അവള് അവന്റെ പുറകില്‍ പറ്റിപ്പിടിച്ചിരുന്നു ബൈക്കില്‍ പോവുകയാണ് . അവരുടെ ആ യാത്ര കണ്ടാല്‍ തോന്നും ഏതോ ഭാര്യയും ഭര്‍ത്താവും ആണെന്ന് . അങ്ങനെ ഒന്നും അല്ല കേട്ടോ ...... അവള് പറഞ്ഞു ' മനോജേ ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ ..! ദൈവം എനിക്കീ ജന്മം തന്നത് മനോജിന്റെ കൂടെ ജീവിക്കുവാനാണ് .....! നീ എന്നും എന്റെ കൂടെ വേണം.....! ആ ഉള്ളില്‍ തട്ടിയ വാക്കുകള്‍ പറഞ്ഞപ്പോളെക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു ............! മഞ്ചുവിന്റെ തെനോലിക്കുന്ന വാക്കുകള്‍ കേട്ട് അവന് അക്സിലെറെര് ആഞ്ഞുതിരിച്ചു . വണ്ടി പറക്കുകയാണ് അപ്പോള്‍ ആ ബൈക്ക് വിചാരിച്ചു 'ഇവനൊക്കെ ഓരോന്ന് കേള്‍ക്കുമ്പോള്‍ എന്റെ വള്ളിയില്‍ തന്നെ പിടിച്ചേ വലിക്കാവു എന്റെ വിധി ....!!!'
![]() |
| ഗൂഗിളിന്റെ ആണ് പടം |
അവരുടെ ബൈക്ക് റോഡിലൂടെ ചീറിപായുകയാണ്.. അതിനു കടിഞ്ഞാണിട്ടത് പോലെ അവളുടെ കിളി മൊഴി അവന്റെ കാതില്‍ എത്തി. മനോജേ സമയം ഒത്തിരി ആയി എന്നെ അടുത്ത ബസ്സ്റ്റോപ്പില്‍ എന്നെ ഇറക്കിവിടു ഇനിയും വ്യ്കിയാല്‍ അമ്മ വഴക്ക് പറയും.... !!!... അപ്പോള്‍ മനോജിന്റെ മുഖത്ത് ഒരു ചെറു ചിരി വിടരുന്നത് അവള് കണ്ടില്ല .... അവന് അവളെ അടുത്ത സ്റ്റോപ്പില്‍ ഇറക്കി വിട്ടു ...അവന് അവിടെ നിന്നും ബൈക്കുമായി പറന്നു അടുത്ത താഴ്വരയിലേക്ക് ........
അപ്പോള്‍ എല്ലാം അവള് വാച്ചിലേക്ക് തേര് തെരെ നോക്കുന്നുണ്ടായിരുന്നു സമയം 4.10 ആയി ഇനിയും ആര്‍ക്കോ വേണ്ടി കാത്തുനില്‍ക്കുകയാണ് .... അജയ് ഇത് വരെ വന്നില്ല അവനോടു പറഞ്ഞിരിക്കുന്നത് 4.15 ആണ് എന്തോ ഭാഗ്യത്തിന് അവന് എത്തിയിട്ടില്ല ...!!
ഈ സമയം അജയ് കാര്‍ പറപ്പിക്കുകയായിരുന്നു അവളോട് പറഞ്ഞേക്കുന്നത് 4.15 ആണ്. സുമിയെ കൊണ്ടുവിട്ടു ലേറ്റ് ആയി . അവന് ചെന്നപ്പോള്‍ അവള് അവിടെ നില്‍പ്പുണ്ടായിരുന്നു . അവള്‍ക്കു വേണ്ടി അവന് കാറിന്റെ ഡോര്‍ തുറന്നു കൊടുത്തു . അവള് ഉള്ളിലേക്ക് കേറി അവന് A/C ഓണ്‍ ചെയ്തു . മഞ്ചു കാത്തു നിന്ന് മുഷിഞ്ഞരുന്നോ ..?? അവന് സ്നേഹത്തോടെ ചോദിച്ചു . ഏയ് ഇല്ല ഞാന്‍ ഇപ്പോള്‍ എത്തിയതെ ഒള്ളു....!! അവള് ഒരു ദീര്‍ഘനിശ്വാസം വിട്ടു കൊണ്ട്......ഈ യാത്രകള്‍ അവസാനിക്കാതിരുന്നെങ്കില്‍ ....! മഞ്ചു നിനക്ക് അത്രയ്ക്ക് ഇഷ്ടമാണോ എന്നെ......!! ദൈവം എനിക്കീ ജന്മം തന്നത് തന്നെ നിന്റെ കൂടെ ജീവിക്കാന്‍ അല്ലെ ....അജയ്....!! അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു ... അവള് വിരലുകള്‍കൊണ്ട് കണ്ണീര് തുടച്ചു... കുറച്ചു നേരം ആ തണുത്ത A/C ഇല് യാത്ര ചെയ്തപ്പോള്‍ അവള് പറഞ്ഞു ഇവിടെ നിര്‍ത്തിയേക്കു അജയ് ഇപ്പോള്‍ തന്നെ സമയം ഒരു പാട് വൈകി . ഇനിയും താമസിച്ചാല്‍ അമ്മ വഴക്ക് പറയും.... അജയ് വണ്ടി ഓരം ചേര്‍ത്ത് നിറുത്തി ... ബൈ അജയ് ... നാളെ കാണാം ....... അവള് അവനെ യാത്രയാക്കി .. വാച്ചില്‍ നോക്കിക്കൊണ്ട് അടുത്ത് കണ്ട ബസ്സ്റ്റൊപ്പിലേക്ക് നടന്നു അടുത്ത ആളെയും പ്രതീഷിച്ചു ... ആണെന്ന് തോന്നുന്നു ......
കാറും ആയി പറന്ന അജയയുടെ മുന്നിലേക്ക് മനോജിന്റെ കരീസ്മാ ബൈക്ക് ചേര്‍ത്ത് നിറുത്തി...എന്നിട്ട് അജയ്നോടായ് ... "അളിയാ അവള്‍ക്കീ ജന്മം കൊടുത്തത് നമുക്ക് വേണ്ടിയാട .....!!!!" അവര്‍ ഇരുവരും ഒരുമിച്ചു പറഞ്ഞു ... ദൈവമേ ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍........!!!!!!
പിന്‍കുറിപ്: ഇത് ഒരു ചെറു കഥയാണ് ... എവിടെയേലും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിനു സാമ്യം തോന്നരുത് ...! തോന്നിയാല്‍ എന്റെ കുഴപ്പമല്ല.......!!!
ആരു ആരെ ചതിച്ചു എന്ന് ചോദിക്കരുത്..........!!!!

super macha...ith ellayidathum sammyamullatha....
ReplyDeletethankz daaa.
DeleteGood work Divin...... Nannayitunde........ Valare ishtapettu......
ReplyDeletethankz chetta .....
Deletegud one... waiting 4 next.. :-)
ReplyDeletethankz ...chetta..
Deletepanippurayil anu...