകാര് ആദ്യം ഒക്കെ അസൂയയോടെ ചോദിച്ചിട്ട് .. പിന്നെ  പിന്നെ അതിന്‍റെ ടൂണ്‍ മാറി...... പുച്ഛം  എന്നാ വികരത്തിലേക്ക് വന്നു, അപ്പോള്‍ ചോദ്യത്തിന്റെ സ്റ്റൈല്‍ ഒകെ അങ്ങ് മാറി  "നീ ഇത് വരെ പോയില്ലേ ....??  നീ പോകുന്നില്ലേ ..??? എന്താടാ പോകാത്തത്.....??? അതോ പണി കിട്ടിയോ.....???? എത്ര പൊയി.....????" അങ്ങനെ വേറെ ഒരു നൂറായിരം സംശയങ്ങള്‍....!!! ആദ്യമൊക്കെ മറുപടി കൊടുത്തു പിന്നെ പിന്നെ ആയപ്പോള്‍ മടുത്തു.. മറുപടി പറഞ്ഞു അപ്പോള്‍ ഞാന്‍ ഒരു ഉപായം കണ്ടു പിടിച്ചു......!! ;)  അതിനുള്ള അവസരം ഉണ്ടാക്കാതിരുന്നാല്‍ പിന്നെ  ആരും ഒന്നും ചോദിക്കില്ലല്ലോ അങ്ങനെ എന്നെ ഈ അവസ്ഥ മറ്റുള്ളവരും ആയിട്ടുള്ള സമ്പര്‍ക്കം കുറച്ചു. ഫേസ്ബുക്ക് പോലും കേറാതെ ആയി... അങ്ങനെ എന്നില്‍ ഒത്തിരി മോശം മാറ്റങ്ങള്‍ ഉണ്ടാക്കി ഈ സംഭവം. 'അന്നും ഇന്നും എന്നും നാട്ടുകാരുടെ സംശയങ്ങള്‍ മാത്രം ഒരിക്കലും തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല  എന്ന് എനിക്ക്  മനസ്സിലായി......!'
ഏകാന്ത പഥികനായി ഞാന്‍............!!!
             എന്തായാലും എല്ലാരുടെയും ചോദ്യ ശരങ്ങള്‍ക്ക് ഒടുവില്‍ എന്റെ പോക്ക്  മുടങ്ങി...  ഇത്രനാള്‍   .......! :( ഏകദേശം 9 മാസത്തോളം കാത്തിരുന്നിട്ടു ഞാന്‍ നെയ്തെടുത്ത എന്റെ സ്വപ്നങ്ങള്‍ എല്ലാം റോക്കെറ്റ്‌  പുക പോലെ  മഞ്ഞു പോയി..........!! :( എന്റെ  സ്വപ്നങ്ങള്‍ തകര്‍ത്തവര്‍  എന്നോട് പറഞ്ഞ കാരണം ആണ് എന്നെ അതില്‍ കൂടുതല്‍ കുഴപ്പിച്ചത് ...????? ഞാന്‍ ഒരു  ആദംഗ വാദി ആണോ എന്ന്..???  അതായതു  തീവ്രവാദി ആണോ  എന്ന്..???എന്തായാലും ഇത് വരെ അറബി നാട് കാണാത്ത എന്നോട് അവര്‍ ചോദിച്ചു എന്തിനാ ഇതിനു മുന്പ് അവിടെ ചെന്നത് എന്ന്  എന്റെ ആദ്യ പോക്ക് മുടങ്ങിയതിലുള്ള സങ്കടോം ദേഷ്യവും എല്ലാം ഞാന്‍ ആ പുള്ളിയോട് തീര്‍ക്കെണ്ടാതരുന്നു  എന്നാല്‍ അങ്ങനെ  എന്തേലും പറഞ്ഞാല്‍ എന്റെ പാസ്പോര്‍ട്ട് തിരികെ കിട്ടിയിലെങ്കിലോ എന്നോര്‍ത്ത് ഞാന്‍  എന്റെ ഉള്ളിലൊതുക്കി  sir,,,,,,,,,,,, എന്ന്  നീട്ടി വിളിച്ചു ആ വിളിയില്‍ ഞാന്‍ എന്റെ എല്ലാ വികാരവും ഒതുക്കി. എന്തായാലും പോക്ക് മുടങ്ങി...! ഇപ്പോള്‍ ആരും ഒന്നും ചോദിക്കുന്നില്ല ചോദിച്ചാല്‍ ഞാന്‍ എന്തേലും പറഞ്ഞാലോ എന്ന് പേടിച്ചാണോ അതോ അവര്‍ക്ക് എന്റെ കാര്യത്തിലുള്ള  ശുഷ്കാന്തി കുറഞ്ഞ കൊണ്ടാണോ  ആവൊ...??????
       തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ എന്റെ ജീവിതം ഇനിയും ബാക്കി....! എങ്കിലും ഓരോ തോല്‍വികളും വിജയത്തിലേക്കുള്ള ഓരോ ചവിട്ടുപടിയായിരിക്കും ...... :) 

പിന്‍ കുറിപ്പ്; നാട്ടുകാര്‍ എന്ന് ഉദ്ദേശിക്കുന്നതില്‍ കൂട്ടുകാര്‍, കൂടെ പഠിച്ചവര്‍, ബന്തുക്കള്‍, സ്വന്തക്കാര്‍, പരിചയക്കാര്‍, അങ്ങനെ എന്ന് വേണ്ട സംശയം ചോദിക്കുന്ന എല്ലാ   കെടികളും വരൂട്ടൊ....... ;)


Sunday, 15 December 2013

ധ്യാനത്തിനിടക്ക് പുട്ട് കച്ചവടം..!

       അങ്ങനെ ഒത്തിരി നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഒരു ധ്യാനം കൂടി  ഇനി ആത്മീയതയുടെ പാതയില്‍ ഒന്ന് നടന്നു നോക്കാം. (ഇത് കേട്ട് ഇത്രനാളും തോന്ന്യവാസം ആയിരുന്നു എന്ന് തെറ്റിദ്ധരിക്കല്ലേ...  !!) അല്ലെങ്കിലും ആത്മീയത ഇല്ലെങ്കില്‍ ഒരുവന്‍ പൂര്‍ണമായും മനുഷ്യന്‍ ആയി മാറുന്നില്ല . ആത്മീയത ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്  ഈ ലോകത്തില്‍. ഇത് എന്നെ സംബന്തിച്ചു ആണ് ഞാന്‍ പറയുന്നത് അങ്ങനെ ആത്മീയത ഇല്ലാതെ ജീവിക്കുന്നവരും ഉണ്ട് കേട്ടോ....??? ഞാന്‍ കൂടുതല്‍ ആത്മീയത പറഞ്ഞു ബോര്‍ ആക്കുന്നില്ല സാധാരണ ആര്‍ക്കും കേള്‍ക്കാന്‍ വല്യ താല്പര്യം ഇല്ലാത്ത ഒരു വിഷയം ആണ് ആത്മീയത.
      ധ്യാനത്തിന് പോയപ്പോള്‍ എനിക്കുണ്ടായ ചില രസകരമായ അനുഭവങ്ങള്‍ ഞാന്‍ നിങ്ങളോട് പങ്കു വെക്കാം. ധ്യാനം നടക്കുന്നത്  കൊടുംബിടി താബോര്‍ ധ്യാനകേന്ദ്രത്തില്‍ ആണ് . ഞാന്‍ കാപ്പികുടി കഴിഞ്ഞതെ വീട്ടില്‍ നിന്ന് ഇറങ്ങി . നേരെ ചെറുതോണിയില്‍ ചെന്നു അവിടെ ചെന്നു ഇറങ്ങുമ്പോള്‍ ആണ് കാണുന്നത് രണ്ടുമൂന്നു അത്ഭുതങ്ങള്‍  വേറെ ഒന്നും അല്ല എന്റെ രണ്ടു ഫ്രണ്ട്സ് അതാ അവിടെ ജിന്റുവും, ജസ്റ്റിയും. ജസ്റ്റി കോളേജില്‍  പോകുവാണ് . ജിന്റുവിനോട് എവിടെ എവിടെ പോകുവാണെന്ന് ചോദിച്ചു അപ്പോളാണ് രസം അവള്‍ക്കു അറിയില്ല എങ്ങോട്ടാണ് പോകണ്ടത് എന്ന് ..?? ങേ...!!! ഇവളിനി വീട്ടിന്നു ചാടിപോന്നതാണോ ..??? എനിക്ക് ഉണ്ടായ സംശയം ആണ് കേട്ടോ..! പിന്നെ പറഞ്ഞു ഒന്ന് കറങ്ങാന്‍ പോകുവാന്നു .. അതും മുട്ടത്തും..! അകെ കണ്ഫ്യൂഷന്‍ ആയി..! അപ്പോള്‍ അവള്‍ പറയുന്നു ഒറ്റയ്ക്കല്ല വേറെ ആളും കൂടെ ഉണ്ടെന്നു. ങേ ..! എന്നാല്‍ ആ ആളിനെ കണ്ടിട്ടേ ഉള്ളു എന്നായി ഞാന്‍ അവന്‍ വരുന്നതും കാത്തു ഞങ്ങള്‍ നോക്കി നിന്നു.  ബസില്‍ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോള്‍ ഞെട്ടിയത് ഞാന്‍ ആണ്.. അത് എന്റെ കൂടെ തന്നെ പഠിച്ച സോനയാരുന്നു..!! ഞാന്‍ ചമ്മി .. :) അവസാനം അവള്‍ പറഞ്ഞു അവള്‍ ഒരു ധ്യാനത്തിന് പോകുവാന്ന്. എവിടെ .? മുട്ടത്തിന് അടുത്ത് ഒരു സ്ഥലത്ത് ..? അത് എവിടെ.? എവിടെ എന്നാണ് എന്ന് അവള്‍ക്കു അറിയില്ല .. നോക്കണേ ധ്യാനത്തിന് പോകുവാണ് അവള്‍ക്കു അറിയില്ല എവിടെയാണ് പോകുന്നത് എന്ന് ..!!!! സോനാ പറഞ്ഞു  താബോര്‍ എന്നോ മറ്റോ ആണ് അതിന്റെ പേര് .. അപ്പോളാണ് ഞാന്‍  സത്യത്തില്‍ അമ്പരന്നത് ...!!! ഞാന്‍ പോകുന്നിടത്ത് തന്നെയാണ് ഇവരും... !!!!! അപ്പോള്‍ പണി മുഴുവന്‍ പാളിയോ..???
     അങ്ങനെ അവിടുന്ന്  ബസിനു താബോറില്‍ എത്തി. ആദ്യം കിട്ടിയ പണി അവിടെ മൊബൈല്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്നാണ് ....!! :( അങ്ങനെ ഞാന്‍ എന്റെ റൂമില്‍ എത്തി അവിടെ 7 കട്ടില്‍ ഉണ്ട് ഒന്ന് ഞാന്‍ കയ്യേറി . പുറകെ വന്നവര്‍ ഓരോന്ന് കയ്യേറി ഞങ്ങള്‍ റൂമില്‍ ഇപ്പോള്‍ 7 പേര്‍ കംബിളികണ്ടംകാരന്‍ ബിനു ചേട്ടന്‍ ,വാഴക്കുളം കാരന്‍ ഫ്രാന്‍സിസ് ചേട്ടന്‍  , കൊടിവേലി കാരന്‍ ദേവസ്യ ചേട്ടന്‍ , പിന്നെ ചങ്ങനാസ്സേരിക്കാര്‍ ചാക്കോയും ടിജോയും പിന്നെ നമ്മുടെ സ്വന്തം ലെഫ്റ്നെറ്റ് കേണല്‍ കമാണ്ടര്‍ മാത്യു  MT  ഈ ചേട്ടന്‍ ആണ്  ഞങ്ങളുടെ നേരം പോക്ക്...! പുള്ളിടെ പട്ടാള കഥയാണ് സംഭവം .. യ്യോ .... എന്താണെന്നോ..? 
        പുള്ളിടെ  കുറച്ചു പട്ടാള വിശേഷം ഞാന്‍ പറയാം ചേട്ടന്‍ പട്ടാളത്തില്‍ ചേര്‍ന്ന് കഴിഞ്ഞുള്ള ട്രെയിനിംഗ് നടന്നു കൊണ്ടിരിക്കുകയാണ് വെടി വെക്കാന്‍ പഠിപ്പിക്കുകയാണ് രാത്രി ആണ് ക്ലാസ് കാരണം ഇരുട്ടത്ത് വെടി വെച്ച് ലക്ഷ്യത്തില്‍ എത്തിക്കുന്നവന്‍ പകല്‍ വെടിവെച്ചാല്‍ ലക്‌ഷ്യം പിഴക്കില്ലല്ലോ..?? ഇത് ചേട്ടന്റെ കണ്ടു പിടുത്തം ആണ്....! അങ്ങനെ ചേട്ടന്‍ വെടി വെക്കാന്‍ പോകുകയാണ് കട്ടില്‍ ആണ് ക്ലാസ് നടക്കുന്നത് . വെടി വെച്ച് പഠിക്കാന്‍ ആയി തകിടില്‍ വെട്ടിയ മനുഷ്യ രൂപം ഉണ്ട് അകെ 10 ഉണ്ട കൊടുക്കും അതില്‍ 5 എണ്ണം എങ്കിലും കൊള്ളിക്കണം എന്നാല്‍ പാസ്‌ ആകും . അങ്ങനെ ഓക്കേ ഫയര്‍ .. ട്ടേ ട്ടേ ട്ടേ ... 10 വെടി പൊട്ടി .ഓഫീസര്‍ ചെറിയ ലൈറ്റും ആയി അത് ചെക്ക് ചെയ്യാന്‍ പോകുകയാണ് . നമ്മുടെ ചേട്ടന്റെ രൂപത്തില്‍ ഒരു സൈഡില്‍ ആയി ഒരു തുള ഉണ്ട് ... !!! ഓഫീസര്‍ പുള്ളിയെ ഒന്ന് നോക്കി .. ?? പുള്ളി ഒന്ന് വിറച്ചു എങ്ങനെ രക്ഷപെടാന്‍ പറ്റും ...??? ആ അത് തന്നെ വഴി  സര്‍ ഞാന്‍ ഞാന്‍ നാട്ടില്‍ നല്ല വെടിക്കാരന്‍ ആണ് . ആ പരിശീലനം കൊണ്ട് എന്റെ 10 വെടിയുണ്ടയും ദാ ഈ ഒറ്റ തുളയിലൂടെ ഞാന്‍ അപ്പുറം എത്തിച്ചു .... !!! എങ്ങനെയോ പറഞ്ഞൊപ്പിച്ചു .....!!??? ഓഫീസര്‍ പുള്ളിയെ അടിമുടി ഒന്ന് നോക്കി ...!! എന്നിട്ട് തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു " അരേ വാ . you have special talent ..... " ഹോ ചേട്ടന്‍ ഒന്ന് പൊങ്ങി ..എന്നിട്ട് നീട്ടി ഒരു താങ്ക്യൂ ഉം കൊടുത്തു . പിന്നെ ചേട്ടന്‍ ആത്മഗതം എന്നപോലെ പറഞ്ഞു  സത്യത്തില്‍ ആ ഒരു തുള എന്റെ വെടി കൊണ്ടാകാന്‍ വഴി ഇല്ല അടുത്ത് നിന്നവരുടെ തോക്കില്‍ നിന്നാകും...!!! ഹിഹിഹിഹി ..... ഇത് പോലെയാണ് ചേട്ടന്റെ കഥകള്‍ .... എന്തായാലും ചേട്ടന്റെ കഥ കുറെ കേട്ടു ... 
         ഇതിനിടക്ക്‌ എനിക്ക് കൌതുകം തോന്നിയ ഒരു കാര്യം ധ്യനത്തിനിടക്ക് ചിലരുടെ കൈ കൊട്ടല്‍ ആണ് എത്ര രീതിയില്‍ ആണ് ആളുകള്‍ കൈ കൊട്ടുന്നത് .. അത് നോക്കി നിന്നാല്‍ നമ്മള്‍ ചിരിച്ചു ചിരിച്ചു താഴെ വീഴും . നമ്മുടെ പട്ടാള ചേട്ടന്റെ കൈകൊട്ടും കേമം ആണ് കൈകള്‍ക്കിടയില്‍ ഉള്ള വായുവിനു ഒരു പോറല്‍ പോലും ഏല്‍ക്കാതെ വളരെ മയത്തില്‍ കൈകള്‍ സ്പര്‍ശിക്കും . ആരും അറിയില്ല പുള്ളി കൈകൊട്ടുന്നതിന്റെ സൌണ്ട് . അത് പോലെ വേറൊരു രീതി ആണ് ജിന്റുവിന്റെ കൈകൊട്ടും ഇത് എന്റെ അടുത്ത് നിന്ന ചേട്ടന്‍ ആണ് എനിക്ക് കാണിച്ചു തരുന്നത് ..! ഒരു പ്രത്യേക താളത്തില്‍ അത് പറയാന്‍ അറിയില്ല കാണാനാണ് രസം .. അത് പോലെ എത്ര പേരുടെ കൈകൊട്ടുകള്‍.. എന്തായാലും  വളരെ നല്ല ധ്യാനവും കുറെ നല്ല  അനുഭവങ്ങളും .. 

