അങ്ങനെ ഒത്തിരി നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഒരു ധ്യാനം കൂടി ഇനി ആത്മീയതയുടെ പാതയില്‍ ഒന്ന് നടന്നു നോക്കാം. (ഇത് കേട്ട് ഇത്രനാളും തോന്ന്യവാസം ആയിരുന്നു എന്ന് തെറ്റിദ്ധരിക്കല്ലേ... !!) അല്ലെങ്കിലും ആത്മീയത ഇല്ലെങ്കില്‍ ഒരുവന് പൂര്‍ണമായും മനുഷ്യന് ആയി മാറുന്നില്ല . ആത്മീയത ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് ഈ ലോകത്തില്‍. ഇത് എന്നെ സംബന്തിച്ചു ആണ് ഞാന്‍ പറയുന്നത് അങ്ങനെ ആത്മീയത ഇല്ലാതെ ജീവിക്കുന്നവരും ഉണ്ട് കേട്ടോ....??? ഞാന്‍ കൂടുതല്‍ ആത്മീയത പറഞ്ഞു ബോര് ആക്കുന്നില്ല സാധാരണ ആര്‍ക്കും കേള്‍ക്കാന്‍ വല്യ താല്പര്യം ഇല്ലാത്ത ഒരു വിഷയം ആണ് ആത്മീയത.
ധ്യാനത്തിന് പോയപ്പോള്‍ എനിക്കുണ്ടായ ചില രസകരമായ അനുഭവങ്ങള്‍ ഞാന്‍ നിങ്ങളോട് പങ്കു വെക്കാം. ധ്യാനം നടക്കുന്നത് കൊടുംബിടി താബോര്‍ ധ്യാനകേന്ദ്രത്തില്‍ ആണ് . ഞാന്‍ കാപ്പികുടി കഴിഞ്ഞതെ വീട്ടില്‍ നിന്ന് ഇറങ്ങി . നേരെ ചെറുതോണിയില്‍ ചെന്നു അവിടെ ചെന്നു ഇറങ്ങുമ്പോള്‍ ആണ് കാണുന്നത് രണ്ടുമൂന്നു അത്ഭുതങ്ങള്‍ വേറെ ഒന്നും അല്ല എന്റെ രണ്ടു ഫ്രണ്ട്സ് അതാ അവിടെ ജിന്റുവും, ജസ്റ്റിയും. ജസ്റ്റി കോളേജില്‍ പോകുവാണ് . ജിന്റുവിനോട് എവിടെ എവിടെ പോകുവാണെന്ന് ചോദിച്ചു അപ്പോളാണ് രസം അവള്‍ക്കു അറിയില്ല എങ്ങോട്ടാണ് പോകണ്ടത് എന്ന് ..?? ങേ...!!! ഇവളിനി വീട്ടിന്നു ചാടിപോന്നതാണോ ..??? എനിക്ക് ഉണ്ടായ സംശയം ആണ് കേട്ടോ..! പിന്നെ പറഞ്ഞു ഒന്ന് കറങ്ങാന്‍ പോകുവാന്നു .. അതും മുട്ടത്തും..! അകെ കണ്ഫ്യൂഷന് ആയി..! അപ്പോള്‍ അവള് പറയുന്നു ഒറ്റയ്ക്കല്ല വേറെ ആളും കൂടെ ഉണ്ടെന്നു. ങേ ..! എന്നാല്‍ ആ ആളിനെ കണ്ടിട്ടേ ഉള്ളു എന്നായി ഞാന്‍ അവന് വരുന്നതും കാത്തു ഞങ്ങള്‍ നോക്കി നിന്നു. ബസില്‍ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോള്‍ ഞെട്ടിയത് ഞാന്‍ ആണ്.. അത് എന്റെ കൂടെ തന്നെ പഠിച്ച സോനയാരുന്നു..!! ഞാന്‍ ചമ്മി .. :) അവസാനം അവള് പറഞ്ഞു അവള് ഒരു ധ്യാനത്തിന് പോകുവാന്ന്. എവിടെ .? മുട്ടത്തിന് അടുത്ത് ഒരു സ്ഥലത്ത് ..? അത് എവിടെ.? എവിടെ എന്നാണ് എന്ന് അവള്‍ക്കു അറിയില്ല .. നോക്കണേ ധ്യാനത്തിന് പോകുവാണ് അവള്‍ക്കു അറിയില്ല എവിടെയാണ് പോകുന്നത് എന്ന് ..!!!! സോനാ പറഞ്ഞു താബോര്‍ എന്നോ മറ്റോ ആണ് അതിന്റെ പേര് .. അപ്പോളാണ് ഞാന്‍ സത്യത്തില്‍ അമ്പരന്നത് ...!!! ഞാന്‍ പോകുന്നിടത്ത് തന്നെയാണ് ഇവരും... !!!!! അപ്പോള്‍ പണി മുഴുവന്‍ പാളിയോ..???
