"ഇന്‍ വസന്തം നഗര്‍" എന്നാല്‍ ഒരു കഥയല്ല ഒരു കാലയവനികയുടെ ചരിത്രം ആണ്. ഞങ്ങള്‍ കുറച്ചു പേരുടെ ജീവിതം പഠിപ്പിച്ച ജീവിക്കാന്‍ പഠിപ്പിച്ച ഞങ്ങള്‍ ജീവിച്ച ആ കാലത്തിന്റെ സ്പന്ദനം ആണ് . എന്റെ എഞ്ചിനീയറിംഗ് പഠനകാലത്തെ കുറച്ചു ഓര്‍മ്മകള്‍ ഞാന്‍ പങ്കു വെക്കുകയാണ് അത് എനിക്ക് ഇന്നും ജീവിക്കുന്ന സ്മരണകള്‍ ആണ് . അത്രക്കും വിലപ്പെട്ട ഒരു കാലയളവായിരുന്നു എനിക്ക്. ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ പേരാണ് "വസന്തം നഗര്‍ " എന്റെ ആ വിശേഷങ്ങള്‍ ഞാന്‍ കുറച്ചു ചിത്രങ്ങളിലൂടെ പങ്കുവെക്കാം.
![]() |
| "272/1 വസന്തം നഗര്‍" ... ഞങ്ങളുടെ കൊട്ടാരം.... |
ഈ വീടിനുമുണ്ട് ചില പ്രത്യേകതകള്‍ ആദ്യ വാതില്‍ തുറക്കുന്നത് കൈ വിരല്‍ ഉപയോഗിച്ചാണ് ..... എനിക്കൊഴിച്ചു ബാക്കി രൂമിലുള്ളവര്‍ക്ക് എല്ലാവര്ക്കും അത് സാധിക്കും എനിക്ക് മാത്രം പറ്റില്ലാരുന്നു. ഈ വീട് സേലത്തു പഠിക്കുന്ന സര്‍വ മലയാളി പുള്ളെര്‍ക്കും അറിയാം...! കാരണം ഈ വീടിന്റെ അത്ര സുഗകരമായ രീതിയില്‍ ഇരുന്നു വെള്ളം അടിക്കാന്‍ പറ്റിയ ഒരു വീട് ആ സെലത്തെങ്ങും ഇല്ല ...!
അത് കൊണ്ട് തന്നെ ഒരു മിനി ബാര്‍ ആയിരുന്നു മിക്ക ദിവസങ്ങളിലും ആ വീട്... ഒത്തിരി പാമ്പുകള്‍ വാളുപയോഗിച്ചു പടവെട്ടിയ ഒരു അംഗത്തട്ടയിരുന്നു അത് ചിലര്‍ക്ക് കന്നി അംഗവും ചിലര്‍ക്ക് സ്ഥിര പട വെട്ടലും ഒക്കെ നടന്ന വീട്.
ഈ കൊട്ടാരത്തിലെ അന്തേവാസികളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലേ ....
പന്തളം വിഷ്ണു എന്നാ മനീഷ് ഗോപി , ഇലന്തൂര്‍ അനോജ് പി സാമുവേല്‍ , പുന്തല എബിന്‍ ജോര്‍ജ് , കല്ലിശ്ശേരി ബിബിന്‍ ടി ചെറിയാന്‍ , ഹരിപ്പാട് ജിതിന്‍ ജോണ്‍ പിന്നെ തോപ്രമ്കുടിക്കാരന്‍ ഡിവിന്‍ അതായതു ഈ ഞാന്‍. ഞാന്‍ മാത്രം ആണ് ഹൈ റേഞ്ചില്‍ നിന്നുള്ള ഒരാള്‍ ...!
ഇതാ ഞങ്ങളുടെ കോളേജില്‍ പോക്ക് ഒന്ന് കണ്ടു നോക്കു....!!
ഇതാണ് കോളേജ് ലൈഫ് .... !!!!
ഇതാ ഞങ്ങളുടെ കോളേജില്‍ പോക്ക് ഒന്ന് കണ്ടു നോക്കു....!!
![]() |
| ഞങ്ങള്‍ വളരെ സിമ്പിള്‍ ആണേ.....!!! (ഫോട്ടോ എടുത്തത് ഞാന്‍ ആണ് അതാ ഞാന്‍ ഈ കൂടെ ഇല്ലാത്തത്) |
ജന്മദിനാഘോഷം
എനിക്ക് ഈ വീട്ടില്‍ വന്നതിനു ശേഷം ഏറെ പ്രിയപ്പെട്ടതായ ഒരു കാര്യം ഇവിടുത്തെ ജന്മദിനാഘോഷം ആണ് ... സത്യത്തില്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങള്‍ ആണ് . ഹോ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോളും കുളിര് കോരുന്നു ...!!! അതിന്റെ ഒരു ഫോട്ടോ ആയാലോ..???