പിന്‍ കുറിപ്പ്; 
സാഹിത്യം കുറവാണു തമാശ കുറവാണു .. ഉള്ളത് കൊണ്ട് തൃപ്തി പെടുക....!!!!
 .. ഹിഹിഹിഹി ...!!!

Monday, 2 December 2013

ഇന്‍ വസന്തം നഗര്‍ 1

"ഇന്‍ വസന്തം നഗര്‍" എന്നാല്‍ ഒരു കഥയല്ല ഒരു കാലയവനികയുടെ  ചരിത്രം ആണ്.  ഞങ്ങള്‍ കുറച്ചു പേരുടെ ജീവിതം പഠിപ്പിച്ച ജീവിക്കാന്‍ പഠിപ്പിച്ച ഞങ്ങള്‍ ജീവിച്ച ആ കാലത്തിന്റെ സ്പന്ദനം ആണ് .  എന്റെ എഞ്ചിനീയറിംഗ്  പഠനകാലത്തെ കുറച്ചു ഓര്‍മ്മകള്‍ ഞാന്‍ പങ്കു വെക്കുകയാണ്‌ അത് എനിക്ക് ഇന്നും ജീവിക്കുന്ന സ്മരണകള്‍ ആണ് . അത്രക്കും വിലപ്പെട്ട ഒരു കാലയളവായിരുന്നു എനിക്ക്. ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ പേരാണ്  "വസന്തം നഗര്‍ " എന്റെ ആ വിശേഷങ്ങള്‍ ഞാന്‍ കുറച്ചു ചിത്രങ്ങളിലൂടെ പങ്കുവെക്കാം.

"272/1 വസന്തം നഗര്‍" ... ഞങ്ങളുടെ കൊട്ടാരം....
ഇതാണ് ഞങ്ങളുടെ  കൊട്ടാരം ഒരു പഴയ കൊട്ടാരം തന്നെ ആയിരുന്നു ഞങ്ങള്‍ക്ക് . തമിഴ്നാട്ടിലെ എല്ലാ വീടിന്റെ മുന്‍പിലും  ഒരു തല വെച്ചിട്ടുണ്ട് അതുപോലൊന്ന് ഞങളുടെ വീടിന്റെ മുന്‍പിലും ഉണ്ടായിരുന്നു എബിന്‍ അതിനു പറഞ്ഞിരുന്നത് അവരുടെ അമ്മാവന്റെ തലയാണ് എന്നാണ്...!!
ഈ വീടിനുമുണ്ട് ചില പ്രത്യേകതകള്‍ ആദ്യ വാതില്‍ തുറക്കുന്നത് കൈ വിരല്‍ ഉപയോഗിച്ചാണ്‌ ..... എനിക്കൊഴിച്ചു ബാക്കി രൂമിലുള്ളവര്‍ക്ക് എല്ലാവര്ക്കും അത് സാധിക്കും എനിക്ക്  മാത്രം പറ്റില്ലാരുന്നു. ഈ വീട്  സേലത്തു പഠിക്കുന്ന സര്‍വ മലയാളി പുള്ളെര്‍ക്കും അറിയാം...! കാരണം ഈ വീടിന്റെ അത്ര സുഗകരമായ രീതിയില്‍ ഇരുന്നു വെള്ളം അടിക്കാന്‍ പറ്റിയ ഒരു വീട് ആ സെലത്തെങ്ങും ഇല്ല ...! 
അത് കൊണ്ട് തന്നെ ഒരു മിനി ബാര്‍ ആയിരുന്നു മിക്ക ദിവസങ്ങളിലും ആ വീട്... ഒത്തിരി പാമ്പുകള്‍ വാളുപയോഗിച്ചു പടവെട്ടിയ ഒരു അംഗത്തട്ടയിരുന്നു അത് ചിലര്‍ക്ക് കന്നി അംഗവും ചിലര്‍ക്ക് സ്ഥിര പട വെട്ടലും ഒക്കെ നടന്ന വീട്.
ഈ കൊട്ടാരത്തിലെ അന്തേവാസികളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലേ ....
പന്തളം വിഷ്ണു എന്നാ മനീഷ് ഗോപി , ഇലന്തൂര്‍ അനോജ് പി സാമുവേല്‍ , പുന്തല എബിന്‍ ജോര്‍ജ് , കല്ലിശ്ശേരി ബിബിന്‍ ടി ചെറിയാന്‍ , ഹരിപ്പാട്‌ ജിതിന്‍ ജോണ്‍  പിന്നെ തോപ്രമ്കുടിക്കാരന്‍  ഡിവിന്‍ അതായതു ഈ ഞാന്‍. ഞാന്‍ മാത്രം ആണ് ഹൈ റേഞ്ചില്‍ നിന്നുള്ള ഒരാള്‍ ...!
ഇതാ ഞങ്ങളുടെ കോളേജില്‍ പോക്ക് ഒന്ന് കണ്ടു നോക്കു....!!
ഞങ്ങള്‍ വളരെ സിമ്പിള്‍ ആണേ.....!!! (ഫോട്ടോ എടുത്തത്‌ ഞാന്‍ ആണ് അതാ ഞാന്‍ ഈ കൂടെ ഇല്ലാത്തത്)
ഇതാണ് കോളേജ് ലൈഫ് .... !!!!

ജന്മദിനാഘോഷം

എനിക്ക് ഈ വീട്ടില്‍ വന്നതിനു ശേഷം ഏറെ പ്രിയപ്പെട്ടതായ ഒരു കാര്യം  ഇവിടുത്തെ ജന്മദിനാഘോഷം  ആണ് ... സത്യത്തില്‍  എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങള്‍ ആണ് . ഹോ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോളും കുളിര് കോരുന്നു ...!!! അതിന്റെ  ഒരു ഫോട്ടോ ആയാലോ..???
കേക്ക് തീറ്റിക്കുന്ന കൂട്ടുകാര്‍  നടുക്ക് നില്‍ക്കുന്ന അത് ഞാനാണ്‌ ട്ടോ 
ഇനി അവര്‍ എന്നെ മുട്ട കൊണ്ട് സ്നേഹം പ്രകടിപ്പിച്ചപോള്‍ .........!!!!
മുട്ട എനിക്കുള്ള സമ്മാനം 
ഇത് പോലെ എത്ര മുട്ടകള്‍ കൊണ്ടാണ് അവര്‍ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചത്  എന്ന് അറിയാമോ........?  ഞാന്‍ ഒരു ബാറ്റ് ആയി നിന്നുകൊടുത്തു അവര്‍ മുട്ട എന്നാ ബോള്‍  കൊണ്ട്  എറിഞ്ഞു പഠിച്ചു .... ആ സ്നേഹം എല്ലാം ഞാന്നും തിരിച്ചു കൊടുത്തു കേട്ടോ....  ആ ജന്മദിനഘോഷങ്ങളും ഒന്നും മറക്കില്ലൊരിക്കലും.........!
ഇത് പോലെ എത്ര എത്ര  ജന്മദിനങ്ങള്‍



പരീക്ഷണാ ശാല 

അത് പോലെ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആണ് ഞങ്ങളുടെ  പാചകം ..! ചില ദിവസങ്ങളില്‍ ഒരു സദ്യക്കുള്ള വിഭവങ്ങള്‍ തന്നെ കാണും ചിലപ്പോള്‍  ഉപ്പ് മാത്രമായിരിക്കും കറി.....! ചിലപ്പോള്‍ ഗ്യാസ് കാണില്ല അപ്പോള്‍ തനി നടന്‍ രീതിയിലേക്ക് മാരും പാചകം അതിന്റെ ചില സാക്ഷ്യങ്ങള്‍ ഇതാ.......
വേണേല്‍ അടുപ്പ് മുറ്റത്തും കൂട്ടാം

തീ കത്താന്‍ വല്യ പാടാണ്......
ഇത് പോലെ എത്ര വട്ടം ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എന്ത് രുചിയാണെന്നു അറിയാമോ...? ഇങ്ങനെ ഉള്ള പരീക്ഷണങ്ങള്‍ അവസാനം ആയപ്പോഴേക്കും നിറുത്തണ്ട അവസ്ഥ വന്നു . പിന്നെ ഓരോ മെസ്സ്കളിലും  ഉള്ള ഓട്ടമായിരുന്നു . ചില അവസരങ്ങളില്‍ ആള്‍ക്കാരും കൂടുതല്‍ ആയിരിക്കും അപ്പോള്‍ ഭക്ഷണം കൊണ്ടുവരുന്നത്  ദാ ഇങ്ങനെ ആണ്...??!!!!
തെറ്റിദ്ധരിക്കരുത് ... ചോറ് ആണ്.....!!

എന്താ ഒരു വെയിറ്റ് .........!!!!
സേലംത്തുള്ള എല്ലാ മെസ്സുകളിലെയും ഫുഡ്‌ ഞങ്ങള്‍ രുചിച്ചിട്ടുണ്ട് ..  അവസാനം അതും ഇല്ലാതെ വന്നപ്പോള്‍ നല്ല നാടന്‍..... തമിള്‍ നാടന്‍  ഭക്ഷണവും അടിച്ചു കെട്ടിയിറ്റുണ്ട് ...!!വിശപ്പ്‌ അല്ലെ പ്രധാനം ....!!!!!!

ഇത് പോലെ ഒത്തിരി കഥകള്‍ പറയാനുണ്ട്‌ ..   അതെല്ലാം പുറകെ വരുന്നുണ്ട്... 

