അങ്ങനെ മഞ്ഞുതുള്ളിയുടെ ഒരു സ്വപ്നം പൂവണിയുകയാണ് ഇന്ന് ആദ്യമായ് മഞ്ഞുതുള്ളിയുടെ ഭിത്തിയില്‍ ഒരു പോസ്റ്റ് അങ്ങേട് പോസ്ടുവാണ് ഇതങ്ങട് മിന്നിചെക്കണേ മാതാവേ ...... (മഞ്ഞുതുള്ളി അല്പം വിശ്വാസിയാന്നേ ..!)
ബ്ലോഗ് എന്താണെന്നു അറിയില്ലാത്ത കാലത്ത് ബ്ലോഗ് ബ്ലോഗ് .. എന്ന് കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്തോ വല്യാ സാധനം ആയിരിക്കും എന്ന് .... അങ്ങനെ ഞാന്‍ ഗൂഗിളില്‍ കേറിയങ്ങ് തപ്പി ... അങ്ങനെ തപ്പി തപ്പി ചെന്നപ്പോള്‍ ഒരു ബ്ലോഗ് കണ്ടു ബെര്ളിത്തരങ്ങള് ഹോ ഒരു സംഭവമാണ് ആ ബ്ലോഗ് ... പിന്നെ അങ്ങനെ ഒത്തിരി എണ്ണം കണ്ടു......(ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ,ചിപ്പി,ഇതൊക്കെ ഉദാഹരണം....... )
എനിക്ക് അങ്ങനെ എഴുതാനൊന്നും അറിയില്ല ... പിന്നെ അതുമിതുമൊക്കെ കുത്തി കുറിക്കും ..
ഇതില്‍ വരുന്ന തെറ്റുകളും കുറ്റങ്ങളും എല്ലാം സദയം ക്ഷമിച്ചു തെറ്റ് തിരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തരുമെന്ന് പ്രതീഷിച്ചു കൊണ്ട്.....എന്റെ ആദ്യ പോസ്റ്റ് അങ്ങെട് പോസ്റ്റാന്‍ പോകുവാ.......!!!!!
ബ്ലോഗ് എന്താണെന്നു അറിയില്ലാത്ത കാലത്ത് ബ്ലോഗ് ബ്ലോഗ് .. എന്ന് കേട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു എന്തോ വല്യാ സാധനം ആയിരിക്കും എന്ന് .... അങ്ങനെ ഞാന്‍ ഗൂഗിളില്‍ കേറിയങ്ങ് തപ്പി ... അങ്ങനെ തപ്പി തപ്പി ചെന്നപ്പോള്‍ ഒരു ബ്ലോഗ് കണ്ടു ബെര്ളിത്തരങ്ങള് ഹോ ഒരു സംഭവമാണ് ആ ബ്ലോഗ് ... പിന്നെ അങ്ങനെ ഒത്തിരി എണ്ണം കണ്ടു......(ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ,ചിപ്പി,ഇതൊക്കെ ഉദാഹരണം....... )
എനിക്ക് അങ്ങനെ എഴുതാനൊന്നും അറിയില്ല ... പിന്നെ അതുമിതുമൊക്കെ കുത്തി കുറിക്കും ..
ഇതില്‍ വരുന്ന തെറ്റുകളും കുറ്റങ്ങളും എല്ലാം സദയം ക്ഷമിച്ചു തെറ്റ് തിരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തരുമെന്ന് പ്രതീഷിച്ചു കൊണ്ട്.....എന്റെ ആദ്യ പോസ്റ്റ് അങ്ങെട് പോസ്റ്റാന്‍ പോകുവാ.......!!!!!