![]() |
| കേക്ക് തീറ്റിക്കുന്ന കൂട്ടുകാര്‍ നടുക്ക് നില്‍ക്കുന്ന അത് ഞാനാണ് ട്ടോ |
ഇനി അവര്‍ എന്നെ മുട്ട കൊണ്ട് സ്നേഹം പ്രകടിപ്പിച്ചപോള്‍ .........!!!!
![]() |
| മുട്ട എനിക്കുള്ള സമ്മാനം |
ഇത് പോലെ എത്ര മുട്ടകള്‍ കൊണ്ടാണ് അവര്‍ എന്നോടുള്ള സ്നേഹം പ്രകടിപ്പിച്ചത് എന്ന് അറിയാമോ........? ഞാന്‍ ഒരു ബാറ്റ് ആയി നിന്നുകൊടുത്തു അവര്‍ മുട്ട എന്നാ ബോള്‍ കൊണ്ട് എറിഞ്ഞു പഠിച്ചു .... ആ സ്നേഹം എല്ലാം ഞാന്നും തിരിച്ചു കൊടുത്തു കേട്ടോ.... ആ ജന്മദിനഘോഷങ്ങളും ഒന്നും മറക്കില്ലൊരിക്കലും.........!
ഇത് പോലെ എത്ര എത്ര ജന്മദിനങ്ങള്‍
പരീക്ഷണാ ശാല
ഇത് പോലെ എത്ര എത്ര ജന്മദിനങ്ങള്‍
പരീക്ഷണാ ശാല
അത് പോലെ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആണ് ഞങ്ങളുടെ പാചകം ..! ചില ദിവസങ്ങളില്‍ ഒരു സദ്യക്കുള്ള വിഭവങ്ങള്‍ തന്നെ കാണും ചിലപ്പോള്‍ ഉപ്പ് മാത്രമായിരിക്കും കറി.....! ചിലപ്പോള്‍ ഗ്യാസ് കാണില്ല അപ്പോള്‍ തനി നടന്‍ രീതിയിലേക്ക് മാരും പാചകം അതിന്റെ ചില സാക്ഷ്യങ്ങള്‍ ഇതാ.......
ഇത് പോലെ എത്ര വട്ടം ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എന്ത് രുചിയാണെന്നു അറിയാമോ...? ഇങ്ങനെ ഉള്ള പരീക്ഷണങ്ങള്‍ അവസാനം ആയപ്പോഴേക്കും നിറുത്തണ്ട അവസ്ഥ വന്നു . പിന്നെ ഓരോ മെസ്സ്കളിലും ഉള്ള ഓട്ടമായിരുന്നു . ചില അവസരങ്ങളില്‍ ആള്‍ക്കാരും കൂടുതല്‍ ആയിരിക്കും അപ്പോള്‍ ഭക്ഷണം കൊണ്ടുവരുന്നത് ദാ ഇങ്ങനെ ആണ്...??!!!!
സേലംത്തുള്ള എല്ലാ മെസ്സുകളിലെയും ഫുഡ് ഞങ്ങള്‍ രുചിച്ചിട്ടുണ്ട് .. അവസാനം അതും ഇല്ലാതെ വന്നപ്പോള്‍ നല്ല നാടന്‍..... തമിള്‍ നാടന്‍ ഭക്ഷണവും അടിച്ചു കെട്ടിയിറ്റുണ്ട് ...!!വിശപ്പ് അല്ലെ പ്രധാനം ....!!!!!!
ഇത് പോലെ ഒത്തിരി കഥകള്‍ പറയാനുണ്ട് .. അതെല്ലാം പുറകെ വരുന്നുണ്ട്...
![]() |
| വേണേല്‍ അടുപ്പ് മുറ്റത്തും കൂട്ടാം |
![]() |
| തീ കത്താന്‍ വല്യ പാടാണ്...... |
![]() |
| തെറ്റിദ്ധരിക്കരുത് ... ചോറ് ആണ്.....!! |
![]() |
| എന്താ ഒരു വെയിറ്റ് .........!!!! |
ഇത് പോലെ ഒത്തിരി കഥകള്‍ പറയാനുണ്ട് .. അതെല്ലാം പുറകെ വരുന്നുണ്ട്...











Nice one ...........
ReplyDeletethankzzzz chetta...
Deletekollam
ReplyDeletethankzzz suvj.....:)
Delete