Tuesday, 22 October 2013

ഒരു പ്രണയ കഥ

ഇത് ഒരു വെറും കഥയല്ല  ഒരു സംഭവം ആണ്. എന്റെ കൂട്ടുകാരന്റെ ജീവിതത്തില്‍ സംഭവിച്ച സംഭവം ....! അവന്റെ പേര് ഇവിടെ പറയാന്‍ നിവൃത്തിയില്ല പറഞ്ഞാല്‍ അവന്‍ എനിക്കിട്ടു "പണി " തരും ...! ഈ കഥയിലെ നായകന്‍ എന്റെ ഉറ്റ സുഹൃത്ത് ആണ്... ഇനി ബാക്കി പറയുമ്പോള്‍ നിങ്ങള്ക്ക് ആളെ മനസ്സിലാകും ...! അവന്റെ ജീവിതത്തിലെ രണ്ടാമത്തെ ( എനിക്കറിയാവുന്ന ) പ്രണയം ആണ് ഇത് .. പിന്നെ ആദ്യപ്രണയം തകര്‍ന്നത് അവന്റെ കുഴപ്പം കൊണ്ടല്ല എന്നും എനിക്ക് വ്യക്തമായി അറിയാം ... അത് വേറൊരു കഥയാണ് .. അതു പിന്നെയാവട്ടെ ഇപ്പോള്‍ ഇത് കേള്‍ക്കു.........  അവന്‍ ഇപ്പോള്‍ പഠിക്കുന്നത് നമ്മുടെ അടുത്തുള്ള മുരിക്കാശ്ശേരി മാര്‍ സ്ലീവ  കോളേജില്‍ ആണ് .. അവന്‍ +2 കഴിഞ്ഞു വേറൊരു കോഴ്സ് കഴിഞ്ഞാണ് അവിടെ കോളേജില്‍ ചേരുന്നത് . അല്പം താമസിച്ചാണ് അവിടെ ചേര്‍ന്നത്‌ .ആദ്യമായ് അവന്‍ കോളേജില്‍ ചെല്ലുകയാണ് അവസാനം ചേര്‍ന്നത്‌ കൊണ്ട് അവന്‍ ചെന്നപ്പോള്‍ ക്ലാസ്സില്‍ എല്ലാരും ഉണ്ട് .. ഒരു പുതിയ ആളായത് കൊണ്ട് എല്ലാവരും അന്ന് അവനെ ശ്രദ്ധിച്ചു ....! കാരണം അവന്‍ ഒരു സുന്ദരന്‍ ആയിരുന്നു.  ക്ലാസുകള്‍ തുടങ്ങി സാധാരണപോലെ എന്നും ക്ലാസുകള്‍ നടന്നു . ഒരു പുതിയ ക്ലാസ്സില്‍ ചെല്ലുമ്പോള്‍ ആദ്യം ചെയ്യുന്നത് അവിടെ ഉള്ള പെണ്‍കുട്ടികളെ എല്ലാവര്ക്കും തുല്യമായ്  വീതിക്കുകയാണല്ലോ.....! എന്ന് പറഞ്ഞാല്‍ "എനിക്ക് അവളെ മതി നിനക്ക് ഇവളെ എടുത്തോ ഇവളാണ്‌ നിന്റെ ലൈന്‍ "  അങ്ങനെ നമ്മുടെ നായകനും കിട്ടി ഒരു കുട്ടിയെ. അവന്‍ അവളെ ഒന്ന് നോക്കി കുഴപ്പമില്ല.  അന്ന് ആദ്യം കണ്ടപ്പോള്‍ തന്നെ എന്തോ ഒരു അടുപ്പം തോന്നിയിരുന്നു.  എന്തോ പറയുമല്ലോ "ഫസ്റ്റ് സൈറ്റ് ഇന്‍ ലവ് " അങ്ങനെ  എന്തോ ആണ് ..... ! എന്തായാലും അവനു ഒറ്റ നോട്ടത്തില്‍ തന്നെ മുന്‍പ് പറഞ്ഞ ലത്‌ തോന്നി അവളോട്‌ . അങ്ങനെ  അവന്‍ അത് മനസ്സില്‍ ഇട്ടു താലോലിച്ചു നടന്നു ഒരു നേരം പോക്ക് വേണ്ടേ.....!
   കുറച്ചു ദിവസം കടന്നു പോയി .... ഒരു ദിവസം ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കുവാണ്  അപ്പോള്‍ ടീച്ചര്‍ ചോദ്യം ചോദിച്ചത്  നായികയോട് ആണ് അവള്‍ സിമ്പിള്‍ ആയി എഴുന്നേറ്റു നിന്ന് ...... ഒന്നും പറഞ്ഞില്ല  അപ്പോള്‍ തുടങ്ങി ടീച്ചറുടെ ശകാരം .... നിനക്ക് വീട്ടില്‍ എന്തടി പരിപാടി...???  ഇതിനിടക്ക്‌ ഏതോ ഒരു വിദ്വാന്‍ ഒരു കമന്റ്‌ " ടീച്ചറെ അവള്‍ ____ നു മെസ്സേജ് അയചോണ്ടിരിക്കുവ വീട്ടില്‍ പിന്നെ എപ്പോള പഠിക്കാന്‍ സമയം .....!! " നമ്മുടെ നായകന്റെ പേരാണ് ആ വിദ്വാന്‍ പറഞ്ഞത് .... എല്ലാരും അന്തം വിട്ടിരുന്നു നായകനാണെങ്കില്‍ പേടിച്ചു 110 KV ലൈനില്‍ പിടിച്ചപോലെ ഇരുന്നു വിറച്ചു .... എന്തായാലും അപ്പോള്‍ കൂടുതല്‍ സംഭവങ്ങള്‍ ഒന്നും നടന്നില്ല. ക്ലാസ്സ്‌ കഴിഞ്ഞതും നായകന്‍ ഇറങ്ങി ഒരു ഓട്ടമായിരുന്നു .... പേടികാരണം അവനു ബോധമേ ഇല്ലാരുന്നു ...എന്തായാലും അന്ന് രക്ഷപെട്ടു . പിറ്റേ ദിവസം ക്ലാസ്സില്‍ വെച്ച്  നായകനെ നായികാ വിളിച്ചു .....!!! കൊല്ലാനാണോ വളര്‍ത്താന്‍ ആണോ എന്നറിയാതെ അവന്‍ അവളുടെ അരികിലേക്ക്  ചെന്നു........!! അവള്‍ക്കു ചോദിക്കാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു  ഇന്നലെ അവന്‍ പറഞ്ഞതില്‍ എന്തേലും കാര്യം ഉണ്ടോ ...???? അവനു പേടികാരണം കയിച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നാ അവസ്ഥയില്‍ ആരുന്നു . ഇവളെ ഇഷ്ടമാണ് താനും എന്നാല്‍ അത് പറഞ്ഞാല്‍ ചിലപ്പോള്‍ ചെരുപ്പ് ഊരി അടിച്ചാലോ..???!! അവന്‍ രണ്ടും കല്പിച്ചു എനിക്കൊന്നും അറിയില്ല അവര്‍ ചുമ്മാ കളിയാക്കിതാണ് എന്ന് പറഞ്ഞൊപ്പിച്ചു.......!!
    അവിടേം കൊണ്ട് എല്ലാം തീര്‍ന്നു എന്ന് ഓര്‍ത്തിരുന്നത് അവന്‍ .. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവനെ ഫോണില്‍ ഒരു മെസ്സേജ് വന്നു .. എന്നെ അറിയുമോ ... എന്ന് ചോദിച്ചു .. അവനു ആളെ മനസ്സിലായില്ല അവന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല  പിന്നെ വീണ്ടും മെസ്സേജ് വന്നു .. അവനും സംശയം ആയി ആരാണ്  ക്ലാസ്സില്‍ ഉള്ള ആരോ ആണ് എന്ന് മെസ്സേജ് വുകയും ചെയ്തു  ഏതോ ഒരു പെണ്‍കുട്ടിയാണ്. താനും  തന്റെ കൂടെയുള്ള ഫ്രണ്ട്സ് നു അല്ലാതെ വേറെ ആര്‍ക്കും നമ്പര്‍ അറിയില്ല അപ്പോള്‍ പിന്നെ ആരോ നമ്പര്‍ കൊടുത്തിട്ടുണ്ട്‌ ... അവസാനം അവള്‍ തന്നെ ആയിരുന്നു നമ്മുടെ നായികാ. അങ്ങനെ ആ മെസ്സേജ് കളിലൂടെ അവര്‍ നല്ല ഫ്രണ്ട്സ് ആയി ..  അവളുടെ വീട് അന്ന് തങ്കമണി' യില്‍ ആരുന്നു അവന്റെത്‌ 'കോട്ടയം കാനവും'  ഒരു ദിവസം അവര്‍ ക്ലാസ്സ്‌ കഴിഞ്ഞു ബസ്‌ കത്ത് നില്‍ക്കുവാരുന്നു. അന്ന് ആദ്യത്തെ ബസ്‌ നല്ലതിരക്കയിരുന്നു അത് കൊണ്ട് അടുത്ത ബസിനു പോകാന്‍ വേണ്ടി അവര്‍ കാത്ത് നിന്നു. അവരുടെ കഷ്ടകാലത്തിനു അടുത്ത ബസ്‌ നിറുത്തിയും ഇല്ല . ഇനി അടുത്ത ബസ്‌ അല്പം കഴിഞ്ഞാണ് അത് വരെ അവര്‍ വര്‍ത്തമാനം പറഞ്ഞു നിന്നു ഇതിനിടക്ക്‌ അവന്റെ ഒരു ഫ്രണ്ട് വണ്ടികൊണ്ട് വന്നു പോരുന്നുണ്ടോ എന്ന് അവനോടു ചോദിച്ചു . അവന്‍ നോക്കിയപ്പോള്‍ നേരം ഒരു പാട്  താമസിച്ചു ഇനി അവളെ തന്റെ ഫ്രെണ്ടിനെ ഒറ്റക്കാക്കി പോകുന്നത് ശരിയല്ലല്ലോ അത് കൊണ്ട് അവനെ പറഞ്ഞു വിട്ടു അവള്‍ക്കു വേണ്ടി അവന്‍ കൂട്ട് നിന്നു. അത് സത്യത്തില്‍ ദൈവം ആണ് അവനെ അന്ന് അവിടെ നിറുത്തിയത്.   ബാക്കി കൂടി വായിക്കുമ്പോള്‍ നിങ്ങള്ക്ക് അത് മനസ്സിലാകും ....!!!!  അങ്ങനെ കാത്ത് നിന്ന ബസ്‌ വന്നു രണ്ടു പേരും അതില്‍ കയറി .
    ബസ്‌  തോപ്രംകുടിയും പ്രകാശും പിന്നിട്ടു കോട്ടയം കാനവും അടുക്കുകയാണ്  അവനു ഇറങ്ങേണ്ടത് അവിടെ ആണ് അവന്‍ ഇറങ്ങാനായ് എഴുന്നേറ്റു അപ്പോള്‍  അവനു ഒരു ടാറ്റാ കൊടുക്കാന്‍ അവളും എഴുന്നേറ്റു പിന്നെ അവിടെ നടന്നത് എന്താണെന്നു ആര്‍ക്കും പെട്ടെന്ന് മനസ്സിലായില്ല .....!!!!
ബസ്‌ എങ്ങോട്ടോ പറക്കുന്നതായിട്ടാണ് എല്ലാര്ക്കും തോന്നിയത് . എല്ലാരും ഒന്ന് മലക്കം മറിഞ്ഞു ബസിനു അകത്തു തന്നെ വീണു ..!!!!! പിന്നെ അവിടെ ഒരു നിലവിളി ശബ്ദം മാത്രമേ കേള്‍ക്കാനുള്ളയിരുന്നു.  അപ്പോളേക്കും കുറച്ചു പേര്‍ക്ക് മനസ്സിലായിരുന്നു ബസ്‌ എവിടെയോ താഴേക്ക്‌ മറിഞ്ഞു എന്ന് ... അവന്‍ ഒരു വിധത്തില്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ അവന്റെ അയല്‍ക്കാരിയായ ഒരു ഫ്രണ്ട് എഴുന്നേറ്റു ചിരിച്ചു കൊണ്ട് വരുന്നു എനിക്കൊന്നും പറ്റിയില്ലെട.........!! അവന്റെ കൂടെ തന്നെ പഠിക്കുന്ന ആളാണ് ...! അപ്പോഴും അവന്റെ നോട്ടം അവന്റെ കൊച്ചിന് എന്തേലും പറ്റിയോ എന്നാരുന്നു അവളെ തപ്പി കണ്ടു പിടിച്ചപ്പോള്‍ അവളുടെ മൂക്കില്‍ നിന്നും ചോര കുടു കൂടെ ഒഴുകുകയായിരുന്നു . അവളുടെ യൂണിഫോം മുഴുവന്‍ ചോരയുടെ നിറമായിരുന്നു.  അവന്‍ ഓടി ചെന്നു അവളെ  കോരിയെടുത്തു അവള്‍ക്കു ബോധം ഉണ്ടായിരുന്നു . അവളെയും കൊണ്ട് ബസില്‍ നിന്നും ചാടി അവന്‍ റോഡിലേക്ക് നടന്നു . കൂടെ അവന്റെ അയല്‍ക്കാരിയും . ഓടിച്ചെന്നു ആദ്യം കണ്ട ഓട്ടോ യില്‍ കേറി  ഓട്ടോ അവരെയും കൊണ്ട് പാഞ്ഞു . അപ്പോളാണ് അവന്റെ അയല്‍ക്കാരിയുടെ ചോദ്യം ..  ഡാ നിന്റെ കയ്യില്‍ പൈസ ഉണ്ടോ ...??? സാധാരണ എല്ലാവരും ചോദിക്കാറുള്ള ചോദ്യം .....??!! അവന്‍ പറഞ്ഞു എന്റെ കയ്യില്‍ ഇല്ല ...! അവള്‍ പറഞ്ഞു അവളുടെ വീട്ടില്‍  പൊയി എടുത്തിട്ട് വരാം എന്ന് .... അവിടെ അടുത്ത് തന്നെ ആണ് അവളുടെ വീട് ...!! അവള്‍ അവിടെ ഇറങ്ങി.  പാവം നമ്മുടെ നായകന്റെ തോളിലേക്ക് നായികാ തായും ചായിച്ചു കിടക്കുകയാണ് അവളുടെ മൂക്കില്‍ നിന്നും ചോര ഒഴുകുകയാണ് അവനെ ഷര്‍ട്ട്‌ മുഴുവന്‍ ചോരയായി . അവന്‍ ഒറ്റക്കാണ് തങ്കമണി ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ പറഞ്ഞു അവിടെ നിന്നും കട്ടപ്പനയ്ക്ക് കൊണ്ട് പൊക്കോളാന്‍ ..!!! അപ്പോളേക്കും അവളുടെ വീട്ടില്‍ എങ്ങനെയോ അറിയിച്ചു എന്നാല്‍ അവര്‍ വരുന്നതിനു മുന്‍പ് തന്നെ അവളെയും കൊണ്ട്  അവന്‍ കട്ടപ്പനയ്ക്ക് പൊയ്. ആംബുലന്‍സില്‍ ആണ് പോകുന്നത് കട്ടപ്പനക്കുള്ള വഴി മുഴുവന്‍ വളവും തിരിവും ആണ് .. എന്നാലും ആ വഴിയിലൂടെ ആംബുലന്‍സ് ചീറിപ്പായുകയാണ്.  ഒരു വളവു വീശിയെടുത്ത ആംബുലന്‍സ് എതിരെ വന്ന ഒരു ബൈക്ക് ചേട്ടനെ ഒന്ന് തലോടിയിരുന്നു ആ  ചേട്ടന്‍ പറന്നു പോകുന്നത് കണ്ടു ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു നിങ്ങള്‍ അത് കാര്യം ആക്കണ്ട പുള്ളിക്കാരന്‍ പയ്യെ വന്നോളും .. ആദ്യം ഇവര്‍ക്ക് എന്താണെന്നു മനസ്സിലായില്ല .....!! അവിടെ ഹോസ്പിറ്റല്‍ ലില്‍ ചെണ് അവിടെ അവളെ അഡ്മിറ്റ്‌ ചെയ്തു . അവളുടെ മൂക്കിന്റെ പാലത്തിനു പൊട്ടല്‍ ഉണ്ട് അപ്പോഴേക്കും അവളുടെ ബന്തുക്കളും മറ്റും അവിടെ  എത്തിയിരുന്നു അവര്‍ പിന്നെ കാര്യങ്ങള്‍ ഒക്കെ ഏറ്റെടുത്തു ....! അപ്പോളാണ് അത്യാഹിത വിഭാഹത്തില്‍ നിന്നും ഒരു ചേട്ടനെ വീല്‍ ചെയറില്‍ കൊണ്ട് വരുന്നു എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോള്‍  ഏതോ ഒരു ആംബുലന്‍സ് ഇടിച്ചതാണ് എന്ന് ...!!! ഇപ്പോളാണ് അവനു ഡ്രൈവര്‍ പറഞ്ഞതിന്റെ കാര്യം മനസ്സിലായത്  " പുറകെ വന്നോളും......!!!!"
  ഇതെല്ലം കഴിഞ്ഞപ്പോള്‍ ആണ് അവന്‍ അവന്റെ കാര്യം ഓര്‍ത്തത്‌ തന്നെ അവന്റെ കൈക്ക് നല്ല വേദനയും നീരും ഉണ്ട്  അപ്പോളേക്കും ഫ്രണ്ട്സും വന്നു അവര്‍ പറഞ്ഞു പൊട്ടല്‍ കാണും ഇവിടെ ഒന്നും ചെയ്യേണ്ട തങ്കമണി ക്ക് പോകാം. അങ്ങനെ അവര്‍ തങ്കമണി ക്ക്  പോന്നു .. ഈ സമയം എല്ലാം അവന്റെ വീട്ടുകാര്‍ അവനെ അന്വോഷിച്ചു നടക്കുകയായിരുന്നു. അവസാനം അവനെ അവര്‍ തങ്കമണി ഹോസ്പിറ്റലില്‍ നിന്നും കണ്ടെത്തി അവന്റെ കൈ ക്ക് പൊട്ടല്‍ ഉണ്ടാരുന്നു .  അവന്റെ വിഷമം അതൊന്നും അല്ലാരുന്നു നാളെ അവളുടെ ജന്മദിനം ആണ് ഏതായാലും അവര്‍ ഹോസ്പിറ്റലില്‍ വെച്ച് അവളുടെ പിറന്നാള്‍ ആഘോഷിച്ചു . പിറ്റേ ദിവസം തന്നെ അവന്‍ ഹോസ്പിറ്റലില്‍ ചെന്നു അവനു ഗംഭീരമായ വരവേല്പ് ആണ് ലഭിച്ചത് കാരണം ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച മഹന്‍ ആണ് .....!!! നാട്ടുകാര്‍ക്ക്‌ അറിയില്ലല്ലോ അവള്‍ അവനു വെറും ഒരു പെണ്‍കുട്ടി അല്ലെന്നു അവന്റെ ഹൃദയമാണ് അവളിലുള്ളത് എന്ന് അത് നിന്നാല്‍ തന്റെ ഹൃദയവും നിലക്കുമെന്നു ...!!!!!  ഈ സംഭവത്തോട് കൂടി ഏതായാലും നമ്മുടെ നായകനും നായികയും നന്നായ് അടുത്തു. ഇപ്പോള്‍ അവര്‍  സന്തോഷത്തോടെ  പ്രണയിക്കുന്നു ........!!!.......... ഈ  അപകടം ഇവരെ ഒന്നിപ്പിക്കാന്‍ ദൈവം ചെയ്തതാകും അല്ലേ..........!!!!!!!! എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു പ്രണയ ജോടി ആണ് അവര്‍ ... അത്രക്കും നിഷ്കളങ്കമാണ് അവന്റെ സ്നേഹം.......!! അവരുടെ പ്രണയത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു ..................
                                  
