സേലം ... അത് എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു സ്ഥലമാണ്. എന്നെ ഇടുക്കിയിലെ ഇടുങ്ങിയ ചിന്തകളില്‍ നിന്ന് ( ഇടുക്കികാര് അങ്ങനെയല്ല ഞാന്‍ ഒരു അതിശയോക്തി പറഞ്ഞതാണ്.....) ഒരു വല്യ ചിന്തകളുടെ ലോകത്തേക്ക് എത്തിച്ചത് സേലത്തെ എന്റെ ജീവിതമാണ്...... ഇന്ന്നു കാന്നുന്ന മഞ്ഞു തുള്ളി ഉണ്ടാകാന്‍ തന്നെ കാരണം സേലം ആണെന്ന് പറയാം. ആദ്യമായ് സേലത്ത് വരുമ്പോള്‍. ഏതോ അത്ഭുത ലോകത്ത് എത്തിയ ആലീസിനെ പോലെ ഇടുക്കിയുടെ ഇടുക്കില് നിന്നും പുറത്തെ ( ഒരിക്കലും ഞാന്‍ ഇടുക്കിയെ മോശമായി കാണുക ഇല്ല കാരണം ഇടുക്കി എന്റെ സ്വന്തം നാടാണ്.. അതിനപ്പുറം മറ്റൊന്നും ഇല്ല ......... സ്വര്‍ഗ്ഗം ആണ് ഇടുക്കി..) മറ്റൊരു ലോകത്തിലേക്ക് പുതിയ ജീവിത രീതികളിലേക്ക് ഉള്ള ഒരു കാല്‍വയ്പ് ആരുന്നു അത്.......!!! ( സെലെത്തെ കുടുതല്‍ സംഭവങ്ങള്‍ വരുന്നുണ്ട്.)
![]() |
| ഇത് പട്ടിണി സഹിക്കാതായപ്പോള്‍ ചെയ്ത ഒരു പരിപാടി |
നാലു വര്‍ഷം കൊണ്ട് എന്നെ ജീവിതം പഠിപ്പിച്ചതും ജീവിക്കാന്‍ പഠിപ്പിച്ചതും എന്നെ ഞാന്‍ എന്നാ ഒരു വ്യക്തി ആക്കി തീര്‍ത്തതിനും ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട് സേലം . സേലത്തെ ജീവിതത്തിലൂടെ ഞാന്‍ പഠിക്കേണ്ടതും പഠിക്കേണ്ട ആവശ്യം ഇല്ലാത്തതുമായ ഒരുപാടു കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. ഇവിടുത്തെ ജീവിതത്തിലൂടെ ഞാന്‍ കോളേജ് ജീവിതം ആസ്വദിക്കുക എന്നതിലുപരി ജീവിക്കാന്‍ പഠിക്കുകയാണ് ചെയ്തത്....! അത് ഏത് രീതിയിലും ജീവിക്കാന്‍ പഠിപ്പിച്ചു എന്ന് തന്നെ പറയാം. !!!!... പുതിയ രീതികള്‍! പുതിയ ട്രെണ്ട്സ്...! അതി ഭീകരമായ ചൂട് ..! ഇത് വരെ ആരും കാണാത്ത പട്ടിണി .......!!! എങ്ങനെ ഒക്കെ വെള്ളമടിക്കാം ......!!!!( അത് കണ്ടു പഠിച്ചതെ ഒള്ളു... ! അങ്ങനെ ഒരു ദൃഡപ്രതിഞ്ജ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു .. എന്നാലും ഒരു സങ്കടം ഉള്ളത് ഞാന്‍ കുടിക്കില്ല എന്ന് അറിഞ്ഞിട്ടും ഇതിനു വേണ്ടി നിര്‍ബന്ധിച്ച ഒരു പാട് പേര് ഉണ്ട് അവരോടു ഒരു വാക്ക് ...!! വെള്ളമടി തുടങ്ങിയാല്‍ നിര്‍ത്തുവാന്‍ വല്യ പാടാണ് ..... അതിനു ഒരാളെ കൂടി കെണിയില്‍ പെടുത്തേണ്ട ആവശ്യമുണ്ടോ......?????? ) എങ്ങനെ ഒക്കെ പാമ്പ് ആകാം അത് ഏതൊക്കെ രീതിയില്‍ ഉണ്ട്........????? !!! അങ്ങനെ പലതും ..! അതെല്ലാം ഇവിടെ പറയാന്‍ പറ്റില്ല ചിലപ്പോള്‍ എന്നെ excise കാര്‍ പിടിചു ഉള്ളെ തള്ളും..!!!
![]() |
| എഞ്ചിനീയറിംഗ് സെര്ട്ടിഫികെട്ടും ആയി ഞാന്‍.... |
അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പഠിച്ച ഒരു ജീവിതന്മാണ് .............' സേലത്തെ ജീവിതം അതിനോട് വിട പറയാന്‍ ഒത്തിരി ബുദ്ധിമുട്ട് ഉണ്ട്.....!!!
ആ ജീവിതം പടിപ്പിച്ച പാഠംങ്ങളിലൂടെ ഇന്നുംജീവിക്കുന്നു......! സേലത്തെ എല്ലാ ജീവിത രസങ്ങളും അവസാനിപ്പിച്ച് വിട പറയുകയായിരുന്നു ഇന്നലെ ... ഇത്ര നാളത്തെ ജീവിതത്തിലൂടെ ഒരു എഞ്ചിനീയര്‍ ആയി എന്നതിലുപരി ഏത് സാഹചര്യത്തിലും ജീവിക്കാന്‍ പഠിച്ചു എന്നതാണ് ........!!! എങ്കിലും സേലത്തോട് വിട പറയാന്‍ ഒരു വിഷമം .. വേര്‍പാടുകള്‍ എന്നും നമ്മെ വേദനിപ്പിക്കും എന്നാല്‍ ആ വേര്‍പാട് ന്ല്ലതിനെങ്കില് അതില്‍ സന്തോഷിക്കണം....!!!
പിന്‍കുറിപ്: ഇത് എന്റെ ചെറിയ ഒരു വിഷമം ഇന്നലെ സെര്ട്ടിഫികെട്ടും ആയി വിടപറയുന്ന നിമിഷങ്ങളില്‍ തോന്നിയത് !! ......
നിങ്ങള്‍ക്ക് എത്രത്തോളം ഇഷ്ടപെടുമെന്നു അറിയില്ല........!!!!
കുടുതല്‍ സേലത്തെ വിഷയങ്ങള്‍ വരും ദിവസങ്ങളില്‍ കാണാം ...!!!


varum dhivasangalkaay kathirikkammmmm
ReplyDeletetheerchayayum ....... othiry parayanundu...
Delete