ഇന്നലെ (06/09/13) ഞാന്‍ ഏറണാകുളം വരെ പോയിരുന്നു അപ്പോള്‍ അവിടെ എന്റെ കണ്മുന്നില് നടന്നാ ഒരു ദാരുണമായ സംഭവത്തെ കുറിച്ചുള്ള എന്റെ വിഷമമാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. ഞാനും എന്റെ ഒരു ഫ്രെണ്ടും കുടി കടവന്ത്രയില്‍ നിന്ന് വയറ്റില റൂട്ടില്‍ നടക്കുവാരുന്നു. അപ്പോള്‍ വയറ്റിലയില്‍ നിന്നും ഒരു ആംബുലന്‍സ് അതിന്റെ സൈരെന് ഒക്കെ ഇട്ടു ചീറിപ്പാഞ്ഞു വരുന്നത് . അപ്പോള്‍ സമയം 4.30pm ആയിരുന്നു വഴി നിറയെ വണ്ടികള്‍ അതിനിടയിലുടെ ആണ് നമ്മുടെ ആംബുലന്‍സ് പറന്നു വരുന്നത് . ചില വാഹനങ്ങള്‍ ഒതുക്കി കൊടുക്കുന്നുണ്ട് . ചിലര്‍ ഇത് എന്റെ സ്വന്തം വഴിയാണ് ഇതിലൂടെ ഞാന്‍ മാത്രം വണ്ടി ഓടിച്ചാല്‍ മതി എന്നരീതിയില്‍ നടുക്കുടെ തന്നെ വണ്ടി ഓടിക്കുന്നു . ആംബുലന്‍സ് ഡ്രൈവര്‍ നല്ലപരിചയമുള്ള ആള് ആണെന്ന് തോന്നുന്നു ഇതിനിടയിലൂടെ എല്ലാം വെട്ടിച്ചു എടുത്താണ് അങ്ങേരു വരുന്നത് ആംബുലന്‍സ് ഞങ്ങളെ മറികടന്നു പൊയ് എന്റെ കണ്ണുകള്‍ സാധാരണപോലെ അതിന്റെ പിന്നാലെ പൊയി .പെട്ടെന്ന് ഒരു സൌണ്ട് കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത് .അപ്പോള്‍ അതാ ഒരു ബൈക്ക് മരിഞ്ഞുവീഴുന്നു അതില്‍ നിന്നും ഒരു ചേട്ടന് റോഡിലേക്ക് തെറിച്ചു വീഴുന്നു . ചേട്ടന്റെ തലയാണ് ആദ്യം നിലത്തടിച്ച്ത്. അപ്പോളേക്കും ഒരു കാര്‍ ഞങളെ മറികടന്നു പൊയരുന്നു . ഞങ്ങള്‍ അങ്ങോട്ട് ഓടിച്ചെന്നു പുള്ളിയെ പിടിച്ചു എഴുന്നേല്‍പ്പിച്ചു . ബൈക്ക് റോഡില്‍ നിന്നും എടുത്തു മാറ്റി വെച്ചു അപ്പോളേക്കും ഒരു ഏഴു എട്ടു പേര് ഓടി വന്നു..അങ്ങോട്ട് . എന്തോ ഭാഗ്യത്തിന് പുള്ളിക്കാരന് കുടുതല്‍ ഒന്നും പറ്റിയില്ല .പുള്ളിയുടെ ഹെല്‍മെറ്റ് ഊരി എന്റെകയ്യില്‍ തന്നു ഞാന്‍ ആ ഹെല്‍മെറ്റ് ഒന്ന് നോക്കി അതിന്റെ ഒരു വശം ചളുങ്ങി ഇരിക്കുന്നു . അപ്പോള്‍ ഞാന്‍ വിചാരിച്ചു ഈ ഹെല്‍മെറ്റ് ഇല്ലായിരുന്നെങ്കില്‍ .....!!!! ഹെല്‍മെറ്റ് ധരിക്കേണ്ടാതിന്റെ ആവശ്യം ഞാനോര്‍ത്തു പൊയ് ഞാന്‍ പലപ്പോഴും നാലു പേര് കാണാന്‍ വേണ്ടി ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചിട്ടുണ്ടേ......???