                                    

Saturday, 28 September 2013

ഒരു ഇന്റര്‍വ്യൂവിനു പോയ കഥ 2



     എനിക്ക് പറ്റിയ അമളിയുമോര്‍ത്തു ഞാന്‍ അങ്ങനെ എന്റെ ശരിയായ ട്രാവല്‍ ഓഫീസ്‌ കണ്ടു പിടിച്ചു . അങ്ങനെ  ഉള്ളില്‍ കേറി ചെന്നപ്പോള്‍ രണ്ടു പേര്‍ റിസെപ്ഷന്‍ ഇല്‍ രണ്ടു ചേച്ചിമാര്‍ ഉണ്ട് ഒരാളെ കണ്ടതെ മനസ്സിലായി മലയാളി ആണെന്ന്... ആ ലുക്ക്‌ കണ്ടാലെ പറയും.!.. കൂടാതെ ഒരാള്‍ അവിടെ നിന്ന് രെജിസ്റ്ററില്‍ പേര് എഴുതുന്നുണ്ട് അവനാണ്  ഞാന്‍ അവിടെ ചെന്നതിനു ശേഷം ആദ്യമായ് പരിചയപ്പെടുന്ന ആള്‍ . അവന്റെ പേര് സ്റ്റാനി വില്‍ഫ്രെഡ് .. കൊല്ലം കാരനാണ് . അങ്ങനെ ഞാനും അവനും കൂടി അവിടെ നിന്നും ഇറങ്ങി.ഇന്റര്‍വ്യൂ നടക്കുന്നത് അവിടെ അല്ല. അതാണ് കുരിശു.....!  കാരണം ഇനിയും അന്വോഷിച്ചു പിടിച്ചു  ചെല്ലുംബോളെക്കും അവിടെ ഇന്റര്‍വ്യൂ കഴിഞ്ഞു അറബി അങ്ങ് അബുദാബിയില്‍ ചെന്നിട്ടുണ്ടാകും.... ആവൊ വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ മുടിഞ്ഞ ട്രാഫിക് ...!!! പാപി ചെല്ലുന്നിടം പാതാളം എന്നാ അവസ്ഥ ആയി. എന്ത് ചെയ്തിട്ടും റോഡ്‌ ക്രോസ് ചെയ്യാന്‍ സാദിക്കുന്നില്ല.. നിന്ന് മടുത്തു. അങ്ങനെ ഒരു വിധത്തില്‍ റോഡ്‌ ക്രോസ് ചെയ്തു .. 
      അവിടുന്ന് കോടമ്പക്കം പവര്‍ ഹൌസ് എന്നാ സ്റ്റോപ്പില്‍ ആണ് ഇറങ്ങേണ്ടത് . ഒരു വിധത്തില്‍ അവിടെ എത്തി........! അവിടെ സ്ഥലം തപ്പി പിടിച്ചു ചെന്നപ്പോള്‍ കണ്ടു ഇമ്മിണി  ബല്യ ഒരു ജനക്കൂട്ടം ..അവിടെ ആണ് ഞങ്ങളുടെ ഇന്റര്‍വ്യൂ  നടക്കുന്നത് എന്ന് മനസ്സിലായി . അപ്പോളേക്കും എന്റെ കോന്ഫിടെന്‍സ് കാറ്റ് അഴിച്ചുവിട്ട ബലൂണ്‍  പോലെ ആയി .... ആ എന്തുമാവട്ടെ ... ചെന്ന് അപ്ലിക്കേഷന്‍ കൊടുത്തു. എന്നിട്ട് ഒരു പുള്ളി ഞങ്ങളെ ടെറസ്സിലേക്ക്  കൂട്ടിക്കൊണ്ടുപോയി. ഇത് എന്ത് പരിപാടി .വല്ല 5 സ്റ്റാര്‍ ഹോട്ടലില്‍ വല്ലതും ആവും ഇന്റര്‍വ്യൂ എന്ന് കരുതിയാണ് ഞാന്‍ വന്നത് അതും പൊയി....!! അങ്ങനെ എന്റെ ഊഴവും കാത്തിരിക്കുകയാണ്‌. ... ആ കാത്തിരുപ്പ് കുറച്ചധികം നേരം നീണ്ടു.. അങ്ങനെ ഞങ്ങളെ ഒരു അഞ്ചു പേരെ  താഴേക്ക്‌ കൊണ്ട്  പോയി . അവിടെ ചെന്ന് വീണ്ടും കാത്തിരുപ്പ്. അങ്ങനെ കാത്തിരിക്കുബോള്‍ ഒന്നും എനിക്ക് ഒരു ടെന്‍ഷന്‍‌ ഉം ഇല്ല ... ഞാന്‍ ചുമ്മാ ഇരിക്കുകയാണ്  ഇന്റര്‍വ്യൂവിനു വന്നതാണ്‌ എന്നുള്ള ഒരു തോന്നല്‍ പോലും ഇല്ല ... എന്റെ അടുത്തിരിക്കുന്നവന്‍ ആണെങ്കില്‍ . അവന്റെ ഫയലും കയ്യില്‍ പിടിച്ചിരുന്നു വിറക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് ഒരു പേടി തോന്നാതിരുന്നില്ല ... ഏയ്‌ തോന്നില്ല........!!!! 
         അങ്ങനെ എന്റെ ഊഴം വന്നു. ഞാന്‍ പൂര്‍വ്വാധികം ധൈര്യത്തോടെ .. എന്റെ അഗ തട്ടിലേക്ക് വലതുകാല്‍ വെക്കണമെന്ന് ഓര്‍ത്തെങ്കിലും ..... ഇടതുകാല്‍ വെച്ച് കേറി... പറ്റിപ്പോയ്...!!! അങ്ങനെ ഒരു ഗുഡ് അഫ്റെര്‍നൂന്‍ പറയാം എന്ന് ഓര്‍ത്തെങ്കിലും അതും അവിടെ വെച്ച് പറ്റില്ല ... ആ ..... പിന്നെ എപ്പോലെലും കൊടുക്കാം ... എന്നോര്‍ത്തു......!! അകത്തേക് കേറി ഒന്ന് ചുറ്റും നോക്കി അവര്‍ എന്റെ എതിരാളികള്‍ മൂന്നു പേര്‍ .... ഒരാള്‍ ഒരു തടിയന്‍ അടുത്ത ആള്‍ ഒരു ചുള്ളന്‍ ....! അതിനടുത്ത ആള്‍ ഒരു കിളവന്‍ ...അങ്ങനെ ആണ്  എന്റെ എതിരാളികളുടെ നില..! വേറൊന്നും ചെയ്യാന്‍ പറ്റില്ല എന്നാല്‍ ഒന്ന് ചോദിച്ചിട്ട് ഇരിക്കാം എന്ന് വെച്ചത് ആണ് . പക്ഷേ അതും അങ്ങട് നടന്നില്ല അതിനു മുന്‍പ് ഇരിക്കണ്ടാതായി വന്നു ...!!! അങ്ങനെ ഇന്റര്‍വ്യൂ ആരംഭിച്ചു അവര്‍ ചോദിയ്ക്കാന്‍  സാധ്യത ഉള്ള ചോദ്യങ്ങള്‍ കുറച്ചു ഞാന്‍ മനപ്പാഠം ആക്കിയിരുന്നു. അതിനു എന്നെ സഹായിച്ചത് സൈഫുദ്ദീന്‍ എന്നാ എന്റെ കൂട്ടുകാരന്‍ ആണ് . അങ്ങനെ ഞാന്‍ ആ ചോദ്യങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ച് ഇരിക്കുകയാണ് . എന്നാല്‍ അതെല്ലാം തകിടം മറിച്ചു കൊണ്ട് അവര്‍ എന്നോട് ആദ്യ ചോദ്യം ചോദിച്ചു . ഇതിനു മുന്‍പ് ജോബ്‌ ചെയ്തു എക്സ്പീരിയന്‍സ്‌ ഉണ്ടോ.  ..??  ' no sir ' എന്റെ ഉത്തരം ഭംഗിയായ്‌ ഞാന്‍ പറഞ്ഞു അപ്പോഴേക്കും എന്റെ  കോന്ഫിടെന്‍സ് ലെവല്‍ 200 കി. മി . വേഗതയില്‍ ഓടുന്ന വണ്ടി സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ അതിന്റെ സ്പീഡോ മീറ്റര്‍  സൂചി പുറകോട്ടു വരുന്ന മാതിരി ഒരു പോക്ക് ആരുന്നു . ഇവര്‍ അന്വോഷിക്കുന്നത് എക്സ്പീരിയന്‍സ്‌ ഉള്ളവരെ ആണോ.???? . അതിനു പുറകെ അടുത്ത ചോദ്യം ' റിഗിനെ കുറിച്ച് അറിയാമോ...??? '     " ya sir  " sorry yes sir '" ഇതും കൂട്ടുകാരന്റെ ഉപദേശം ആയിരുന്നു ya  എന്നാ വാക്ക് ഉപയോഗിക്കരുത്  yes എന്ന് വേണം ഉപയോഗിക്കാന്‍ . അങ്ങനെ ഞാന്‍ തിരുത്തി. അവര്‍ക്ക് മനസ്സിലായോ ആവൊ..??? അവര്‍ അടുത്ത ചോദ്യത്തിനു തയ്യാര്‍ എടു ക്കുകയാണ് . ഒരു ബ്രോഷര്‍ കാണിച്ചു കൊണ്ട് എന്നോട് ചോദിച്ചു" ഇത് എന്താണ്...?? ; ഓഫ്‌ ഷോര്‍ റിഗ് സര്‍ ..." എന്റെ മറു പടി  ഉടനെ വന്നു. അടുത്ത ഒരു ഫോട്ടോ കാട്ടിക്കൊണ്ട് അതെന്താണ് എന്ന് ചോദിച്ചു ..? അത് ഓണ്‍ ഷോര്‍ റിഗ് ന്റെ ഫോട്ടോ ആണ് അങ്ങനെ വിജയകരമായ് ഞാന്‍ ആ ഭാഗം പൂര്‍ത്തിയാക്കി .
     അടുത്തത്  ആ ചുള്ളന്‍ ചെക്കന്റെ ഊഴമായിരുന്നു അവനും തുടങ്ങി ചോദ്യശരങ്ങള്‍ കൊണ്ട് എന്നെ വീര്‍പ്പുമുട്ടിക്കാന്‍ ... അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി ഒരു വിധത്തില്‍ രക്ഷ പെട്ട് വരുമ്പോളാണ് ആ കിളവന്‍ മുന്‍പിലെ ഗ്ലാസ്സിലേക്ക്‌ ഒരു പാക്കറ്റ് എന്തോ പൊടി കലക്കുന്നത് കണ്ടത് ഒരു നിമിഷം എന്റെ ശ്രദ്ധ ചെറുതായൊന്നു മാറി പോയ്‌ . അപ്പോള്‍  ദേ വരുന്നു അടുത്ത ചോദ്യം .. ബ്രോഷര്‍ തന്നിട്ട്  എന്നോട് പറഞ്ഞു ഒരു പരഗ്രഫ് വായിക്കാന്‍ .  ഞാന്‍ അത് മേടിച്ചു എന്നിട്ട് വായിക്കുവാന്‍ എന്റെ കണ്ഠം ഒന്ന് ശുദ്ധി വരുത്തി . എന്നിട്ട് വായന ആരംഭിച്ചു ഒരു സെന്റന്‍സ് വായിച്ചു കഴിഞ്ഞപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് ഞാന്‍ വായിക്കുന്നതിന്റെ സൌണ്ട് വരുന്നില്ല എയര്‍ മാത്രമേ ഒള്ളു എന്ന്.....!!!!! അപ്പോള്‍ ഞാന്‍ അകെ ഒന്ന് പേടിച്ചു എന്ന് പറയാം. അപ്പോള്‍ എന്റെ ബ്ലഡ്‌ പ്രെഷര്‍  അങ്ങ് കേറിപ്പോയ്‌  എന്ന് തോന്നി ... ! ഞാന്‍ വീണ്ടും ശ്രമം ആരംഭിച്ചു ഒന്ന് കൂടി കണ്ഠം ശുചിയാക്കി അങ്ങോട്ട്‌ തകര്‍ത്തു. ഒരു തരത്തില്‍ ഒപ്പിച്ചു. പിന്നെ അടുത്ത ആള്‍ തുടങ്ങി .  സേഫ്റ്റി എന്നാല്‍ എന്താണ്...???? ഞാന്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.  .. ! അപ്പോള്‍ അടുത്ത ചോദ്യം PP എന്നാല്‍ എന്താണ് ..???  ഭാഗ്യത്തിന് അത് എന്താണെന്നു പുറത്തിരുന്നപ്പോള്‍ ആരോ പറയുന്നത് കേട്ടരുന്നു PP എന്നാല്‍ PERSONAL PROTECTION ആണ് എന്ന്. ഞാന്‍ അങ്ങ് തകര്‍ത്തില്ലേ ... അപ്പോള്‍ ദേ അടുത്ത ചോദ്യം PP equipment's  എന്തൊക്കെ ആണ്.????  അതും ഭാഗ്യത്തിന്  എനിക്കറിയാം .. ഹെല്‍മെറ്റ്‌ , ഗ്ലാസ് ,ഷൂ  .. ഇത്രയും പറഞ്ഞപ്പോലെക്കും ആ കിളവന്‍ എന്നോട് പറഞ്ഞു ok GO GO  അത് കേട്ടതും എന്റെ മനസ്സ് ഒന്ന് പിടച്ചു എല്ലാം തകര്‍ന്നല്ലോ  ... !!! ഞാന്‍ അവര്‍ക്ക് അവസാനമായ് ഒരു നന്ദിയും കൊടുത്തു പുറത്തിറങ്ങി .എന്റെ പാസ്പോര്‍ട്ട് അവരുടെ കയ്യില്‍ ആണ് അത് കിട്ടുക  ആയിരുന്നേല്‍ പോകാമായിരുന്നു ... 