അങ്ങനെ അവിടുന്ന് ബസിനു താബോറില്‍ എത്തി. ആദ്യം കിട്ടിയ പണി അവിടെ മൊബൈല്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്നാണ് ....!! :( അങ്ങനെ ഞാന്‍ എന്റെ റൂമില്‍ എത്തി അവിടെ 7 കട്ടില് ഉണ്ട് ഒന്ന് ഞാന്‍ കയ്യേറി . പുറകെ വന്നവര്‍ ഓരോന്ന് കയ്യേറി ഞങ്ങള്‍ റൂമില്‍ ഇപ്പോള്‍ 7 പേര് കംബിളികണ്ടംകാരന് ബിനു ചേട്ടന് ,വാഴക്കുളം കാരന് ഫ്രാന്‍സിസ് ചേട്ടന് , കൊടിവേലി കാരന് ദേവസ്യ ചേട്ടന് , പിന്നെ ചങ്ങനാസ്സേരിക്കാര് ചാക്കോയും ടിജോയും പിന്നെ നമ്മുടെ സ്വന്തം ലെഫ്റ്നെറ്റ് കേണല്‍ കമാണ്ടര്‍ മാത്യു MT ഈ ചേട്ടന് ആണ് ഞങ്ങളുടെ നേരം പോക്ക്...! പുള്ളിടെ പട്ടാള കഥയാണ് സംഭവം .. യ്യോ .... എന്താണെന്നോ..?
പുള്ളിടെ കുറച്ചു പട്ടാള വിശേഷം ഞാന്‍ പറയാം ചേട്ടന് പട്ടാളത്തില്‍ ചേര്‍ന്ന് കഴിഞ്ഞുള്ള ട്രെയിനിംഗ് നടന്നു കൊണ്ടിരിക്കുകയാണ് വെടി വെക്കാന്‍ പഠിപ്പിക്കുകയാണ് രാത്രി ആണ് ക്ലാസ് കാരണം ഇരുട്ടത്ത് വെടി വെച്ച് ലക്ഷ്യത്തില്‍ എത്തിക്കുന്നവന് പകല്‍ വെടിവെച്ചാല്‍ ലക്ഷ്യം പിഴക്കില്ലല്ലോ..?? ഇത് ചേട്ടന്റെ കണ്ടു പിടുത്തം ആണ്....! അങ്ങനെ ചേട്ടന് വെടി വെക്കാന്‍ പോകുകയാണ് കട്ടില് ആണ് ക്ലാസ് നടക്കുന്നത് . വെടി വെച്ച് പഠിക്കാന്‍ ആയി തകിടില്‍ വെട്ടിയ മനുഷ്യ രൂപം ഉണ്ട് അകെ 10 ഉണ്ട കൊടുക്കും അതില്‍ 5 എണ്ണം എങ്കിലും കൊള്ളിക്കണം എന്നാല്‍ പാസ് ആകും . അങ്ങനെ ഓക്കേ ഫയര്‍ .. ട്ടേ ട്ടേ ട്ടേ ... 10 വെടി പൊട്ടി .ഓഫീസര്‍ ചെറിയ ലൈറ്റും ആയി അത് ചെക്ക് ചെയ്യാന്‍ പോകുകയാണ് . നമ്മുടെ ചേട്ടന്റെ രൂപത്തില്‍ ഒരു സൈഡില്‍ ആയി ഒരു തുള ഉണ്ട് ... !!! ഓഫീസര്‍ പുള്ളിയെ ഒന്ന് നോക്കി .. ?? പുള്ളി ഒന്ന് വിറച്ചു എങ്ങനെ രക്ഷപെടാന്‍ പറ്റും ...??? ആ അത് തന്നെ വഴി സര് ഞാന്‍ ഞാന്‍ നാട്ടില്‍ നല്ല വെടിക്കാരന്‍ ആണ് . ആ പരിശീലനം കൊണ്ട് എന്റെ 10 