ഞാന്‍ പറയാന്‍ വന്ന കാര്യം ഇതൊന്നുമല്ല . അപ്പോള്‍ ഒരാള്‍ അപകടം പറ്റിയ ചേട്ടനോട് ചോദിച്ചു ആശുപത്രിയില്‍ പോണോ എന്ന് . പുള്ളി പറഞ്ഞു വേണ്ട കാര്യമായിട്ട് കുഴപ്പമൊന്നും ഇല്ല ... ! അത് കേട്ടപ്പോഴേക്കും അവിടെ കുടിയിരുന്നവരില്‍ ഭൂരിപക്ഷം പേര് അപ്രത്യക്ഷരായ് ... ഇതു വഴി പോയെന്നു പോലും കണ്ടില്ല. ഒരു ചേട്ടന് വഴി നടുക്കുള്ള വണ്ടി എടുത്തു ഒരു കടയുടെ മുന്‍പിലേക്ക് മാറ്റിവെച്ചു എന്നിട്ട് പുള്ളിയും പൊയ്.......ഇനി ബാക്കി ഞങ്ങള്‍ മൂന്നു പേരുണ്ട് ഞാനും എന്റെ കൂട്ടുകാരന് മനീഷും അപകടം പറ്റിയ ചേട്ടനും മാത്രം. ചേട്ടന് ചോദിച്ചു കുറച്ചു വെള്ളം കിട്ടുമോ എന്ന്. ഞാന്‍ അടുത്തുള്ള കടയില്‍ നിന്നും ഒരു ബോട്ടില്‍ വെള്ളം മേടിച്ചുകൊണ്ട് വന്നു കൊടുത്തു ... പുള്ളി ആവശ്യത്തിനു കുടിച്ചു മുറിവ് കഴുകി . ഈ സമയം എല്ലാം വഴി അരികിലൂടെ കുറച്ചു പേര് നിന്ന് ഞങ്ങള്‍ ഏതോ അന്യ ഗ്രഹത്തില്‍ നിന്നും വന്ന ജീവികളെ പോലെ നോക്കുന്നു......!!! ആ ചേട്ടന് മുറിവ് ഒക്കെ കഴുകിട്ടു അവിടെ ഒരു കടയുടെ സൈഡില്‍ ഇരുന്നു . ഈ സമയമെല്ലാം ഞങ്ങള്‍ ആ പുള്ളിക്ക് കൂട്ടിരിക്കുവാരുന്നു. ചേട്ടനോട് ഞാന്‍ ചോദിച്ചു എന്താണ് സംഭവിച്ചത് ....?? പുള്ളി പറഞ്ഞു.. ' ആംബുലന്‍സ് വരുന്നത് കണ്ടു ഞാന്‍ എന്റെ ബൈക്ക് ഒതുക്കി കൊടുത്തു അത് കടന്നുപോയ് ഞാന്‍ വണ്ടി പയ്യെ നേരെ ആക്കി. അപ്പോഴേക്കും ഒരു കാറുകാരന് ആംബുലന്‍സ് പോയതിന്റെ പുറകെ കിട്ടിയ ഇടക്ക് ആ കാറുകാരന് കിട്ടിയതക്കം ഉപയോഗിച്ചതാണ്. അത് പക്ഷെ എന്റെ ബൈക്ക് നു പിന്നില്‍ തട്ടിയോ എന്ന് പോലും അറിയില്ല അപ്പോഴേക്കും ബൈകിന്റെ കടിഞ്ഞാണ്‍ എന്റെ കയ്യില്‍ നിന്നും പോയിരുന്നു . ഇതാണ് സത്യത്തില്‍ സംഭവിച്ചത് ....!! എന്നാലും ആ ചേട്ടന് ഇത്ര തിടുക്കം കുട്ടിയത് എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ഭാര്യക്കും കുഞ്ഞിനും ആരു ഉണ്ടാകുമായിരുന്നു ...??? ആ ചോദ്യം സത്യത്തില്‍ എന്റെയും മനസ്സില്‍ കൊണ്ട് ....!! കാരണം ഞാനും ഇതേ പോലെ ചിലപ്പോള്‍ വണ്ടി ഓടിക്കാറുണ്ട് ... !!! ഞാനപ്പോള്‍ ഒരു തീരുമാനം എടുത്തു ഇനി ശ്രദ്ധിച്ചേ വണ്ടി ഓടിക്കു .... ആ ചേട്ടനെ പറഞ്ഞു വിട്ടു ഞങ്ങള്‍ തിരിച്ചു നടന്നു അപ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നു വന്ന കുറച്ചു ചിന്തകള്‍ ആണ് ഞാന്‍ താഴെ പങ്കുവയ്ക്കുന്നത് .......