     ഞാന്‍ അങ്ങനെ പുറത്തു നില്‍ക്കുകയാണ്. അല്‍പനേരം കഴിഞ്ഞപ്പോള്‍ എന്റെതടക്കം കുറച്ചു പാസ്പോര്‍ട്ട്‌ കള്‍ പുറത്തു വന്നു പേരുകള്‍ വിളിച്ചു പാസ്പോര്‍ട്ട്‌ കൊടുക്കുവാന്നു .അതില്‍ ചിലര്‍ മെഡിക്കല്‍ എടുക്കാന്‍ പറഞ്ഞു വിടുന്നു ചിലരെ വീട്ടില്‍ പറഞ്ഞു വിടുന്നു...!! ഞാനും വീട്ടില്‍ പോകാന്‍  ഉള്ളതാണ്.. പെട്ടെന്ന് എന്റെ പേര് വിളിച്ചു .. "ഡിവിന്‍ ദേവസ്യ " ആ വിളി എന്റെ കാതുകള്‍ക്ക്‌ ഒരു പ്രകമ്പനം പോലെയാണ് തോന്നിയത് . എന്നിട്ട് എന്നോട് പറഞ്ഞു "മെഡിക്കല്‍ ചെയ്തോളു.".......... അപ്പോള്‍ എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി ....! ഒന്നല്ല ഒത്തിരി ലഡ്ഡു കള്‍ ഒന്നിച്ചു പൊട്ടി ... മാലപ്പടക്കം പോട്ടുന്നമാതിരി .....!!!!!! ഞാന്‍ അങ്ങനെ ഇന്റര്‍വ്യൂ എന്നാ കടമ്പ കടന്നിരിക്കുന്നു............. സത്യത്തില്‍ ഞാന്‍ വാ പൊളിച്ചു നിന്നുപോയി .........!!!  
            പിന്നെ  അവിടെ നിന്ന്  മെഡിക്കല്‍ എടുക്കാന്‍ ഉള്ള നെട്ടോട്ടം ആയിരുന്നു അത് ഒരു ഓട്ടം തന്നെ ആയിരുന്നു..ആദ്യം അവിടെ നിന്ന് പാരിസ് നഗറില്‍ എത്തണം  അവിടെത്താന്‍ കുറച്ചു സമയം എടുത്തു. അങ്ങനെ അവിടെ വന്നു കേറിയപ്പോള്‍  അവിടെ കണ്ട കാഴ്ച ഞങളെ  ഞെട്ടിച്ചു കളഞ്ഞു..... !! അവിടെ ഞങ്ങള്‍ക്ക് മുന്‍പ് വന്നവരുടെ ഒരു കൂട്ടം ഉണ്ട് . ഞങ്ങള്‍ ആണ്  അവസാനം അവിടെ എത്തിയിരിക്കുന്നത് ....  അപ്പോള്‍ തന്നെ സമയം 5 മണിയായിരുന്നു .... ഇനി എപ്പോള്‍ മെഡിക്കല്‍ കഴിയുമോ..???? അങ്ങനെ  അടൂര്‍ ന്റെ  സിനിമ കാണുന്നത് പോലെ  കാത്തിരുന്നു  മെഡിക്കല്‍ നായി  അപ്പോഴേക്കും ആദ്യം വന്നവര്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിരുന്നു അവര്‍ പുറത്തിറങ്ങുമ്പോള്‍ അവരുടെ കയ്യില്‍ മൂന്നു സ്ലിപ് ഉം ഉണ്ട് അതെന്തെന്നു അറിയാന്‍ നോക്കിയപ്പോള്‍ ആണ് അറിയുന്നത്... അവിടേം കൊണ്ട് മെഡിക്കല്‍ തീരുന്നില്ല ഇനിയും ചെന്നൈ ഉടെ പലഭാഗങ്ങളിലായി മൂന്നു ഇടത്തും കൂടി  ഉണ്ട് .  അതിന്റെ എല്ലാം അട്രെസ്സും  അവിടെ ചെല്ലേണ്ട ടൈമിങ്ങ്  ആണ്  ......! ഹാവൂ‍ൂ‍ൂ‍ൂ‍ൂ ഇപ്പോള്‍ എല്ലാം കൊണ്ടും തൃപ്തി ആയി. അവിടെ ആദ്യം ബ്ലഡ്‌ എടുത്തു  അത് എടുക്കനിരുന്ന ആളിനെ കണ്ടാല്‍ ചോര കുടിക്കാന്‍ ഇരിക്കുന്നവന്‍ ആണെന്ന് തന്നെ പറയും. പുള്ളിടെ ഒരു കുത്ത് പശുവിനെ കുത്തുന്ന പോലെയാണ് അങ്ങേരു എന്റെ ബ്ലഡ്‌ എടുത്തത്‌.....!! അത് കഴിഞ്ഞു ചെല്ലുമ്പോള്‍ ഒരു കുപ്പി തന്നിട്ട് പറഞ്ഞു പൊയ്  യൂറിന്‍ എടുത്തോണ്ട് വരന്‍ അത് കഴിഞ്ഞു ചെന്നപ്പോള്‍ പറഞ്ഞു ഷര്‍ട്ട് ഊരാന്‍ ങേ ... !! ഇതെന്തിനാ ഷര്‍ട്ട് ഊരുന്നത് ഇനി വല്ല തട്ടിപ്പും ആണോ ആവൊ. അതിനൊന്നും ആയിരുന്നില്ല X- RAY എടുക്കാന്‍ ആയിരുന്നു. അങ്ങനെ അവിടുത്തെ പരിപട്യെല്ലാം കഴിഞ്ഞപ്പോള്‍  6 മണിയായ്‌  അവിടുന്ന് കിട്ടിയ  സ്ലിപും ആയി ഞങളുടെ ഓട്ടം തുടങ്ങി ഞങ്ങളുടെ ബാച്ചില്‍ അപ്പോള്‍ 5 പേരാണ് ഉള്ളത്..
       അടുത്ത ലക്‌ഷ്യം ഐ ഹോസ്പിറ്റല്‍ ആണ് ... !!  അവിടെ പ്രതേകിച്ചു പരിപാടി ഒന്നും ഇല്ലാരുന്നു ... ചെന്ന് ഇറങ്ങി.  അവിടെന്നു എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ 6 .45 ആയി ഇനി 7.30  ക്കു മുന്‍പ് അടുത്ത സ്ഥലത്ത് എത്തണം  പിന്നെ അങ്ങോട്ട്‌ ഉള്ള ഓട്ടമായി  അത് ചെന്നൈ ഉടെ ഏതോ ഒരറ്റത്ത് ആണ് ഒരു വിധത്തില്‍ അവിടെ ചെന്ന് എത്തി  അവിടുത്തെ ടെസ്റ്റിംഗ് എല്ലാം കഴിഞ്ഞു ഇറങ്ങി അവിടുന്ന് ഇറങ്ങിയപ്പോള്‍ സമയം 8.30  കഴിഞ്ഞു. ഇനി TH. റോഡ്‌ എന്നാ സ്ഥലത്ത് പോണം ഇപ്പോള്‍ നില്‍ക്കുന്നത്  മൈലാപൂര്‍ എന്നാ സ്ഥലത്ത് ആണ് ഇനി അങ്ങോട്ടുള്ള ബസ്‌ എവിടുന്നു കിട്ടുമെന്ന് അറിയില്ല .....!!!  ഒരാളോട് ചോദിച്ചപ്പോള്‍ പുള്ളി ഒരിടത്തേക്ക് ചൂണ്ടി  അന്ങ്ങനെ അങ്ങോട്ട്‌ നടന്നു  അവിദ് ചെന്നപ്പോള്‍ അറിയുന്നു അവിടെയല്ല ഞങ്ങള്‍ വന്നതിന്റെ നേരെ ഓപ്പോസിറ്റ് സൈഡില്‍ ആണ് ബസ്‌ വരിക എന്ന്..... മടുത്തു അളിയാ ... നടന്നു മടുത്തു ... കൂട്ടത്തിലെ അല്പം തടിയുള്ള ബേസില്‍ പറഞ്ഞു ..... അത് ശരിയാ ഞങള്‍ എല്ലാരും മടുത്തു. രാവിലെ തൊട്ടു ഒന്നും കഴിച്ചിട്ടുമില്ല.......!!! എന്തായാലും നടക്കുകയല്ലാതെ വേറെ വഴിയില്ല അങ്ങനെ നടന്നു ഒരു വിധത്തില്‍ ചെന്ന്  ബസ്‌ പിടിച്ചു . അതില്‍ കയറിയതും ബേസില്‍ നല്ല ഉറക്കം.... ബസ്‌ ആണെങ്കില്‍ പണ്ട് ആമയും മുയലും ഓടിയപ്പോള്‍ ആമ ജയിച്ചതിന്റെ  വാശി തീര്‍ക്കാന്‍  ആമയെകാളും പയ്യെ ആണ് ഓടുന്നത്...... ബസ്‌ ഓടി ഓടി ഒരു വിധത്തില്‍ സ്ഥലമെത്തി . അവിടെ ക്ലിനിക്‌ തപ്പി പിടിച്ചു അവിടുത്തെ ടെസ്റ്റും കഴിഞ്ഞു ഇറങ്ങിയപ്പോള്‍ സമയം 9.30 കഴിഞ്ഞു. 
      എനിക്ക് ഇനി 10 മണിക്ക് മുന്‍പ് ബീച്ച് സ്റ്റേഷനില്‍ എത്തണം എന്റെ ലാസ്റ്റ് വണ്ടി 10 മണിക്ക് ആണ്. അവരോടു യാത്ര പറഞ്ഞു അടുത്ത് കണ്ട ഷെയര്‍ ഓട്ടോയില്‍ കേറി . ഞാനും ഒരു ചേച്ചിയും ഒരു കൊച്ചും മാത്രമാണ് ഓട്ടോയില്‍ ഉള്ളത്. പോകുന്ന വഴിക്ക്  ചേച്ചി ഇറങ്ങി  ഇനി ഞാന്‍ മാത്രം . ചെറിയൊരു പേടി ... ഏയ്‌ അങ്ങനൊന്നും ഇല്ല ......!!!! കുറച്ചു മുന്‍പോട്ടു പോയപ്പോള്‍ ആണ് ശരിക്കും പേടിച്ചത് . ഒരു പുള്ളിക്കാരന്‍ വണ്ടിക്കു വട്ടം ചാടി അത് കണ്ടു ഓട്ടോക്കാരന്‍ അങ്ങേരെ തെറി വിളിച്ചു വണ്ടി നിരുതിയിട്ടാണ് തെറിവിളി ...!!! കുറുകെ ചാടിയ പുള്ളി ഓടി വന്നു ഓട്ടോ കാരനെ പിടിച്ചു രണ്ടു അടി ..... !! അമ്മോ... പിന്നെ ഓട്ടോക്കാരന്റെ  പുറത്തു വീഴുന്ന കൈകളുടെ എണ്ണം കൂടി ... ഞാന്‍ അകെ പെട്ട് പോയ അവസ്ഥ ഞാന്‍ ഓട്ടോയുടെ ഉള്ളില്‍ ഒരു മൂലയ്ക്ക് പതുങ്ങി ഇരിക്കുകയാണ് . എന്തോ ഭാഗ്യത്തിന് അവര്‍ എന്റെ പുറത്തു കൈ വെച്ചില്ല. എങ്ങനെയോ ഓട്ടോക്കാരന്‍ അവിടുന്ന് രക്ഷപെട്ടു ഓടി വന്നു വണ്ടി എടുത്തു ഒറ്റ പോക്കരുന്നു ... എന്റെ സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ ചാടി ഇറങ്ങി  പുള്ളി ചോദിച്ച പൈസയും കൊടുത്തു അവിടുന്ന് സ്ഥലം കാലിയാക്കി  ഇല്ലെങ്കില്‍ തമിഴ്നാട്‌ ആണേ സ്ഥലം ചിലപ്പോള്‍ എനിക്ക് കിട്ടാത്ത അടി വണ്ടിയും  പിടിച്ചു വന്നുന്നു ഇരിക്കും ..... അങ്ങനെ എന്റെ സംഭവ ബഹുലമായ ചെന്നയിലെ ഇന്റര്‍വ്യൂ  കഴിഞ്ഞു..... ഒരു വേറിട്ട അനുഭവം ആയിരുന്നു......!!!!!