വെടിയുണ്ടയും ദാ ഈ ഒറ്റ തുളയിലൂടെ ഞാന്‍ അപ്പുറം എത്തിച്ചു .... !!! എങ്ങനെയോ പറഞ്ഞൊപ്പിച്ചു .....!!??? ഓഫീസര്‍ പുള്ളിയെ അടിമുടി ഒന്ന് നോക്കി ...!! എന്നിട്ട് തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു " അരേ വാ . you have special talent ..... " ഹോ ചേട്ടന് ഒന്ന് പൊങ്ങി ..എന്നിട്ട് നീട്ടി ഒരു താങ്ക്യൂ ഉം കൊടുത്തു . പിന്നെ ചേട്ടന് ആത്മഗതം എന്നപോലെ പറഞ്ഞു സത്യത്തില്‍ ആ ഒരു തുള എന്റെ വെടി കൊണ്ടാകാന്‍ വഴി ഇല്ല അടുത്ത് നിന്നവരുടെ തോക്കില്‍ നിന്നാകും...!!! ഹിഹിഹിഹി ..... ഇത് പോലെയാണ് ചേട്ടന്റെ കഥകള്‍ .... എന്തായാലും ചേട്ടന്റെ കഥ കുറെ കേട്ടു ...
ഇതിനിടക്ക് എനിക്ക് കൌതുകം തോന്നിയ ഒരു കാര്യം ധ്യനത്തിനിടക്ക് ചിലരുടെ കൈ കൊട്ടല്‍ ആണ് എത്ര രീതിയില്‍ ആണ് ആളുകള്‍ കൈ കൊട്ടുന്നത് .. അത് നോക്കി നിന്നാല്‍ നമ്മള് ചിരിച്ചു ചിരിച്ചു താഴെ വീഴും . നമ്മുടെ പട്ടാള ചേട്ടന്റെ കൈകൊട്ടും കേമം ആണ് കൈകള്‍ക്കിടയില്‍ ഉള്ള വായുവിനു ഒരു പോറല്‍ പോലും ഏല്ക്കാതെ വളരെ മയത്തില്‍ കൈകള്‍ സ്പര്‍ശിക്കും . ആരും അറിയില്ല പുള്ളി കൈകൊട്ടുന്നതിന്റെ സൌണ്ട് . അത് പോലെ വേറൊരു രീതി ആണ് ജിന്റുവിന്റെ കൈകൊട്ടും ഇത് എന്റെ അടുത്ത് നിന്ന ചേട്ടന് ആണ് എനിക്ക് കാണിച്ചു തരുന്നത് ..! ഒരു പ്രത്യേക താളത്തില്‍ അത് പറയാന്‍ അറിയില്ല കാണാനാണ് രസം .. അത് പോലെ എത്ര പേരുടെ കൈകൊട്ടുകള്‍.. എന്തായാലും വളരെ നല്ല ധ്യാനവും കുറെ നല്ല അനുഭവങ്ങളും ..
പിന് കുറിപ്പ്;
സാഹിത്യം കുറവാണു തമാശ കുറവാണു .. ഉള്ളത് കൊണ്ട് തൃപ്തി പെടുക....!!!!
.. ഹിഹിഹിഹി ...!!!
.. ഹിഹിഹിഹി ...!!!

adipoli
ReplyDeletethnkuuuuuuuuuuu ... cthod......:)
Deleteappol nee eniyum nannakan udeshitilla alle?
ReplyDeleteeyyy njan nannayedaa... rkzzzzz...........
Delete