1. എന്താണ് ഈ മനുഷ്യരൊക്കെ ഇങ്ങനെ .....????
2. എല്ലാവര്ക്കും അവനവന്റെ കാര്യങ്ങള്‍ ആണ് വലുത് (ആയിക്കോട്ടെ.......) എന്നാലും മറ്റുള്ളവര്‍ക്ക് ഉപദ്രവമാവും വിധം പ്രവര്‍ത്തിക്കാതെ ഇരുന്നു കൂടെ ....?????
3. എന്തിനാണീ പരാക്രമങ്ങള്‍ ..... ??? നാം മൂലം ആര്‍ക്കെങ്കിലും അപകടം പറ്റിയാല്‍ അവര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് ആരാകും ഉത്തരവാദി ....???
ഇതൊക്കെ എല്ലാരും പറയുന്ന കാര്യമാണെങ്കിലും ഒന്ന് കുടി ചിന്തിക്കാന്‍ വേണ്ടി പറഞ്ഞൂന്നേ ഒള്ളു.......!!!!!!!!!
അനുബന്ധം : ഞാന്‍ ആ ചേട്ടനെ അവിടെ കൊണ്ടുപോയ് ഇരുത്തിക്കഴിഞ്ഞപ്പോള്‍ ചേട്ടന് ബാഗ്ഗില്‍ നിന്നും ഫോണ്‍ അടിക്കുന്നത് കേട്ട് എടുത്തു അപ്പോള്‍ അതില്‍ വിളിച്ചത് ആ ചേട്ടന്റെ ഭാര്യ ആയിരുന്നു ......!!! എന്നാലും ആ കൃത്യ സമയത്ത് ചേച്ചി വിളിച്ചത് ഓര്‍ക്കുമ്പോള്‍ ഓരോ ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ എന്തോ നമുക്ക് ചിന്തിക്കാനാവാത്ത ഒരു ബന്ധം ഉണ്ട് ..... ശാസ്ത്രത്തിനു പോലും കണ്ടുപിടിക്കാന്‍ ആവാത്ത ബന്ധം..........

Nicely written article man. Congrats, keep it up your virtues.
ReplyDeleteവളരെ നന്ദി മി. കിഴക്കേവേലി..
Deleteda manju thulli....... ithu eadu rajyathe kadavanthara- vytilla road anu.... enthayalum kochi alla(regarding photo)
ReplyDeleteആ ഫോട്ടോ ഗൂഗിള്‍ ന്റെയ ഞാന്‍ കടമെടുത്തതാണ് അത് മെന്‍ഷന്‍ ചെയ്യാന്‍ മറന്നു ക്ഷമിക്കു...
Deleteaadyathe thavana aayathu kondu njan shamikunnu..... ithupolulla kadameduppu nallathalla........ delhi rape case'ilum itharam kadamedutha photos kandavaranu nammal...........
ReplyDeletesorry iny illa..
Deleteമനോഹരം.....i am started a blog named as Albingeorgekerala മലനാട് മാമലനാട് 3 years back...the first one year i cared a lot of my blog...about 1700 page viewers....12 followers...70 articles..etc... But now iam not interested in it...you dont lazy in blogger...keep it up...
ReplyDeleteവരാളെ നന്ദി ....
ReplyDeleteതീര്‍ച്ചയായും ..
നിയും ശ്രമിച്ചുടെ എഴുതാന്‍.. ഒരു ഉയര്ത്തെഴുന്നെല്പ് ..പ്രതീക്ഷിക്കാമോ..??
This comment has been removed by the author.
ReplyDeleteമച്ചു നന്നായിട്ടുണ്ട് ഇനിയും മികച്ചത് പ്രതീക്ഷിക്കുന്നു
ReplyDeleteവളരെ നന്ദി ...സുവാജ് ...
Deleteനിങ്ങളുടെ പ്രോത്സാഹനം ആണ് എന്റെ ശക്തി ........