പിന്‍കുറിപ് : അല്പം വല്യ ഒരു പോസ്റ്റ്‌ ആണ്.... എല്ലാം കൂടി ഈ ഒറ്റ പോസ്റ്റില്‍ അങ്ങ് എഴുതി തീര്‍ത്തു വല്യ മെഗാ സീരിയേല്‍ പോലെ വലിച്ചു നീട്ടാന്‍ താല്പര്യമില്ല അത് കൊണ്ട..... പിന്നെ അത്ര ഭാഷ ശുദ്ധി കാണില്ല ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല അത് കൊണ്ടാണ് ക്ഷമിക്കണം.. പൊറുക്കണം.... 


Sunday, 22 September 2013

ഒരു ഇന്റര്‍വ്യൂവിനു പോയ കഥ 1

                 ഞാന്‍ അങ്ങനെ ആദ്യമായ്  ഒരു ഇന്റര്‍വ്യൂവിനു പോയ കഥയാണ്  പറയാന്‍ പോകുന്നത് ...........!!! ഇതൊരു കഥയല്ല ഇമ്മിണി ബല്ല്യ ഒരു കാര്യമാണ്.... (എനിക്ക്......!)  അകെ ഞാന്‍ ഒരു ഇന്റര്‍വ്യൂവിനെ  പോയിട്ടുള്ളു ..അത് ഇതാണ്.. !!!     അങ്ങനെ ഇന്റര്‍വ്യൂ ചെന്നൈ എന്നാ മഹാനരകത്തില്‍ ( നഗരം ' അതുപോലെ ചൂട് ആണ് ') ആണ്.  അവിടെ എന്റെ സുഹൃത്തായ പോള്‍സണ്‍  ഉണ്ട് തലേദിവസം തന്നെ ചെന്നൈ നഗരത്തില്‍ എത്തി . പോള്‍സണ്‍  ന്റെ വീട്ടില്‍ അന്തിയുറങ്ങി ..... അതി രാവിലെ   -----       എഴുന്നേറ്റു (എന്റെ അതിരാവിലെ ) കുളിക്കാന്‍ വെള്ളം കുറവാണു ആ ഉള്ള വെള്ളത്തില്‍ ഒന്ന് കുളിച്ചു എന്ന് വരുത്തി തീര്‍ത്തു... പുതിയ ഷര്‍ട്ട്  പുതിയ പാന്റും പുതിയ ബെല്‍റ്റ്‌ ... അങ്ങനെ എല്ലാം പുതിയത് ഇട്ടു ഇന്സേര്ട്ട് ചെയ്തു പുറത്തിറങ്ങി. നേരം പര പര വെളുക്കുന്നത്തെ ഒള്ളു . ഇന്റര്‍വ്യൂ നുന്ഗംപക്കം എന്നാ ഒരു സ്ഥലത്താണ് . ഞാന്‍ നില്‍ക്കുന്നത്  നാരായണപുരം  എന്നാ സ്ഥലത്തും. അവിടുന്ന് ആദ്യം കണ്ട ബസ്‌ നു  ഗിണ്ടി ടിക്കറ്റ്‌ എടുത്തു.  സ്ഥലം വരുന്നതും നോക്കി ഇരുന്നു .... അവിടെ ഇറങ്ങി  അവിടുന്ന് ട്രെയിനില്‍ ആണ് നുന്ഗംപക്കം പോകേണ്ടത്. ഓടിച്ചെന്നു ടിക്കറ്റ്‌ എടുത്തു വണ്ടി വന്നു കേറി നുന്ഗംപക്കം ചെന്നിറങ്ങി . ഇനിയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. ... അവിടെ  നിന്നും പുറത്തിറങ്ങാന്‍ ഓവര്‍ ബ്രിഡ്ജ് കേറി രണ്ടു വഴി ഉണ്ട് ഒന്ന് ഇടത്തോട്ടും ഒന്ന് വലത്തോട്ടും .....! അവിടെ ഒന്ന് പകച്ചു നിന്നു ഞാന്‍ എന്നാലും ഞാന്‍ ആരോടും ചോദിച്ചില്ല  നമുക്ക് എല്ലാം അറിയാമല്ലോ എന്നാ ഭാവത്തില്‍ ഇടത്തോട്ട് ഉള്ള വഴിയിലൂടെ നടന്നു .
         പുറത്തിറങ്ങിയതും ഒരു ഷെയര്‍ ഓട്ടോ എന്റെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവന്നു ചവുട്ടി നിരുത്തീട്ടു  ചോദിച്ചു " അണ്ണാ എന്ഗെ പോണം ...?????' (സേലത്ത് പഠിച്ചതുകൊണ്ട് തമിള്‍ ഭാഷ നല്ലപോലെ അറിയാം എന്നുള്ള ധൈര്യംത്തിലാണ് ചെന്നൈയില്‍ വന്നിറങ്ങിയത്) പറഞ്ഞു ' KFC പോണം '    'വാന്ഗോ എരുന്ഗോ ' ഹാവൂ‍ൂ‍ൂ‍ൂ‍ൂ ആശ്വാസമായ് .. വന്നതേ വണ്ടി കിട്ടില്ലോ... !! അതൊരു വല്യ പണിയാണ്  വണ്ടിക്കു വന്നെതെന്നു  പിന്നെയാണ് അറിഞ്ഞത് .... പുള്ളിക്കാരന്‍ ചെന്നൈ മുഴുവന്‍ കറക്കിന്നു തോന്നുന്നു. ഇടയ്ക്കു ഞാന്‍ ചോദിക്കും "അണ്ണാ വന്തിച്ച ...???" പുള്ളി പറയും "പക്കത്തില്  ത ഇരുക്ക്‌ ...." ആരുടെ പക്കത്തില് ആണ് ആവൊ..???? അവസാനം ഏതോ ഒരു പട്ടിക്കാട്ടില്‍ കൊണ്ട് പൊയ് എന്നെ ഇറക്കിട്ട് പുള്ളി പറഞ്ഞു ' ഇഗെന്നു  ഫസ്റ്റ് ലെഫ്റ്റ്  കട്ട്‌ പണ്ണി ... സ്ട്രൈറ്റ പോയ പോതും കണ്ണേ......!!! ' എനിക്ക് ഒന്നും മനസ്സിലായില്ല .... അവിടെന്നു നോക്കിയിട്ട് ഒരു KFC യും ഇല്ല . അകെ പെട്ട് പോയ അവസ്ഥ . അവസാനം ഏജന്‍സിയില്‍ ഉള്ള സാറിനെ ഫോണ്‍ വിളിച്ചു . പുള്ളിയോട് ഞാന്‍ നില്‍ക്കുന്ന സ്ഥലത്തെ അഡ്രെസ്സ് പറഞ്ഞു കൊടുത്തപ്പോള്‍ പുള്ളി ചോദിച്ചു എന്തിനാ അവിടെ പോയത് എന്ന് ..?? 'അതൊരു  ഓട്ടോക്കാരന്‍ പട്ടിച്ചതാണ് സാറെ ..!!' സര്‍ എന്നോട് പറഞ്ഞു ആദ്യം ഓട്ടോ കേറിയ സ്ഥലത്ത് വരാന്‍.  ഇനി അങ്ങോട്ടുല്‍ ഓട്ടോക്ക് എവിടെ പോകണോ ...!!!???. അങ്ങനെ ഒരു തരത്തില്‍ ഒരു മൈല്‍ നടന്നു ഓട്ടോ കിട്ടി  ആദ്യം കേറിയ സ്ഥലത്ത് വന്നു . അവിടെ നിന്ന്  മാക്ബത്ത് എന്നുള്ള ഹോട്ടലിന്റെ അടുത്ത് പോകാനുള്ള ഷെയര്‍ ഓട്ടോയില്‍ കേറി . അപ്പോളും എന്റെ ടെന്‍ഷന്‍ പൊയട്ടില്ല ഇനി ഈ ഓട്ടോക്കാരന്‍ എവിടെ കൊണ്ട് പൊയ് വിടുമോ..!!?? . അത് കൊണ്ട് കേറിയപ്പോള്‍ തൊട്ടു ഞാന്‍ പുള്ളിയോട് ചോദ്യം തുടങ്ങി." അണ്ണാ KFC ആയിടിച്ച ..???" പുള്ളി പറയും" ഇല്ല " . കുറച്ചു കഴിയുമ്പോള്‍ ഞാന്‍ വീണ്ടും ചോദിക്കും പഴയ ചോദ്യം ..." അണ്ണാ KFC ആയിടിച്ച ..???"  പുള്ളി പഴയ മറുപടി തന്നെ തരും . അവസാനം എന്റെ വെവലാധി മറ്റുള്ളവര്‍ക്ക് അരോചകമായി തുടങ്ങി എന്ന് എനിക്ക് അവരുടെ മുഖത്തുനിന്നും മനസ്സിലാക്കി . എന്നാലും ഒന്ന് പറ്റിയ അമളി ഇനി പറ്റെല്ലെന്നു ആണല്ലോ എന്റെ ചിന്ത. അവസാനം എന്റെ അടുത്തിരുന്ന പുള്ളി പറഞ്ഞു ഞാന്‍ ഇറങ്ങുന്നിടത് ഇറങ്ങിയാല്‍ മതി എന്ന് . അങ്ങനെ ഒരു വിധം ആശ്വാസമായ് . പുള്ളി ഇറങ്ങിയതിന്റെ കൂടെ ഞാനും ഇറങ്ങി പുള്ളി വഴി പറഞ്ഞു തന്നു . അങ്ങനെ ഒടുവില്‍ ലാത് കണ്ടുപിടിച്ചു  കാവേരി കോമ്പ്ലെക്സ് ...!! പിടിച്ചത് പുലി വാല്‍ ആകാതിരുന്നാല്‍ മതി ...!! 
ഇതെല്ലാം എന്ത്........!!!!
          അങ്ങനെ കാവേരി കോമ്പ്ലെക്സ്  സ്റെപ്പുകള്‍ കയറി  ചെന്നു അവിടെ എന്നെ കാത്തിരുന്നത് പോലെ കുറച്ചു പേര്‍ ഇരുപ്പുണ്ടാരുന്നു ...!! ഞാന്‍ ചെന്നത്തെ അവര്‍ പറഞ്ഞു  വലതു വശത്തേക്ക് പോയാല്‍ മതി.. ഹാവു..  അങ്ങനെ ഏജന്‍സി ഓഫിസ്‌ കണ്ടെത്തിയ ആശ്വാസത്തോടെ അങ്ങോട്ട്‌ ചെന്നു .. അവിടെ കണ്ട കാഴ്ച ഇങ്ങനെ ആണ് . 20ഉം , 30ഉം, 50ഉം  വയസ് പ്രായമുള്ള ആള്‍ക്കാര്‍ ... ഞാന്‍ വിചാരിച്ചു ഇവരോടൊക്കെ ആണല്ലോ ഞാന്‍ ഏറ്റു മുട്ടേണ്ടി വരിക . ഉള്ളി ചെന്നു അവിടെ രണ്ടു തമിഴത്തി തരുണീ മണികള്‍ ഇരുപ്പുണ്ട്‌ അവരോടു ഞാന്‍ പറഞ്ഞു  ഇന്റര്‍വ്യൂവിനു വന്നതാണ്‌....! അവര്‍ ഒരു അപ്ലിക്കേഷന്‍ ഫോം തന്നു അത് പൂരിപ്പിചു സെര്‍ട്ടിഫികറ്റ് ഉം വെച്ച് കൊടുക്കാന്‍ പറഞ്ഞു.  ഞാന്‍ പുറത്തു വന്നിരുന്നു ആഞ്ഞു പൂരിപ്പിച്ചു രണ്ടു പേജുണ്ട് അത്. അവസാനം ഞാന്‍ അതുമായ് അവരുടെ അടുത്ത് ചെന്നു അവര്‍ സ്നേഹത്തോടെ അത് വാങ്ങിച്ചു .എന്നിട്ട് അത് നോക്കിയിട്ട് പറഞ്ഞു ഇതില്‍ എക്സ്പീരിയന്‍സ്‌  സെര്‍ട്ടിഫികറ്റ്  ഇല്ലല്ലോ. അതിനു എക്സ്പീരിയന്‍സ്‌  ഉണ്ടെങ്കില്‍  അല്ലെ ആ സെര്‍ട്ടിഫികറ്റ് കാണു... ഞാന്‍ തിരിച്ചു ചോദിച്ചു . അവര്‍ക്ക് അത് അത്രയ്ക്ക് അങ്ങ് ബോധിച്ചില്ല . യ്യോ ഞാന്‍ പറഞ്ഞത് ഇനി കൂടിപ്പോയോ .    !!
                അവര്‍ ചോദിച്ചു ഇതു പോസ്റ്റിലേക്ക് ആണ് അപ്ലിക്കേഷന്‍ ..?? Roustabout എന്നാ പോസ്റ്റ്‌ ആണ്.....!!? . അവര്‍ തമ്മില്‍ മുഖത്തോട് മുഖം നോക്കിയിട്ട് എന്നോട് .. ഇങ്ങനൊരു പോസ്റ്റ്‌ ഇവിടെ എടുക്കുന്നില്ല .....!! എന്റെ കണ്ണില്‍ ഇരുട്ട് കേറി ... ഇതിനു വേണ്ടി ഇവിടെ വരേ വന്നിട്ട്....!!!! ഇലയിട്ടു ഉണ്ണാന്‍ വിളിച്ചിട്ട് ചോറില്ല എന്ന് പറയുന്ന മാതിരി ...!! എന്തെടപാട് ..?!! ഞാന്‍ മൊബൈല്‍ എടുത്തു എനിക്ക് വന്ന മെസ്സേജ്ലെ അഡ്രെസ്സ് കാണിച്ചു കൊടുത്തു . അവര്‍ അപ്പോള്‍ കറുത്ത മുഖത്ത് വെളുത്ത പല്ലുകാട്ടി ചിരിച്ചോണ്ട് പറഞ്ഞു . ഇത് ഇവിടെയല്ല ഈ ഫ്ലോറില്‍ ഇടതു വശത്ത് ലാസ്റ്റ് റൂം ആണ്.!!!! ഞാന്‍ ചുറ്റും നോക്കി ആരും കണ്ടില്ലാന്നു തോന്നുന്നു .. ചമ്മി ഐസ് അയ മുഖവുമായി ഞാന്‍ അവിടെ നിന്നും ഇറങ്ങി നടന്നു ലാസ്റ്റ് റൂമിലേക്ക്‌ .എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ട ആ മഹാന്മാരെ കുറിച്ച് മനസ്സില്‍ നല്ല പോലെ ..... ഓര്‍ത്തുകൊണ്ട്‌...... ഇവന്മാര്‍ ഇങ്ങനെ  സഹായിക്കാന്‍ തുടങ്ങിയാല്‍ മനുഷ്യന്‍ പെട്ട് പോയത് തന്നെ........!!!!  

 ഇനിയും ഉണ്ട് ഒത്തിരി വിശേഷങ്ങള്‍ ഇന്റര്‍വ്യൂ റൂമില്‍ കേറിയതും മെഡിക്കല്‍നു പോയതും .. എല്ലാം കൂടെ ഒന്നിച്ചു പറഞ്ഞു നിങ്ങളെ ബോര്‍ അടിപ്പിക്കുന്നില്ല ബാക്കി അടുത്ത ദിവസം ......

ചിത്രം ; ഗൂഗിളിന്റെ ആണ് 

Thursday, 12 September 2013

വേര്‍പാടിന്റെ നൊമ്പരങ്ങള്‍...........

സേലം ... അത് എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു സ്ഥലമാണ്‌.  എന്നെ ഇടുക്കിയിലെ ഇടുങ്ങിയ ചിന്തകളില്‍ നിന്ന് ( ഇടുക്കികാര്‍ അങ്ങനെയല്ല ഞാന്‍ ഒരു അതിശയോക്തി   പറഞ്ഞതാണ്‌.....) ഒരു വല്യ ചിന്തകളുടെ ലോകത്തേക്ക് എത്തിച്ചത് സേലത്തെ എന്റെ ജീവിതമാണ്‌...... ഇന്ന്നു കാന്നുന്ന മഞ്ഞു തുള്ളി ഉണ്ടാകാന്‍  തന്നെ കാരണം സേലം ആണെന്ന് പറയാം. ആദ്യമായ് സേലത്ത് വരുമ്പോള്‍.  ഏതോ അത്ഭുത ലോകത്ത് എത്തിയ ആലീസിനെ പോലെ ഇടുക്കിയുടെ ഇടുക്കില്‍ നിന്നും പുറത്തെ ( ഒരിക്കലും ഞാന്‍ ഇടുക്കിയെ മോശമായി കാണുക ഇല്ല കാരണം ഇടുക്കി എന്റെ സ്വന്തം നാടാണ്‌.. അതിനപ്പുറം മറ്റൊന്നും ഇല്ല ......... സ്വര്‍ഗ്ഗം ആണ് ഇടുക്കി..) മറ്റൊരു ലോകത്തിലേക്ക് പുതിയ ജീവിത രീതികളിലേക്ക് ഉള്ള ഒരു കാല്‍വയ്പ്‌ ആരുന്നു അത്.......!!! ( സെലെത്തെ കുടുതല്‍ സംഭവങ്ങള്‍ വരുന്നുണ്ട്.)
ഇത് പട്ടിണി സഹിക്കാതായപ്പോള്‍   ചെയ്ത ഒരു പരിപാടി 
    നാലു വര്ഷം കൊണ്ട് എന്നെ ജീവിതം പഠിപ്പിച്ചതും ജീവിക്കാന്‍ പഠിപ്പിച്ചതും എന്നെ ഞാന്‍ എന്നാ ഒരു വ്യക്തി ആക്കി തീര്‍ത്തതിനും ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്‌ സേലം . സേലത്തെ ജീവിതത്തിലൂടെ ഞാന്‍ പഠിക്കേണ്ടതും പഠിക്കേണ്ട ആവശ്യം ഇല്ലാത്തതുമായ ഒരുപാടു കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. ഇവിടുത്തെ ജീവിതത്തിലൂടെ ഞാന്‍ കോളേജ്  ജീവിതം ആസ്വദിക്കുക എന്നതിലുപരി ജീവിക്കാന്‍ പഠിക്കുകയാണ്   ചെയ്തത്....! അത് ഏത് രീതിയിലും ജീവിക്കാന്‍ പഠിപ്പിച്ചു എന്ന് തന്നെ പറയാം. !!!!...   പുതിയ  രീതികള്‍! പുതിയ ട്രെണ്ട്സ്...! അതി ഭീകരമായ ചൂട് ..! ഇത് വരെ ആരും കാണാത്ത പട്ടിണി  .......!!! എങ്ങനെ ഒക്കെ വെള്ളമടിക്കാം ......!!!!( അത് കണ്ടു പഠിച്ചതെ ഒള്ളു... ! അങ്ങനെ ഒരു ദൃഡപ്രതിഞ്ജ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു .. എന്നാലും ഒരു സങ്കടം ഉള്ളത് ഞാന്‍ കുടിക്കില്ല എന്ന് അറിഞ്ഞിട്ടും ഇതിനു വേണ്ടി നിര്‍ബന്ധിച്ച ഒരു പാട് പേര്‍ ഉണ്ട്  അവരോടു ഒരു വാക്ക് ...!! വെള്ളമടി തുടങ്ങിയാല്‍ നിര്‍ത്തുവാന്‍ വല്യ പാടാണ് ..... അതിനു ഒരാളെ കൂടി  കെണിയില്‍ പെടുത്തേണ്ട ആവശ്യമുണ്ടോ......??????  )  എങ്ങനെ ഒക്കെ പാമ്പ് ആകാം അത് ഏതൊക്കെ രീതിയില്‍ ഉണ്ട്........????? !!! അങ്ങനെ പലതും ..! അതെല്ലാം ഇവിടെ പറയാന്‍ പറ്റില്ല ചിലപ്പോള്‍ എന്നെ excise കാര് പിടിചു ഉള്ളെ തള്ളും..!!!
എഞ്ചിനീയറിംഗ്  സെര്ട്ടിഫികെട്ടും ആയി ഞാന്‍....
അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പഠിച്ച ഒരു ജീവിതന്മാണ് .............' സേലത്തെ ജീവിതം അതിനോട് വിട പറയാന്‍ ഒത്തിരി ബുദ്ധിമുട്ട് ഉണ്ട്.....!!!
     ആ ജീവിതം പടിപ്പിച്ച  പാഠംങ്ങളിലൂടെ  ഇന്നുംജീവിക്കുന്നു......! സേലത്തെ എല്ലാ ജീവിത രസങ്ങളും അവസാനിപ്പിച്ച്‌ വിട പറയുകയായിരുന്നു ഇന്നലെ ... ഇത്ര നാളത്തെ ജീവിതത്തിലൂടെ ഒരു എഞ്ചിനീയര്‍ ആയി എന്നതിലുപരി ഏത്  സാഹചര്യത്തിലും ജീവിക്കാന്‍ പഠിച്ചു  എന്നതാണ് ........!!! എങ്കിലും സേലത്തോട് വിട പറയാന്‍ ഒരു വിഷമം .. വേര്‍പാടുകള്‍  എന്നും നമ്മെ വേദനിപ്പിക്കും എന്നാല്‍ ആ വേര്‍പാട് ന്ല്ലതിനെങ്കില്‍ അതില്‍ സന്തോഷിക്കണം....!!!


പിന്‍കുറിപ്: ഇത് എന്റെ ചെറിയ ഒരു വിഷമം ഇന്നലെ സെര്ട്ടിഫികെട്ടും ആയി  വിടപറയുന്ന നിമിഷങ്ങളില്‍ തോന്നിയത് !! ...... 
നിങ്ങള്ക്ക് എത്രത്തോളം ഇഷ്ടപെടുമെന്നു അറിയില്ല........!!!!
 കുടുതല്‍ സേലത്തെ  വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ കാണാം   ...!!!

Monday, 9 September 2013

ചെറുകഥ ; ചതി


  
       അവള്‍ അവന്റെ പുറകില്‍ പറ്റിപ്പിടിച്ചിരുന്നു ബൈക്കില്‍ പോവുകയാണ് . അവരുടെ ആ യാത്ര കണ്ടാല്‍ തോന്നും ഏതോ ഭാര്യയും ഭര്‍ത്താവും ആണെന്ന് . അങ്ങനെ ഒന്നും അല്ല കേട്ടോ ...... അവള്‍ പറഞ്ഞു  ' മനോജേ ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ ..! ദൈവം എനിക്കീ ജന്മം തന്നത് മനോജിന്റെ കൂടെ ജീവിക്കുവാനാണ് .....! നീ എന്നും എന്‍റെ കൂടെ വേണം.....! ആ ഉള്ളില്‍ തട്ടിയ വാക്കുകള്‍ പറഞ്ഞപ്പോളെക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു ............! മഞ്ചുവിന്റെ തെനോലിക്കുന്ന വാക്കുകള്‍ കേട്ട്  അവന്‍  അക്സിലെറെര്‍ ആഞ്ഞുതിരിച്ചു . വണ്ടി പറക്കുകയാണ് അപ്പോള്‍ ആ ബൈക്ക് വിചാരിച്ചു 'ഇവനൊക്കെ ഓരോന്ന് കേള്‍ക്കുമ്പോള്‍ എന്‍റെ വള്ളിയില്‍ തന്നെ പിടിച്ചേ വലിക്കാവു എന്‍റെ വിധി ....!!!' 
ഗൂഗിളിന്റെ ആണ് പടം 
      അവരുടെ ബൈക്ക് റോഡിലൂടെ ചീറിപായുകയാണ്.. അതിനു കടിഞ്ഞാണിട്ടത് പോലെ അവളുടെ കിളി മൊഴി അവന്റെ കാതില്‍ എത്തി. മനോജേ സമയം ഒത്തിരി ആയി  എന്നെ അടുത്ത ബസ്സ്റ്റോപ്പില്‍ എന്നെ ഇറക്കിവിടു ഇനിയും വ്യ്കിയാല്‍ അമ്മ വഴക്ക് പറയും.... !!!... അപ്പോള്‍ മനോജിന്റെ മുഖത്ത് ഒരു ചെറു ചിരി വിടരുന്നത് അവള്‍ കണ്ടില്ല .... അവന്‍ അവളെ അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിട്ടു ...അവന്‍ അവിടെ നിന്നും ബൈക്കുമായി പറന്നു അടുത്ത താഴ്വരയിലേക്ക് ........
         അപ്പോള്‍ എല്ലാം അവള്‍ വാച്ചിലേക്ക് തേര് തെരെ നോക്കുന്നുണ്ടായിരുന്നു സമയം 4.10 ആയി ഇനിയും ആര്‍ക്കോ വേണ്ടി കാത്തുനില്‍ക്കുകയാണ് .... അജയ്  ഇത് വരെ വന്നില്ല അവനോടു പറഞ്ഞിരിക്കുന്നത് 4.15 ആണ് എന്തോ ഭാഗ്യത്തിന് അവന്‍ എത്തിയിട്ടില്ല ...!!
ഈ സമയം അജയ് കാര്‍ പറപ്പിക്കുകയായിരുന്നു അവളോട്‌ പറഞ്ഞേക്കുന്നത് 4.15 ആണ്. സുമിയെ കൊണ്ടുവിട്ടു ലേറ്റ് ആയി . അവന്‍ ചെന്നപ്പോള്‍ അവള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു . അവള്‍ക്കു വേണ്ടി അവന്‍ കാറിന്റെ ഡോര്‍ തുറന്നു കൊടുത്തു . അവള്‍ ഉള്ളിലേക്ക് കേറി അവന്‍ A/C ഓണ്‍ ചെയ്തു . മഞ്ചു കാത്തു നിന്ന് മുഷിഞ്ഞരുന്നോ ..?? അവന്‍ സ്നേഹത്തോടെ ചോദിച്ചു . ഏയ്‌ ഇല്ല ഞാന്‍ ഇപ്പോള്‍ എത്തിയതെ ഒള്ളു....!! അവള്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു കൊണ്ട്......ഈ യാത്രകള്‍ അവസാനിക്കാതിരുന്നെങ്കില്‍ ....! മഞ്ചു നിനക്ക് അത്രയ്ക്ക് ഇഷ്ടമാണോ എന്നെ......!! ദൈവം എനിക്കീ ജന്മം തന്നത് തന്നെ നിന്റെ കൂടെ ജീവിക്കാന്‍ അല്ലെ ....അജയ്....!! അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു ... അവള്‍ വിരലുകള്‍കൊണ്ട്‌ കണ്ണീര്‍ തുടച്ചു... കുറച്ചു നേരം ആ തണുത്ത A/C ഇല്‍ യാത്ര ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു ഇവിടെ നിര്‍ത്തിയേക്കു അജയ് ഇപ്പോള്‍ തന്നെ സമയം ഒരു പാട് വൈകി . ഇനിയും താമസിച്ചാല്‍ അമ്മ വഴക്ക് പറയും.... അജയ് വണ്ടി ഓരം ചേര്‍ത്ത് നിറുത്തി ... ബൈ അജയ് ... നാളെ കാണാം ....... അവള്‍ അവനെ യാത്രയാക്കി .. വാച്ചില്‍ നോക്കിക്കൊണ്ട്‌ അടുത്ത് കണ്ട ബസ്സ്റ്റൊപ്പിലേക്ക് നടന്നു അടുത്ത ആളെയും പ്രതീഷിച്ചു ... ആണെന്ന് തോന്നുന്നു ......
       കാറും ആയി പറന്ന അജയയുടെ മുന്നിലേക്ക്‌ മനോജിന്റെ കരീസ്മാ ബൈക്ക് ചേര്‍ത്ത് നിറുത്തി...എന്നിട്ട് അജയ്നോടായ് ... "അളിയാ അവള്‍ക്കീ ജന്മം കൊടുത്തത് നമുക്ക് വേണ്ടിയാട .....!!!!" അവര്‍ ഇരുവരും ഒരുമിച്ചു പറഞ്ഞു ... ദൈവമേ ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍........!!!!!! 

പിന്‍കുറിപ്: ഇത് ഒരു ചെറു കഥയാണ്  ... എവിടെയേലും  ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിനു സാമ്യം തോന്നരുത് ...! തോന്നിയാല്‍ എന്‍റെ കുഴപ്പമല്ല.......!!!
ആരു ആരെ ചതിച്ചു എന്ന് ചോദിക്കരുത്..........!!!!

Sunday, 8 September 2013

മനസ്സാക്ഷിക്കും വാതം പിടിച്ചോ...?

          അങ്ങനെ മഞ്ഞുതുള്ളിയുടെ ഒരു സ്വപ്നം പൂവണിയുകയാണ് ഇന്ന് ആദ്യമായ് മഞ്ഞുതുള്ളിയുടെ ഭിത്തിയില്‍ ഒരു പോസ്റ്റ്‌ അങ്ങേട്‌ പോസ്ടുവാണ് ഇതങ്ങട് മിന്നിചെക്കണേ മാതാവേ ...... (മഞ്ഞുതുള്ളി അല്പം വിശ്വാസിയാന്നേ ..!)
      ബ്ലോഗ്‌ എന്താണെന്നു അറിയില്ലാത്ത കാലത്ത്  ബ്ലോഗ്‌  ബ്ലോഗ്‌  .. എന്ന് കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്തോ വല്യാ സാധനം ആയിരിക്കും എന്ന് ....  അങ്ങനെ ഞാന്‍ ഗൂഗിളില്‍ കേറിയങ്ങ് തപ്പി ... അങ്ങനെ തപ്പി തപ്പി ചെന്നപ്പോള്‍ ഒരു ബ്ലോഗ്‌ കണ്ടു ബെര്‍ളിത്തരങ്ങള്‍  ഹോ ഒരു സംഭവമാണ് ആ ബ്ലോഗ് ... പിന്നെ അങ്ങനെ ഒത്തിരി എണ്ണം കണ്ടു......(ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ,ചിപ്പി,ഇതൊക്കെ ഉദാഹരണം....... )
എനിക്ക് അങ്ങനെ എഴുതാനൊന്നും അറിയില്ല ... പിന്നെ അതുമിതുമൊക്കെ കുത്തി കുറിക്കും ..
ഇതില്‍ വരുന്ന തെറ്റുകളും കുറ്റങ്ങളും എല്ലാം സദയം ക്ഷമിച്ചു തെറ്റ് തിരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തരുമെന്ന് പ്രതീഷിച്ചു കൊണ്ട്.....എന്‍റെ ആദ്യ പോസ്റ്റ്‌  അങ്ങെട്‌ പോസ്റ്റാന്‍  പോകുവാ.......!!!!!

        ഇന്നലെ (06/09/13) ഞാന്‍ ഏറണാകുളം വരെ പോയിരുന്നു അപ്പോള്‍ അവിടെ എന്‍റെ കണ്മുന്നില്‍ നടന്നാ ഒരു ദാരുണമായ സംഭവത്തെ കുറിച്ചുള്ള എന്‍റെ വിഷമമാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. ഞാനും എന്‍റെ ഒരു ഫ്രെണ്ടും കുടി കടവന്ത്രയില്‍ നിന്ന് വയറ്റില റൂട്ടില്‍ നടക്കുവാരുന്നു. അപ്പോള്‍ വയറ്റിലയില്‍ നിന്നും ഒരു ആംബുലന്‍സ് അതിന്റെ സൈരെന്‍ ഒക്കെ ഇട്ടു ചീറിപ്പാഞ്ഞു വരുന്നത് . അപ്പോള്‍ സമയം 4.30pm ആയിരുന്നു വഴി നിറയെ വണ്ടികള്‍ അതിനിടയിലുടെ ആണ് നമ്മുടെ ആംബുലന്‍സ് പറന്നു വരുന്നത് . ചില വാഹനങ്ങള്‍ ഒതുക്കി കൊടുക്കുന്നുണ്ട് . ചിലര്‍ ഇത് എന്‍റെ സ്വന്തം വഴിയാണ് ഇതിലൂടെ ഞാന്‍ മാത്രം വണ്ടി ഓടിച്ചാല്‍ മതി എന്നരീതിയില്‍ നടുക്കുടെ തന്നെ വണ്ടി ഓടിക്കുന്നു . ആംബുലന്‍സ് ഡ്രൈവര്‍ നല്ലപരിചയമുള്ള ആള്‍ ആണെന്ന് തോന്നുന്നു ഇതിനിടയിലൂടെ എല്ലാം വെട്ടിച്ചു എടുത്താണ് അങ്ങേരു വരുന്നത് ആംബുലന്‍സ് ഞങ്ങളെ മറികടന്നു പൊയ് എന്‍റെ കണ്ണുകള്‍ സാധാരണപോലെ അതിന്റെ പിന്നാലെ പൊയി .പെട്ടെന്ന് ഒരു സൌണ്ട് കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത് .അപ്പോള്‍ അതാ ഒരു ബൈക്ക് മരിഞ്ഞുവീഴുന്നു അതില്‍ നിന്നും ഒരു ചേട്ടന്‍ റോഡിലേക്ക് തെറിച്ചു വീഴുന്നു . ചേട്ടന്റെ തലയാണ് ആദ്യം നിലത്തടിച്ച്ത്. അപ്പോളേക്കും ഒരു കാര്‍ ഞങളെ മറികടന്നു പൊയരുന്നു . ഞങ്ങള്‍ അങ്ങോട്ട്‌ ഓടിച്ചെന്നു പുള്ളിയെ പിടിച്ചു എഴുന്നേല്‍പ്പിച്ചു . ബൈക്ക് റോഡില്‍ നിന്നും എടുത്തു മാറ്റി വെച്ചു അപ്പോളേക്കും ഒരു ഏഴു എട്ടു പേര്‍ ഓടി വന്നു..അങ്ങോട്ട്‌ . എന്തോ ഭാഗ്യത്തിന് പുള്ളിക്കാരന് കുടുതല്‍ ഒന്നും പറ്റിയില്ല .പുള്ളിയുടെ ഹെല്‍മെറ്റ്‌ ഊരി എന്റെകയ്യില്‍ തന്നു ഞാന്‍ ആ ഹെല്‍മെറ്റ്‌ ഒന്ന് നോക്കി അതിന്റെ ഒരു വശം ചളുങ്ങി ഇരിക്കുന്നു . അപ്പോള്‍ ഞാന്‍ വിചാരിച്ചു ഈ ഹെല്‍മെറ്റ്‌ ഇല്ലായിരുന്നെങ്കില്‍ .....!!!! ഹെല്‍മെറ്റ്‌ ധരിക്കേണ്ടാതിന്റെ ആവശ്യം ഞാനോര്‍ത്തു പൊയ്  ഞാന്‍ പലപ്പോഴും നാലു പേര്  കാണാന്‍ വേണ്ടി ഹെല്‍മെറ്റ്‌ ഇല്ലാതെ ബൈക്ക് ഓടിച്ചിട്ടുണ്ടേ......???
           ഞാന്‍ പറയാന്‍ വന്ന കാര്യം ഇതൊന്നുമല്ല . അപ്പോള്‍ ഒരാള്‍ അപകടം പറ്റിയ ചേട്ടനോട് ചോദിച്ചു ആശുപത്രിയില്‍ പോണോ എന്ന് . പുള്ളി പറഞ്ഞു വേണ്ട കാര്യമായിട്ട് കുഴപ്പമൊന്നും ഇല്ല ... ! അത് കേട്ടപ്പോഴേക്കും അവിടെ കുടിയിരുന്നവരില്‍ ഭൂരിപക്ഷം പേര് അപ്രത്യക്ഷരായ് ... ഇതു വഴി പോയെന്നു പോലും കണ്ടില്ല. ഒരു ചേട്ടന്‍ വഴി നടുക്കുള്ള വണ്ടി എടുത്തു ഒരു കടയുടെ മുന്‍പിലേക്ക് മാറ്റിവെച്ചു എന്നിട്ട് പുള്ളിയും പൊയ്.......ഇനി ബാക്കി ഞങ്ങള്‍ മൂന്നു പേരുണ്ട് ഞാനും എന്‍റെ കൂട്ടുകാരന്‍ മനീഷും അപകടം പറ്റിയ ചേട്ടനും മാത്രം.  ചേട്ടന്‍ ചോദിച്ചു കുറച്ചു വെള്ളം കിട്ടുമോ എന്ന്. ഞാന്‍ അടുത്തുള്ള കടയില്‍ നിന്നും ഒരു ബോട്ടില്‍ വെള്ളം മേടിച്ചുകൊണ്ട് വന്നു കൊടുത്തു ... പുള്ളി ആവശ്യത്തിനു കുടിച്ചു മുറിവ് കഴുകി . ഈ സമയം എല്ലാം വഴി അരികിലൂടെ കുറച്ചു പേര്‍ നിന്ന് ഞങ്ങള്‍ ഏതോ അന്യ ഗ്രഹത്തില്‍ നിന്നും വന്ന ജീവികളെ പോലെ നോക്കുന്നു......!!! ആ ചേട്ടന്‍ മുറിവ് ഒക്കെ കഴുകിട്ടു അവിടെ ഒരു കടയുടെ സൈഡില്‍ ഇരുന്നു . ഈ സമയമെല്ലാം ഞങ്ങള്‍ ആ പുള്ളിക്ക് കൂട്ടിരിക്കുവാരുന്നു. ചേട്ടനോട് ഞാന്‍ ചോദിച്ചു എന്താണ് സംഭവിച്ചത് ....?? പുള്ളി പറഞ്ഞു.. ' ആംബുലന്‍സ് വരുന്നത് കണ്ടു ഞാന്‍ എന്‍റെ ബൈക്ക് ഒതുക്കി കൊടുത്തു അത് കടന്നുപോയ് ഞാന്‍ വണ്ടി പയ്യെ നേരെ ആക്കി. അപ്പോഴേക്കും ഒരു കാറുകാരന്‍ ആംബുലന്‍സ് പോയതിന്റെ പുറകെ കിട്ടിയ ഇടക്ക് ആ കാറുകാരന്‍ കിട്ടിയതക്കം ഉപയോഗിച്ചതാണ്. അത് പക്ഷെ എന്‍റെ ബൈക്ക് നു പിന്നില്‍ തട്ടിയോ എന്ന് പോലും അറിയില്ല അപ്പോഴേക്കും ബൈകിന്റെ കടിഞ്ഞാണ്‍ എന്‍റെ കയ്യില്‍ നിന്നും പോയിരുന്നു .  ഇതാണ് സത്യത്തില്‍ സംഭവിച്ചത് ....!! എന്നാലും ആ ചേട്ടന്‍ ഇത്ര തിടുക്കം കുട്ടിയത്  എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്‍റെ ഭാര്യക്കും കുഞ്ഞിനും ആരു ഉണ്ടാകുമായിരുന്നു ...??? ആ ചോദ്യം സത്യത്തില്‍ എന്റെയും മനസ്സില്‍ കൊണ്ട് ....!! കാരണം ഞാനും ഇതേ പോലെ ചിലപ്പോള്‍ വണ്ടി ഓടിക്കാറുണ്ട് ... !!! ഞാനപ്പോള്‍ ഒരു തീരുമാനം എടുത്തു ഇനി ശ്രദ്ധിച്ചേ വണ്ടി ഓടിക്കു .... ആ ചേട്ടനെ പറഞ്ഞു വിട്ടു  ഞങ്ങള്‍ തിരിച്ചു നടന്നു അപ്പോള്‍ എന്‍റെ മനസ്സില്‍ ഉയര്‍ന്നു വന്ന കുറച്ചു ചിന്തകള്‍ ആണ് ഞാന്‍ താഴെ പങ്കുവയ്ക്കുന്നത് .......

1.   എന്താണ് ഈ മനുഷ്യരൊക്കെ ഇങ്ങനെ .....???? 
2.   എല്ലാവര്‍ക്കും അവനവന്റെ കാര്യങ്ങള്‍ ആണ് വലുത് (ആയിക്കോട്ടെ.......) എന്നാലും മറ്റുള്ളവര്‍ക്ക് ഉപദ്രവമാവും വിധം പ്രവര്‍ത്തിക്കാതെ ഇരുന്നു കൂടെ ....?????
3.  എന്തിനാണീ പരാക്രമങ്ങള്‍ ..... ???  നാം മൂലം ആര്‍ക്കെങ്കിലും അപകടം പറ്റിയാല്‍ അവര്‍ക്കുണ്ടാകുന്ന നഷ്ടത്തിന്  ആരാകും ഉത്തരവാദി ....??? 

       ഇതൊക്കെ എല്ലാരും പറയുന്ന  കാര്യമാണെങ്കിലും ഒന്ന് കുടി ചിന്തിക്കാന്‍ വേണ്ടി പറഞ്ഞൂന്നേ ഒള്ളു.......!!!!!!!!!

അനുബന്ധം : ഞാന്‍ ആ ചേട്ടനെ അവിടെ കൊണ്ടുപോയ് ഇരുത്തിക്കഴിഞ്ഞപ്പോള്‍ ചേട്ടന്‍ ബാഗ്ഗില്‍ നിന്നും ഫോണ്‍ അടിക്കുന്നത് കേട്ട് എടുത്തു  അപ്പോള്‍ അതില്‍ വിളിച്ചത് ആ ചേട്ടന്റെ ഭാര്യ ആയിരുന്നു ......!!! എന്നാലും ആ കൃത്യ  സമയത്ത് ചേച്ചി വിളിച്ചത്  ഓര്‍ക്കുമ്പോള്‍  ഓരോ ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ എന്തോ നമുക്ക് ചിന്തിക്കാനാവാത്ത ഒരു ബന്ധം ഉണ്ട് ..... ശാസ്ത്രത്തിനു പോലും കണ്ടുപിടിക്കാന്‍ ആവാത്ത ബന്ധം..........